ട്രാന്‍സ്‌ഫോമിംഗ് ഇന്ത്യ;12 വനിതകള്‍ക്ക് അംഗീകാരം

ട്രാന്‍സ്‌ഫോമിംഗ് ഇന്ത്യ;12 വനിതകള്‍ക്ക് അംഗീകാരം

രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിന് പ്രയത്‌നിച്ച വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 12 വനിതകള്‍ക്ക് വിമന്‍ ട്രാന്‍സ്‌ഫോമിംഗ് ഇന്ത്യ അവാര്‍ഡ് ലഭിച്ചു. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, നിതി ആയോഗ് ഉപാധ്യക്ഷന്‍ അരവിന്ദ് പനഗരിയ എന്നിവരാണ് വിജയികള്‍ക്ക് പുരസ്‌കാരം വിതരണം ചെയ്തത്.

ആശുപത്രി നിര്‍മാണത്തിനായി രണ്ടു ദശാബ്ദത്തോളം പരിശ്രമിച്ച സുബാസിനി മിസ്ട്രി, എവറസ്റ്റ് കീഴടക്കിയ ഭിന്നശേഷിയുള്ള ആദ്യ ഇന്ത്യാക്കാരിയായ അരുണിമ സിന്‍ഹ, സ്ത്രീകള്‍ക്ക് ഉപജീവനമാര്‍ഗം ഉണ്ടാക്കികൊടുത്ത മൃഗഡോക്റ്ററായ സുനിത കാംബ്ലി എന്നിവര്‍ പുരസ്‌കാരാര്‍ഹരുടെ പട്ടികയില്‍പ്പെടുന്നു.

സ്ത്രീ സമത്വം പ്രോല്‍സാഹിപ്പിക്കുന്ന പുരസ്‌കാരത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആകെ 3,000 എന്‍ട്രികളാണ് ലഭിച്ചത്. മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു, ഇന്ത്യന്‍ ഒളിമ്പ്യന്‍ പി റ്റി ഉഷ, ഇന്ത്യന്‍ എയര്‍ഫഓഴ്‌സ് ഓഫീസര്‍ വിംഗ് കമാന്‍ഡര്‍ പൂജ താക്കൂര്‍, നിതി ആയോഗ് ഉപാധ്യക്ഷന്‍ അരവിന്ദ് പനഗരിയ, നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, യുഎന്‍ റെസിഡെന്റ് കോര്‍ഡിനേറ്റര്‍ യൂറി അഫാനസിവ് എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്.

Comments

comments

Categories: Women