ഈ വര്‍ഷം മികച്ച പ്രകടനം പ്രതീക്ഷിച്ച് ഡമാക്

ഈ വര്‍ഷം മികച്ച പ്രകടനം പ്രതീക്ഷിച്ച് ഡമാക്

2017ലെ ആദ്യ പകുതിയില്‍ ഡമാക്കിലെ നാല് ബില്യണ്‍ ദിര്‍ഹം മൂല്യമുള്ള പ്രോപ്പര്‍ട്ടികളാണ് വില്‍പ്പനയ്ക്കായി ബുക്ക് ചെയ്തിരിക്കുന്നത്

ദുബായ്: ഡമാക് പ്രോപ്പര്‍ട്ടീസിന്റെ ഈ വര്‍ഷത്തെ പ്രീ സെയില്‍ (പ്രോപ്പര്‍ട്ടിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് മുമ്പുള്ള വില്‍പ്പന) ഏഴ് ബില്യണ്‍ ദിര്‍ഹത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ ചെയര്‍മാന്‍ ഹുസൈന്‍ സജ്വാനി പറഞ്ഞു. മികച്ച ഡിമാന്‍ഡും ദുബായ് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിലെ സ്ഥിരതയും ഡമാക്കിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം.

2017ലെ ആദ്യ പകുതിയില്‍ ഡമാക്കിലെ നാല് ബില്യണ്‍ ദിര്‍ഹം മൂല്യമുള്ള പ്രോപ്പര്‍ട്ടികളാണ് വില്‍പ്പനയ്ക്കായി ബുക്ക് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രീ സെയിലിലൂടെ നേടിയ ഏഴ് ബില്യണ്‍ ദിര്‍ഹം തന്നെ ഇത്തവണയും നേടുമെന്ന് നേരത്തെതന്നെ കമ്പനി വ്യക്തമാക്കിയിരുന്നു. ദുബായ് മാര്‍ക്കറ്റിലെ വില്ലയുടേയും അപ്പാര്‍ട്ട്‌മെന്റുകളുടേയും ശരാശരി വാണിജ്യ വില്‍പ്പന വിലയില്‍ 2016 ന്റെ പകുതിവരെയുള്ള 12 മാസങ്ങളില്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ ഇടിവാണുണ്ടായത്. എന്നാല്‍ 2017 ന്റെ പകുതിവരെയുള്ള 12 മാസം ആയപ്പോഴേക്കും വിലയിലെ ഇടിവ് ഒരു ശതമാനത്തിലേക്ക് താഴ്‌ന്നെന്ന് ജെഎല്‍എല്‍ കണ്‍സല്‍ട്ടന്‍സി വ്യക്തമാക്കി.

2018 ലും ദുബായ് മാര്‍ക്കറ്റ് സ്ഥിരത നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാര്യമായ ഉയര്‍ച്ചയോ താഴ്ചയോ ഉണ്ടാകില്ലെന്നും സജ്വാനി

കമ്പനിയുടെ വിതരണം കൂടുതലാണെന്നും മാര്‍ക്കറ്റ് താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നുമുള്ള വിലയിരുത്തലുകളോട് യോജിപ്പില്ലെന്നും ഡമാക്കിന്റെ ആദ്യ പകുതിയിലെ വില്‍പ്പന നോക്കിയാല്‍ ഇത് മനസിലാകുമെന്നും സജ്വാനി പറഞ്ഞു. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വില്‍പ്പനയാണ് ഇത്തവണ നേടിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018 ലും ദുബായ് മാര്‍ക്കറ്റ് സ്ഥിരത നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാര്യമായ ഉയര്‍ച്ചയോ താഴ്ചയോ ഉണ്ടാകില്ലെന്നും സജ്വാനി.

ഡമാക്കിന്റെ അന്താരാഷ്ട്ര സഹസ്ഥാപനത്തിന് കാനഡയിലേക്കും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്കും മികച്ച അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബ്രാന്‍ഡായ ട്രംപ് ഓര്‍ഗനൈസേഷന്റെ മിഡില്‍ ഈസ്റ്റിലെ ഗോള്‍ഫ് ക്ലബ്ബിന്റെ ഓപ്പറേറ്ററാണ് ഡമാക്.

Comments

comments

Categories: Arabia