ആപ്പിള്‍, ഗൂഗിള്‍ പോരാട്ടം ഇനി പ്രതീതി യാഥാര്‍ഥ്യത്തിനു വേണ്ടി

ആപ്പിള്‍, ഗൂഗിള്‍ പോരാട്ടം ഇനി പ്രതീതി യാഥാര്‍ഥ്യത്തിനു വേണ്ടി

വന്‍മാറ്റത്തിനു സാക്ഷ്യം വഹിച്ചു കൊണ്ടാണ് ലോകം ഓരോ ദിനവും പിന്നിടുന്നത്. സാങ്കേതികവിദ്യ സാധ്യമാക്കിയ പുരോഗതി ആരെയും അത്ഭുതപ്പെടുത്താന്‍ പോന്നവയാണ്. ഇന്ന് ടെക് ലോകം ഏറ്റവും പുതിയ രൂപമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെത്തി നില്‍ക്കുന്നു. ഏതാനും ദിവസങ്ങള്‍ കൂടി കഴിയുമ്പോള്‍ പുറത്തിറങ്ങുന്ന ആപ്പിളിന്റെ പുതിയ മൊബീല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ iOS 11പ്രതീതി യാഥാര്‍ഥ്യം അഥവാ Augmented reality എന്ന പുതിയൊരു സാങ്കേതിക വിദ്യയെ പരിചയപ്പെടുത്താനിരിക്കുകയാണ്.

ടെക്‌നോളജി ഭീമന്‍മാരായ ഗൂഗിളും, ആപ്പിളും പുതിയ പോരാട്ടത്തിനു തയാറെടുക്കുകയാണ്. Augmented reality (AR) അഥവാ പ്രതീതി യാഥാര്‍ഥ്യം എന്ന സാങ്കേതിക വിദ്യയില്‍ ആധിപത്യം സ്ഥാപിക്കാനൊരുങ്ങുകയാണ് ഇരുകൂട്ടരും. ടെര്‍മിനേറ്റര്‍ വിഷന്‍, പോക്കിമോന്‍ ഗോ തുടങ്ങിയ സാങ്കേതിക സൗകര്യങ്ങളുമായി പുറത്തിറക്കുന്ന പുതിയ ഫോണ്‍, കാമറ, ഐ പാഡ്, ടാബ്‌ലെറ്റ് എന്നിവയിലൂടെയാണു ഗൂഗിളും ആപ്പിളും Augmented reality (AR) എന്ന സാങ്കേതിക വിദ്യയില്‍ ആധിപത്യം സ്ഥാപിക്കാനൊരുങ്ങുന്നത്.

(AR) സാങ്കേതികവിദ്യ ഇപ്പോള്‍ ടെക് ലോകത്ത് വലിയ ചര്‍ച്ചാ വിഷയമാണെങ്കിലും ഈ ആശയം പുതിയ കാര്യമല്ലെന്നതാണു വാസ്തവം. അവതാര്‍, ടൈറ്റാനിക്ക് തുടങ്ങിയ ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത ജെയിംസ് കാമറൂണ്‍ എന്ന വിഖ്യാത സംവിധായകന്‍ ആര്‍നോള്‍ഡ് ഷ്വാര്‍സ്‌നെഗറിനെ നായകനാക്കി 1984-ല്‍ പിടിച്ച ടെര്‍മിനേറ്ററില്‍ ഈ ആശയത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അതിനു ശേഷം AR എന്ന ആശയം ജനകീയമാക്കാന്‍ ശ്രമിച്ചതു ഗൂഗിളാണ്. ഗൂഗിള്‍ ഗ്ലാസ് എന്ന കണ്ണടയിലൂടെയാണു ഗൂഗിള്‍ AR എന്ന ആശയം ജനകീയമാക്കാന്‍ ശ്രമിച്ചത്. പക്ഷേ ഗൂഗിള്‍ ഗ്ലാസ് വിപണിയില്‍ പരാജയപ്പെട്ടു.

2016 ജുലൈയില്‍ പോക്കിമോന്‍ ഗോ ( (Pokémon Go) ) എന്ന മൊബൈല്‍ ഗെയ്മിലൂടെ ഈ ആശയത്തിനു വീണ്ടും പ്രാധാന്യം കൈവരികയായിരുന്നു. 2014-ല്‍ പ്രൊജക്റ്റ് ടാങ്കോ ടെക്‌നോളജിയിലൂടെ AR എന്ന സാങ്കേതിക വിദ്യ ഗൂഗിള്‍ വികസിപ്പിച്ചിരുന്നു. പക്ഷേ ടാങ്കോ ഉപയോഗിച്ച് AR സാങ്കേതിക വിദ്യ തയാറാക്കണമെങ്കില്‍ പ്രത്യേക ഹാര്‍ഡ്‌വെയറുകളും സെന്‍സറുകളുമൊക്കെ ആവശ്യമായിരുന്നു. ടാങ്കോ ടെക്‌നോളജി ഉപയോഗിച്ച് പ്രത്യേകം നിര്‍മിച്ച ഉപകരണങ്ങളില്‍ മാത്രമേ AR സാങ്കേതിക വിദ്യ സാധ്യമാക്കാന്‍ സാധിക്കു. എന്നാല്‍ ഈ പരിമിതി മറികടന്നു കൊണ്ട് ഗൂഗിള്‍ തന്നെ AR Core എന്ന പേരില്‍ സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ് കിറ്റ് തയാറാക്കി.

കമ്പ്യൂട്ടറിന്റെ സഹായത്തോടെ ജനിപ്പിക്കുന്ന ശബ്ദങ്ങള്‍, കാഴ്ചകള്‍, അനുഭവങ്ങള്‍ എന്നിവയെ യാഥാര്‍ഥ്യവുമായി കോര്‍ത്തിണക്കുന്ന ടെക്‌നോളജി വിപ്ലവകരമായ രീതിയില്‍ മുന്നേറ്റം നടത്തിയിരിക്കുന്നു. പ്രതീതി യാഥാര്‍ഥ്യമെന്നു വിളിക്കുന്ന ഈ സാങ്കേതികവിദ്യ സമീപഭാവിയില്‍ നമ്മളുടെ കാഴ്ച, കേള്‍വി ശീലങ്ങളെ മാറ്റിമറിക്കുമെന്ന കാര്യം ഉറപ്പാണ്.

(AR) സാങ്കേതിക വിദ്യ അനുഭവിച്ചറിയാന്‍ ആന്‍ഡ്രോയ്ഡ് ഫോണുള്ള എല്ലാവര്‍ക്കും AR Kitþp ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും. ഗൂഗിളിന്റെ ARCore ന് ബദലായി ആപ്പിള്‍ AR Kit-ുമായിട്ടാണ് രംഗത്തുവരുന്നത്.

iOS 11 എന്ന പുതിയ മൊബീല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ആപ്പിള്‍ ഉടന്‍ പുറത്തിറക്കാന്‍ പോവുകയാണ്. ഇതിലൂടെ ആപ്പിളും (AR) എന്ന സാങ്കേതിക വിദ്യയെ അവതരിപ്പിക്കുകയാണ്. ഇതാണു ഗൂഗിള്‍, ആപ്പിള്‍ പോരാട്ടത്തിനു വഴിയൊരുക്കിയിരിക്കുന്നതും.ആപ്പിള്‍ A9 മിറ A10 പ്രോസസറുകളില്‍ മാത്രമാണ് ആപ്പിളിന്റെ ആര്‍കിറ്റ്, ഉപയോഗിക്കാന്‍ സാധിക്കുക. എന്നാല്‍ ഗൂഗിളിന്റെ ആര്‍കോര്‍, ആന്‍ഡ്രോയ്ഡ് ഫോണുള്ള എല്ലാവര്‍ക്കും ഉപയോഗിക്കാനാകും. സാംസങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ ഗ്യാലക്‌സി ട8 മുതല്‍ ഗൂഗിളിന്റെ പിക്‌സല്‍ ഫോണ്‍ വരെ ഉപയോഗിക്കുന്ന ഏകദേശം 100 മില്യന്‍ ഉപയോക്താക്കള്‍ക്ക് AR Core ഇന്‍സ്റ്റാള്‍ ചെയ്യാനാകുമെന്നാണു ഗൂഗിളിന്റെ കണക്കുകൂട്ടല്‍. പക്ഷേ, സ്ഥിരതയുള്ള അനുഭവം നല്‍കുകയെന്നതിനെ അവലംബിക്കുന്ന ഏകീകൃത പ്ലാറ്റ്‌ഫോമിന് ആന്‍ഡ്രോയിഡിന്റെ വൈവിധ്യമെന്ന വിഭിന്നത വെല്ലുവിളി തീര്‍ക്കുന്നുണ്ടെന്നതാണു യാഥാര്‍ഥ്യം.

സാങ്കേതികവിദ്യയുടെ നന്മയ്ക്കായി AR വിദ്യയെ ആപ്പിളോ, ഗൂഗിളോ പ്രോത്സാഹിപ്പിക്കാന്‍ തയാറാകില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം പോക്കിമോന്‍ ഗോ എന്ന മൊബൈല്‍ ഗെയ്മിന്റെ വിജയത്തോടെ, AR വിദ്യയ്ക്കു ഒരു വാണിജ്യസാധ്യതയുണ്ടെന്നു തെളിയിക്കപ്പെട്ടു. പോക്കിമോന്‍ ഗോ പോലുള്ള ഗെയിം ആപ്പ് സ്റ്റോറില്‍നിന്നും പര്‍ച്ചേസ് ചെയ്യപ്പെടുന്നതിലൂടെ ആപ്പിള്‍ മൂന്ന് ബില്യന്‍ ഡോളറിന്റെ വരുമാനമാണ് ലക്ഷ്യമിടുന്നത്. ഇത് ആപ്പിളിനെ പ്രചോദിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

എന്താണ് Augmented reality ?

കമ്പ്യൂട്ടറിന്റെ സഹായത്തോടെ ജനിപ്പിക്കുന്ന ശബ്ദങ്ങള്‍, കാഴ്ചകള്‍, മറ്റ് അനുഭവങ്ങള്‍ എന്നിവയെ യാഥാര്‍ഥ്യവുമായി കോര്‍ത്തിണക്കുന്ന ടെക്‌നോളജിയെയാണു Augmented reality അഥവാ പ്രതീതി യാഥാര്‍ഥ്യമെന്നു പറയുന്നത്.

നമ്മളില്‍ ഭൂരിഭാഗം പേരും വീഡിയോ ഗെയിം കളിക്കുന്നവരാണ്. അല്ലെങ്കില്‍ കളിച്ചിട്ടുണ്ടാവാം. വീഡിയോ ഗെയിമില്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് കഥാപാത്രങ്ങളുമായിട്ടാണു നമ്മള്‍ സംവദിക്കുന്നത്. ആ കഥാപാത്രങ്ങള്‍ പക്ഷേ ടിവി, കമ്പ്യൂട്ടര്‍ സ്‌ക്രീനിലും മോണിട്ടറുകളിലുമൊക്കെ ഒതുങ്ങി നില്‍ക്കും. പക്ഷേ പ്രതീതി യാഥാര്‍ഥ്യം എന്ന സാങ്കേതികവിദ്യയില്‍ ഇത്തരം കഥാപാത്രങ്ങളെ യഥാര്‍ത്ഥ ജീവിത ചുറ്റുപാടുകളുമായി സമന്വയിപ്പിക്കുന്നു. AR ന്റെ അടിസ്ഥാന ആശയം എന്നത് ഗ്രാഫിക്‌സിനെയും, ശബ്ദങ്ങളെയും, മറ്റ് ഇന്ദ്രിയാനുഭൂതി പകരുന്നവയെയും തത്സമയം യഥാര്‍ത്ഥ ജീവിത ചുറ്റുപാടുകളിലേക്കു ബന്ധിപ്പിക്കുകയെന്നതാണ്. ടെലിവിഷനുകള്‍ ഇത്രയും കാലം ചെയ്തിരുന്നത് ഇതുതന്നെയായിരുന്നു. എന്നാല്‍ AR ല്‍ ഈ വിദ്യ അല്‍പം കൂടി ഉയര്‍ന്ന തലത്തിലേക്ക് എത്തുന്നു. 2009-ലാണ് അഞ സാങ്കേതികവിദ്യ സംബന്ധിച്ച ആശയം അവതരിപ്പിച്ചത്. അന്ന് ഈ ആശയത്തെ ആറാം ഇന്ദ്രിയം എന്നാണു വിളിച്ചത്.

Comments

comments

Categories: FK Special, Slider