റോഡുകളും സൈക്കിള്‍ ട്രാക്കുകളും നിര്‍മിക്കാനുള്ള പദ്ധതികള്‍ക്ക് അംഗീകാരം

റോഡുകളും സൈക്കിള്‍ ട്രാക്കുകളും നിര്‍മിക്കാനുള്ള പദ്ധതികള്‍ക്ക് അംഗീകാരം

രാജ്യത്തിന്റെ റസിഡന്‍ഷ്യല്‍, ഇന്‍ഡസ്ട്രിയല്‍ മേഖലകളില്‍ 320 കിലോമീറ്റര്‍ നീളത്തില്‍ ആഭ്യന്തര റോഡുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതിക്ക് ഷേയ്ഖ് മൊഹമ്മെദ് ബിന്‍ റഷീദ് അല്‍ മക്തൗം അംഗീകാരം നല്‍കി

ദുബായ്: യുഎഇയില്‍ കൂടുതല്‍ റോഡുകളും നടപ്പാതകളും സൈക്കിള്‍ ട്രാക്കുകളും നിര്‍മിക്കുന്നതിനുള്ള നിരവധി പുതിയ പദ്ധതികള്‍ക്ക് രാജ്യത്തിന്റെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷേയ്ഖ് മൊക്കാണ് (ആര്‍ടിഎ) പദ്ധതികളുടെ നടത്തിപ്പ് ചുമതല.

അല്‍ ഖവനീജ് റോഡ്, ഷേയ്ഖ് റഷീദ് ബിന്‍ സയീദ് റോഡ്, ഷേയ്ഖ് സലതീഫ ബിന്റ് ഹമദാന്‍ റോഡ്, ഉം അല്‍ ഷെറീഫ് സ്ട്രീറ്റ്, ദുബായ് എക്‌സ്‌പോയുടെ ഭാഗമായുള്ള മറ്റ് പദ്ധതികള്‍ എന്നിവയ്ക്കും അദ്ദേഹം അംഗീകാരം നല്‍കി. രാജ്യത്തിന്റെ റസിഡന്‍ഷ്യല്‍, ഇന്‍ഡസ്ട്രിയല്‍ മേഖലകളില്‍ 320 കിലോമീറ്റര്‍ നീളത്തില്‍ ആഭ്യന്തര റോഡുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതിയും ഷേയ്ഖ് മൊഹമ്മെദ് അംഗീകരിച്ചു. 2018 ല്‍ ആരംഭിക്കുന്ന ഈ പദ്ധതി 2024 ല്‍ പൂര്‍ത്തിയാക്കും. വര്‍ധിച്ചു വരുന്ന ജനസംഖ്യയുടേയും പ്രാദേശിക നഗര, വ്യവസായ വികസനത്തിന്റേയും ആവശ്യകതയെ സഹായിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ദുബായ് ക്രീക്കിന് സമീപത്തുകൂടി നടപ്പാത നിര്‍മിക്കുന്നതിനുള്ള പദ്ധതിക്കും പുറത്തുള്ള റോഡുകളിലൂടെ ബസ് റൂട്ടുകള്‍ സ്ഥാപിക്കുന്നതിനും അംഗീകാരം ലഭിച്ചു

ദുബായ് ക്രീക്കിന് സമീപത്തുകൂടി നടപ്പാത നിര്‍മിക്കുന്നതിനുള്ള പദ്ധതിക്കും പുറത്തുള്ള റോഡുകളിലൂടെ ബസ് റൂട്ടുകള്‍ സ്ഥാപിക്കുന്നതിനും അംഗീകാരം ലഭിച്ചു. 2021 ആകുമ്പോഴേക്കും ദുബായില്‍ 500 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ സൈക്കിള്‍ ട്രാക് നിര്‍മിക്കാനുള്ള പദ്ധതി പൂര്‍ത്തിയാക്കും. കാറുകളുടെ ഉപയോഗം കുറക്കുന്നതിനും ആരോഗ്യം സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് സൈക്കിള്‍ ട്രാക്കുകള്‍ നിര്‍മിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് വന്ന സാഹചര്യത്തില്‍ അഞ്ച് മെട്രോ സ്‌റ്റേഷനുകള്‍ നവീകരിക്കാനുള്ള പ്രൊജക്റ്റിനും ഷേയ്ഖ് മൊഹമ്മെദ് പച്ചക്കൊടി വീശി.

എക്‌സ്‌പോ സൈറ്റിനു ചുറ്റിലും ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് റോഡിന്റെ കവലയിലും റോഡ് നിര്‍മിക്കുന്നതിനുള്ള പദ്ധതികള്‍ക്കും അംഗീകാരം നല്‍കിയിട്ടുണ്ട്. റോഡുകളിലെ ഒരു മണിക്കൂറിലെ വാഹനങ്ങളുടെ എണ്ണം 6000 ത്തില്‍ നിന്നും 12,000 ആക്കി ഉയര്‍ത്തുന്നതിനുള്ള ദുബായ്- അല്‍ അയ്ന്‍ റോഡ് പ്രൊജക്റ്റിന് ഷേയ്ഖ് മൊഹമ്മെദ് അനുമതി നല്‍കി.

Comments

comments

Categories: Arabia