റണ്‍ ഫോര്‍ യുവര്‍ ലെഗ്‌സ്  മിനിമാരത്തോണ്‍

റണ്‍ ഫോര്‍ യുവര്‍ ലെഗ്‌സ്  മിനിമാരത്തോണ്‍

കൊച്ചി: വാസ്‌ക്കുലാര്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 24ാമത് വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 14 മുതല്‍ 17 വരെ കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ നടക്കും. വാസ്‌ക്കുലാര്‍ രോഗ ചികിത്സയിലെ പുതിയ മാറ്റങ്ങള്‍, ഗവേഷണങ്ങള്‍ എന്നിവ സമ്മേളനത്തില്‍ ചര്‍ച്ചചെയ്യും.

സമ്മേളനത്തിന്റെ ഭാഗമായി 10 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മിനി മാരത്തോണ്‍ ‘റണ്‍ ഫോര്‍ യുവര്‍ ലെഗ്‌സ്’ 16ന് നടക്കും. ഇന്ന് ഇന്ത്യയില്‍ ഓരോ 30 സെക്കന്റിലും ഒരാള്‍ക്ക് അംഗവിച്ഛേദനം സംഭവിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വാസ്‌ക്കുലാര്‍ രോഗങ്ങളാണ് ഇതിന് മുഖ്യകാരണം. ഈ വൈകല്യം മറികടക്കുവാന്‍ ജനങ്ങള്‍ക്ക് പിന്തുണയേകുകയാണ് വാസ്‌കുലാര്‍ സൊസൈറ്റി ഓഫ് ഇന്ത്യ.

മാരത്തോണില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ തുകയും വാസ്‌ക്കുലാര്‍ രോഗങ്ങളിലൂടെ അംഗവിച്ഛേദനം സംഭവിച്ച് കാലുകള്‍ നഷ്ടപ്പെട്ടവര്‍ക്കും, രാജ്യ സേവനത്തിനിടയില്‍ കാലുകള്‍ നഷ്ടപ്പെട്ട സൈനികര്‍ക്കും, കൃതൃമ കാലുകള്‍ നല്‍കുവാന്‍ ഉപയോഗിക്കും. രാവിലെ 5.30ന് ലേ മെറിഡിയനില്‍ നിന്ന് ആരംഭി്ക്കുന്ന മാരത്തോണില്‍ പങ്കെടുക്കുവാന്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നുണ്ട്. മാരത്തോണില്‍ പങ്കെടുക്കുവാന്‍ http://vsicon2017.com  എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്
ഇന്ത്യയില്‍നിന്നും കൂടാതെ അമേരിക്ക, സിംഗപ്പൂര്‍, യുകെ, മലേഷ്യ, ഓസ്ട്രിയ, സൗദി അറേബ്യ, അയര്‍ലാന്റ്് ന്യൂസിലാന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും.

ബിരുദാനന്തര ബിരുദ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഡോക്റ്റര്‍മാര്‍ക്കും ദേശീയഅന്തര്‍ദേശീയ വിദഗ്ധരുമായി ചര്‍ച്ചയില്‍ ഏര്‍പ്പെടുവാനും പഠിക്കുവാനും ഈ സമ്മേളനം അവസരമൊരുക്കും.

വാസ്‌ക്കുലാര്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെയും വാസ്‌ക്കുലാര്‍ സൊസൈറ്റി ഓഫ് കേരളയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് കോണ്‍ഫറന്‍സ്. കഴിഞ്ഞ 24 വര്‍ഷമായി ഇന്ത്യയില്‍ പ്രവര്‍ത്തിയ്ക്കുന്ന വാസ്‌കുലര്‍ സര്‍ജന്‍മാരുടെ ഏക സംഘടനയാണ് വാസ്‌ക്കുലാര്‍ സൊസൈറ്റി ഓഫ് ഇന്ത്യ.

രാജ്യത്ത് എല്ലാ ഹോസ്പിറ്റലുകളിലും അംഗവിച്ഛേദം നടത്താതെ കാലുകള്‍ രക്ഷിക്കുവാനുള്ള ചികിത്സകള്‍ ലഭ്യമാണ്. പക്ഷേ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഈ മാര്‍ഗങ്ങളെ പറ്റിയുള്ള അവബോധം കുറവാണ്. ഈ മാരത്തോണിലൂടെ ജനങ്ങള്‍ക്ക് വാസ്‌കുലാര്‍ രോഗങ്ങളെ പറ്റിയും അംഗവിച്ഛേദം തടയുന്നതിനെ പറ്റിയും അറിയുവാന്‍ കഴിയുമെന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ വാസ്‌ക്കുലാര്‍ സര്‍ജറി വിഭാഗം മേധാവിയും സമ്മേളനത്തിന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഡോ. സുനില്‍ രാജേന്ദ്രന്‍ പറഞ്ഞു.

മുഖം സംരക്ഷിക്കുന്നതു പോലെതന്നെ നാം നമ്മുടെ കാലുകളും സംരക്ഷിക്കണം എന്ന് ചടങ്ങില്‍ അധ്യക്ഷം വഹിച്ച ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ വാസ്‌ക്കുലാര്‍ സര്‍ജറി വിഭാഗം മേധാവിയും വാസ്‌ക്കുലാര്‍ സൊസൈറ്റി ഓഫ് ഇന്ത്യ സെക്രട്ടറിയുമായ ഡോ. ആര്‍ സി ശ്രീകുമാര്‍ പറഞ്ഞു.

ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ വാസ്‌ക്കുലാര്‍ സര്‍ജറി വിഭാഗം മേധാവിയും വാസ്‌ക്കുലാര്‍ സൊസൈറ്റി ഓഫ് ഇന്ത്യ സെക്രട്ടറിയുമായ ഡോ. ആര്‍ സി ശ്രീകുമാര്‍, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാസ്‌ക്കുലാര്‍ സര്‍ജറിയിലെ ട്രാന്‍സ്പ്ലാന്റ് ആന്റ് വാസ്‌ക്കുലാര്‍ സര്‍ജറി വിഭാഗം മേധാവിയും സമ്മേളനത്തിന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഡോ. സുധീന്ദ്രന്‍ എസ്, കോഴിക്കോട് ആസ്റ്റര്‍ മിംസിലെ വാസ്‌ക്കുലാര്‍ സര്‍ജറി വിഭാഗം മേധാവിയും സമ്മേളനത്തിന്റെ ഓര്‍ഗനൈസിങ്ങ് സെക്രട്ടറിയുമായ ഡോ. സുനില്‍ രാജേന്ദ്രന്‍, കൊച്ചി ലൂര്‍ദ് ഹോസ്പിറ്റലിലെ വാസ്‌ക്കുലാര്‍ സര്‍ജറി വിഭാഗം മേധാവിയും സമ്മേളനത്തിന്റെ ട്രെഷററുമായ ഡോ. വിമല്‍ ഐപ്പ് എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

Comments

comments

Categories: More