ഇന്ത്യയുടെ ധനക്കമ്മി വാര്‍ഷിക ലക്ഷ്യത്തിന്റെ 92.4 ശതമാനത്തിലെത്തി

ഇന്ത്യയുടെ ധനക്കമ്മി വാര്‍ഷിക ലക്ഷ്യത്തിന്റെ 92.4 ശതമാനത്തിലെത്തി

ന്യൂഡെല്‍ഹി: ഏപ്രില്‍-ജൂലൈ കാലയളവിലെ ധനകമ്മി നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ലക്ഷ്യത്തിന്റെ 92.4 ശതമാനത്തിലെത്തിയതായി കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. കംപ്‌ട്രോളര്‍ ജനറല്‍ ഓഫ് എക്കൗണ്ട്‌സ് (സിജിഎ) നിരത്തിയ കണക്കുകള്‍ പ്രകാരം 5.05 ലക്ഷം കോടി രൂപയാണ് ഏപ്രില്‍-ജൂലൈ കാലയളവിലെ ധനകമ്മി രേഖപ്പെടുത്തിയിട്ടുള്ളത്.

മുന്‍ വര്‍ഷം ഇതേ കാലയളവില്‍ മൊത്തം സാമ്പത്തിക വര്‍ഷം കണക്കാക്കിയ ലക്ഷ്യത്തിന്റെ 73.7 ശതമാനമായിരുന്നു ധനകമ്മി. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ നാലു മാസത്തെ അറ്റ നികുതി റസീപ്റ്റ്‌സ് 2.58 ലക്ഷം കോടി രൂപയാണെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2017-2018ല്‍ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.2 ശതമാനമായി ധനക്കമ്മി കുറയ്ക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. മുന്‍ വര്‍ഷമിത് 3.5 ശതമാനമായിരുന്നു. പണപ്പെരുപ്പം നിയന്ത്രണ വിധേയമായതിന്റെയും ധനക്കമ്മിയിലെ ലക്ഷ്യം സാധ്യമാകുന്നതിന്റെയും പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്കിന്റെ കഴിഞ്ഞ പണനയ അവലോകന യോഗത്തില്‍ പലിശ നിരക്കുകള്‍ കുറച്ചിരുന്നു

Comments

comments

Categories: Slider, Top Stories