ഐകിയ ഹൈദരാബാദില്‍ റെസ്‌റ്റോറന്റ് തുറക്കും

ഐകിയ ഹൈദരാബാദില്‍ റെസ്‌റ്റോറന്റ് തുറക്കും

പ്രാദേശിക രുചികള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് ഇന്ത്യാ പ്രവേശം

ന്യൂഡെല്‍ഹി: സ്വീഡിഷ് റെസ്‌റ്റോറന്റ് ഭീമന്‍ ഐകിയ ഇന്ത്യയില്‍ പ്രവേശിക്കുന്നു. ലോകത്തിലെ മുന്‍നിര ഭക്ഷണ ശൃംഖലകളിലൊന്നായ ഐകിയ ഹൈദരാബാദില്‍ ആദ്യ സ്റ്റോര്‍ തുറക്കും.

400,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വ്യാപാര മേഖലയിലാണ് ഐകിയ റെസ്റ്റോറന്റ് തുറക്കുന്നത്. ആയിരത്തിലേറെ പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം അതിനുണ്ടാവും. കമ്പനിക്കു കീഴിലെ ഏറ്റവും വലിയ റെസ്റ്റോറന്റായും ഹൈദരാബാദിലേത് മാറും. തദ്ദേശീയ രുചികള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് 2018ല്‍ ഭക്ഷണശാല തുറക്കാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് കമ്പനി.

പ്രാദേശിക രുചികള്‍ക്കാണ് പ്രാമുഖ്യം. ഇതിനായി ഇന്ത്യന്‍ ഷെഫിനെ ഞങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. സ്വീഡിഷ് രുചിക്കൂട്ടുമായുള്ള ഇന്ത്യന്‍ രുചിയുടെ ശരിയായ സംയോജനത്തിന് അദ്ദേഹം സഹായിക്കും- ഐകിയ ഇന്ത്യ സിഇഒ ജുവന്‍സിയോ മാഷ്യു പറഞ്ഞു.

80 ശതമാനത്തിലധികം ഭക്ഷ്യ ഉല്‍പ്പന്നങ്ങളും ഇന്ത്യയില്‍ നിന്ന് തന്നെയായിരിക്കും കണ്ടെത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഐകിയയുടെ ആഗോള സ്‌റ്റോറുകളില്‍ ശരാശരി 500 ജീവനക്കാരാണുള്ളത്. എന്നാല്‍ ഹൈദരാബാദില്‍ 800ഓളം ജീവനക്കാരുണ്ടാവും.

ഐകിയയെ സംബന്ധിച്ചിടത്തോളം ഭക്ഷ്യമേഖല വലിയൊരു ആഗോള വ്യവസായമാണ്. അറിയപ്പെടുന്ന ഫര്‍ണിച്ചര്‍ റീട്ടെയ്‌ലര്‍മാരു കൂടിയായ കമ്പനി 2016 ലെ മൊത്തം വരുമാനമായ 36.5 മില്ല്യണ്‍ ഡോളറില്‍ 1.8 ബില്ല്യണും സ്വന്തമാക്കിയത് ഭക്ഷ്യമേഖലയില്‍ നിന്നായിരുന്നു.

Comments

comments

Categories: Business & Economy

Related Articles