100 കുരുന്നുകള്‍ക്ക് ആഗ്രഹസാഫല്യമായി ‘ഈസ്റ്റേണ്‍ ഇന്‍സ്പയര്‍’

100 കുരുന്നുകള്‍ക്ക് ആഗ്രഹസാഫല്യമായി ‘ഈസ്റ്റേണ്‍ ഇന്‍സ്പയര്‍’

കൊച്ചി: എംഇ മീരാന്‍ ഫൗണ്ടേഷന്റെ ഭാഗമായി പുതുമയും പൂര്‍ണതയും ഉള്‍ക്കൊളളുന്ന സാമൂഹിക പ്രതിബദ്ധതാ പരിപാടി ഈസ്റ്റേണ്‍ ചെയര്‍മാന്‍ നവാസ് മീരാന്‍ ഉദ്ഘാടനം ചെയ്തു. ‘ഇന്‍സ്പയര്‍ പ്രത്യാശയുടെ ഒരു കിരണം’ എന്നാണ് ഈ സംരംഭത്തിന്റെ പേര്. ഈ ഓണത്തിന് ‘ഗ്രാന്റ് എ വിഷ്’ അഥവാ ‘ഒരു ആഗ്രഹത്തിന്റെ സാഫല്യം’ എന്ന പരിപാടിയിലൂടെ ആലുവ ചൂണ്ടിയിലുളള എസ്ഒഎസ് ഗ്രാമത്തിലെ 100 പാവപ്പെട്ട കുട്ടികള്‍ക്കാണ് ഈസ്റ്റേണ്‍ ഇന്‍സ്പയറിന്റെ ആനുകൂല്യം ലഭിക്കുന്നത്.

ഈസ്റ്റേണിലെ ഓരോ ജീവനക്കാരനും എല്ലാ വര്‍ഷവും 24 മണിക്കൂര്‍ ജോലി സാമൂഹ്യലക്ഷ്യങ്ങള്‍ക്കുവേണ്ടി സമര്‍പ്പിക്കുമെന്ന് ഇന്‍സ്പയറിന്റെ ഉദ്ഘാടനവേളയില്‍ പ്രതിജ്ഞയെടുത്തു. ഇതുവഴി ഒരു ലക്ഷം മനുഷ്യമണിക്കൂറുകള്‍ പ്രതിവര്‍ഷം സാമൂഹ്യ പ്രതിബദ്ധതയ്ക്കു വേണ്ടി ഈസ്റ്റേണ്‍ ചെലവഴിക്കും. സമൂഹത്തിനു വേണ്ടി ഈസ്റ്റേണ്‍ ഗ്രൂപ്പ് ജീവനക്കാരുടെ ശ്രദ്ധേയമായ സംഭാവനയായിരിക്കും ഈ സംരംഭം.

വനവല്‍ക്കരണം, ഗ്രാമീണ വിദ്യാലയങ്ങളിലെ കായിക അടിസ്ഥാനസൗകര്യ വികസനം, സ്ത്രീ ശാക്തീകരണം, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് തൊഴില്‍ നേടാനുളള പിന്തുണ, പൊതു ശൗചാലയങ്ങളുടെ നിര്‍മാണം, ഗോത്ര ഗ്രാമങ്ങളില്‍ കുടിവെളളമെത്തിക്കല്‍, സമൂഹത്തിലെ വ്യത്യസ്തരും, വിജയികളുമായ വനിതകളെ ആദരിക്കുന്ന ഭൂമിക എന്ന പദ്ധതി, കലാസാംസ്‌ക്കാരിക പരിപോഷണം, ജനറല്‍ ആശുപത്രിയില്‍ വൈദ്യസഹായം തുടങ്ങിയവയാണ് ഈസ്റ്റേണ്‍ ഇന്‍സ്പയര്‍ വിഭാവനം ചെയ്യുന്ന മറ്റു പദ്ധതികള്‍.കൂടുതല്‍ വിവരങ്ങള്‍ക്ക് 9845031402 എന്ന നമ്പരില്‍ ബന്ധപ്പെടുക.

Comments

comments

Categories: More