സൊമാലിയയില്‍ കാരുണ്യസ്പര്‍ശവുമായി ആസ്റ്റര്‍

സൊമാലിയയില്‍ കാരുണ്യസ്പര്‍ശവുമായി ആസ്റ്റര്‍

ആസ്റ്റര്‍ വോളണ്ടിയര്‍ പ്രോഗ്രാമിന്റെയും ആസ്റ്റര്‍@30 കാംപയ്‌നിന്റെയും ഭാഗമായി 2 കണ്ടെയിനറുകളിലായി 1.5 ദശലക്ഷത്തിലധികം ദിര്‍ഹമിന്റെ ഹലാല്‍ ഭക്ഷ്യവസ്തുക്കളാണ് ആഫ്രിക്കന്‍ രാജ്യമായ സോമാലി ലാന്റില്‍ എത്തിച്ചിരിക്കുന്നത്

ദുബായ്: ആഫ്രിക്കന്‍ രാജ്യമായ സോമാലി ലാന്റില്‍ നിലവില്‍ നടന്നുവരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും ദുരിതമേഖലകളില്‍ 150,000 ഭക്ഷണ പാക്കറ്റുകള്‍ എത്തിച്ചുനല്‍കുന്നതിനുമായി ആസ്റ്റര്‍ വോളണ്ടിയേര്‍സും അല്‍ ഹയാത്ത് ഫൗണ്ടേഷന്‍ ജീവകാരുണ്യ പ്രവര്‍ത്തകരും സംയുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തി. സോമാലി ലാന്റിലെ ബുറാഒ പ്രശേദത്തെ വൈസ് ഗവര്‍ണര്‍ ഹിസ് എക്‌സലന്‍സി മുഹമ്മദ് ഹയ്ദിന്റെ സാന്നിധ്യത്തിലാണ് ഭക്ഷണ പാക്കുറ്റകളുടെ വിതരണം ആരംഭിച്ചത്. ആസ്റ്റര്‍@30 എന്ന പേരില്‍ സംഘടിപ്പിച്ചുവരുന്ന ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ 30ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ‘ആസ്റ്റര്‍ വോളണ്ടിയര്‍’ പ്രോഗ്രാം എന്ന ഉദ്യമം നടപ്പിലാക്കിവരുന്നത്.

ആസ്റ്റര്‍ വോളണ്ടിയര്‍ പ്രോഗ്രാമിലൂടെ സോമാലിയയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കിടയില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷാദ്യം മുതല്‍ നടത്തി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ദുബൈ ഗവണ്‍മെന്റിന് കീഴിലുളള ഔഖാഫ് ആന്റ് മൈനേര്‍സ് അഫേര്‍സ് ഫേണ്ടേഷന്‍ (AMAF) സജീവ പങ്കാളിയാണ്. 2017 ദാന വര്‍ഷമായി പ്രഖ്യാപിച്ചതിനോട് പിന്തുണ അറിയിച്ചുകൊണ്ടാണ് ആസ്റ്റര്‍ വോളണ്ടിയേര്‍സ് പദ്ധതി വിഭാവനം ചെയ്യപ്പെട്ടതും മുന്നോട്ടുപോകുന്നതും.

ദുബായ് ഇസ്‌ലാമിക് ഇക്കണോമി ഡവലപ്പ്‌മെന്റ് സെന്റര്‍ നേരിട്ട് നേതൃത്വം നല്‍കുന്നതും ഔഖാഫ് ആന്റ് മൈനേര്‍സ് അഫേര്‍സ് ഫൗണ്ടേഷന്‍ (AMAF) ന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ സല്‍മാ ഹുമാനിറ്റേറിയന്‍ റിലീഫ് പ്രോഗ്രാമാണ് ബുറാഒയിലെ ക്ഷാമ പ്രദേശങ്ങളില്‍ പിഴവുകളില്ലാതെ ഭക്ഷ്യ പാക്കറ്റുകള്‍ വിതരണം ചെയ്യുന്നത്.

മിഡില്‍ ഈസ്റ്റ്, ഇന്ത്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലെ ആസ്റ്റര്‍ ശൃംഖലകളില്‍ ജോലിയെടുക്കുന്ന ജീവനക്കാരുടെയും ഡിഎം ഫൗണ്ടേഷന്റെയും ഉദാരമായ സംഭാവനകളിലൂടെയുമാണ് ഈ പദ്ധതിക്കായുളള തുക സ്വരൂപിച്ചത്

ആറ് ആസ്റ്റര്‍ വോളണ്ടിയര്‍മാരാണ് സ്വയം സന്നദ്ധരായി ഈ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സോമാലി ലാന്റിലേക്ക് യാത്രചെയ്‌തെത്തിയത്. ആസ്റ്ററുമായി സഹകരിക്കുന്ന സോമാലിയന്‍ എന്‍ജിഒയും ദുരിത മേഖലകളില്‍ നേരിട്ട് പ്രവര്‍ത്തന പരിചയമുളള അല്‍ ഹയാത്ത് ഇസ്‌ലാമിക് ഫൗണ്ടേഷനുമായി ചേര്‍ന്നാണ് ആസ്റ്റര്‍ വോളണ്ടിയര്‍മാര്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. ദുബൈയില്‍ നിന്നും പുറപ്പെട്ട ആസ്റ്റര്‍ വോളണ്ടിയര്‍മാര്‍ സോമാലി ലാന്റില്‍ എത്തിയ ശേഷം അല്‍ ഹയാത്തുമായി ചേര്‍ന്നാണ് ഭക്ഷണ പാക്കറ്റുകളുടെ വിതരണത്തിന് തുടക്കമിട്ടത്.

ഔഖാഫ് ആന്റ് മൈനേര്‍സ് അഫേര്‍സ് ഫേണ്ടേഷന്‍ (അങഅഎ) ദുബൈ ചാരിറ്റി അസോസിയേഷന്‍ (ഉഇഅ) എന്നിവയും ഇതിനോട് സഹകരിക്കുന്നുണ്ട്. ‘2017 ജൂണ്‍ വരെയുളള കണക്കുകള്‍ പ്രകാരം 3 ദശലക്ഷം ജനങ്ങള്‍ അഥവാ സോമാലിയയിലെ മൊത്തം ജന സംഖ്യയുടെ നാലിലൊന്ന് വരുന്ന ജനങ്ങള്‍ അതി രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടുകയാണ്. ഒപ്പം അടിയന്തിരാവസ്ഥയും രാഷ്ട്രീയ പ്രതിസന്ധികളും രാജ്യത്തെ തളര്‍ത്തിയിരിക്കുന്നു. 363,000 കുട്ടികള്‍ പോഷകാഹരക്കുറവ് നേരിടുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഉത്തരവാദിത്വം നിറഞ്ഞ അന്താരാഷ്ട്ര സമൂഹത്തിന്റെ ഭാഗമായി നിലകൊണ്ടുകൊണ്ട് ദൗര്‍ഭാഗ്യകരമായ സാഹചര്യങ്ങളില്‍ ദുരിതമനുഭവിക്കുന്ന ഈ ജന വിഭാഗത്തിന് കൈത്താങ്ങാനുളള ശ്രമങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കാനാണ് ആസ്റ്റര്‍ ആഗ്രഹിക്കുന്നതെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഡോക്റ്റര്‍ ആസാദ് മൂപ്പന്‍ പറഞ്ഞു.

സമൂഹത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും ഒപ്പം സമൂഹത്തിലെ അശരണരായവര്‍ക്കും കൈത്താങ്ങാവുകയെന്ന ലക്ഷ്യമാണ് ആസ്റ്റര്‍@30 യും അതിന്റെ ഭാഗമായുളള ആസ്റ്റര്‍ വോളണ്ടിയര്‍ പ്രോഗ്രാമും നിറവേറ്റുന്നത്. മറ്റുളളവര്‍ക്ക് സാന്ത്വന സ്പര്‍ശമേകാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിയും. റമദാനില്‍ നടത്തിയ സഹയാത്തിനുശേഷം ദുബൈയില്‍ നിന്നും സോമാലി ലാന്റിലേക്ക് അയച്ച ഭക്ഷണ പായ്ക്കറ്റുകള്‍ ബലി പെരുന്നാള്‍ ദിനത്തിന് മുന്‍പായി ബുറാഒയിലെ ക്ഷാമ ബാധിതരിലേക്ക് എത്തിക്കാന്‍ കഴിയുന്നതില്‍ അതീവ സന്തോഷവും അഭിമാനവും തോന്നുന്നതായും ഡോക്ടര്‍ ആസാദ് മൂപ്പന്‍ പറഞ്ഞു.

ആസ്റ്റര്‍ വോളണ്ടിയര്‍മാര്‍ 2017 ഓഗസ്റ്റ് 25 നാണ് ദുബൈയില്‍ നിന്നും യാത്ര തിരിച്ചത്. സോമാലി ലാന്റ് തലസ്ഥാനമായ ഹര്‍ഗെയിസയില്‍ എത്തിയ ഇവര്‍ 2 ഷിപ്പിംഗ് കണ്ടെയ്‌നറുകളിലായി രറമദാനില്‍ എത്തിയ 1.5 ദശലക്ഷത്തിലധികം ദിര്‍ഹത്തിന്റെ ഭക്ഷണ പാക്കറ്റുകള്‍ ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെത്തിച്ച് വിതരണം ചെയ്യാന്‍ നേതൃത്വം നല്‍കി. ഭക്ഷ്യ വസ്തുക്കളടങ്ങിയ പാക്കറ്റുകള്‍ ബുറാഒയ്ക്കടുത്തുളള സംഭരണ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചും ആവശ്യമുളളിടങ്ങളില്‍ വിതരണം ചെയ്തും വരികയായിരുന്നു. മറ്റിടങ്ങളില്‍ നിന്നും ആളുകള്‍ കുടിയേറിയെത്തുന്ന ബുറാഒയിലാണ് ഏററവും രൂക്ഷമായ ഭക്ഷ്യ ക്ഷാമം അനുഭവപ്പെടുന്നതും. ആഗസ്ത് 26 ന് രാവിലെ മുതലാണ് ഭക്ഷ്യ പാക്കറ്റുകളുടെ വിതരണം ആരംഭിച്ചത്. വളരെ വ്യവസ്ഥാപിതമായ രീതിയില്‍ തുടര്‍ച്ചയായ വോളണ്ടിയര്‍ ബാച്ചിന്റെ സഹായത്തോടെ 3500 കുടുംബങ്ങള്‍ക്ക് ആദ്യ ദിവസം തന്നെ വിതരണം ചെയ്യാന്‍ സാധിച്ചു. വിവിധ ഭക്ഷ്യ വസ്തുക്കളുടെ 42 പാക്കറ്റുകളടങ്ങിയ വലിയ ബോക്‌സിലായാണ് ഇത് വിതരണം ചെയ്തത്. പ്രാദേശിക ഗവണ്‍മെന്റ് വകുപ്പുകള്‍, എന്‍.ജി.ഒ ജീവനക്കാര്‍, ജീവകാരുണ്യ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹായത്തോടെ തികഞ്ഞ ചിട്ടയോടെ ആസൂത്രിതമായ രീതിയില്‍ ഭക്ഷ്യ വസ്തുക്കളുടെ വിതരണം മുന്നോട്ട് പോവുകയാണ്.

യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ 2017 ദാന വര്‍ഷമായി പ്രഖ്യാപിച്ചതിനോട് പിന്തുണ അറിയിച്ചുകൊണ്ടാണ് ആസ്റ്റര്‍ വോളണ്ടിയേര്‍സ് പദ്ധതി വിഭാവനം ചെയ്യപ്പെട്ടതും മുന്നോട്ടുപോകുന്നതും

പിന്നീട് വളണ്ടിയര്‍മാരുടെ സംഘത്തിന് കൂടിക്കാഴ്ച അനുവദിച്ച റിപ്പബ്ലിക്ക് ഓഫ് സോമാലിയന്‍ വൈസ് പ്രസിഡന്റ് ഹിസ് എക്‌സലന്‍സി അബ്ദുറഹ്മാന്‍ അബ്ദിലാഹി ഇസ്മായില്‍, സോമാലിയന്‍ ആരോഗ്യ വകുപ്പ് മന്ത്രി ഹിസ് എക്‌സലന്‍സി സുലൈമാന്‍ ഈസാ അഹ്മദ് എന്നിവര്‍ ഈ ദൗത്യത്തിന് നേതൃത്വം നല്‍കിയ ആസ്റ്ററിനെയും ഔഖാഫ് ആന്റ് മൈനേര്‍സ് അഫേര്‍സ് ഫേണ്ടേഷനെയും അഭിനന്ദിക്കുകയും ദുരിതമേഖലയ്ക്ക് കൈത്താങ്ങായതിലുളള നന്ദി അറിയിക്കുകയും ചെയ്തു. ഞങ്ങളുടെ പങ്കാളികളില്‍ നിന്നും ദുബൈയിലെ സുഹൃത്തുക്കളില്‍ നിന്നുമായി ലഭിച്ച അകമഴിഞ്ഞ പിന്തുണക്കും സഹകരണത്തിനും നന്ദി പറയുകയാണെന്ന് ഹയാത്ത് ഇസ്‌ലാമിക് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അബ്ദുല്‍ ഹക്കീം സഈദ് ബാരേ പറഞ്ഞു. ആവിര്‍ഭാവം മുതല്‍ തന്നെ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രമാണ് സോമാലി ലാന്റ്. സോമാലിയന്‍ ജനതയ്ക്ക് അവരുടെ സ്വപ്‌നങ്ങള്‍ കൈയ്യെത്തിപിടിക്കാനും ജീവിതം കരുപിടിപ്പിക്കാനും കൈത്താങ്ങാവുകയെന്ന ദൗത്യത്തിനായി ഞങ്ങള്‍ കഴിയാവുന്ന പരിശ്രമങ്ങളെല്ലാം സ്വന്തം നിലയില്‍ ചെയ്തുപോരുകയാണ്-അദ്ദേഹം പറഞ്ഞു.

യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ 2017 ‘ദാന വര്‍ഷ’മായി പ്രഖ്യാപിച്ചതിനോട് പിന്തുണ അറിയിച്ചുകൊണ്ടാണ് ‘ആസ്റ്റര്‍ വോളണ്ടിയേര്‍സ്’ പദ്ധതി വിഭാവനം ചെയ്യപ്പെട്ടതും മുന്നോട്ടുപോകുന്നതും. രണ്ട് കണ്ടെയ്‌നറുകളിലായി ഭക്ഷ്യ വസ്തുക്കള്‍ ഒരുക്കുന്നതിനാവശ്യമായ തുക ആസ്റ്ററില ഓരോ ജീവനക്കാരുടെയും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ചാരിറ്റി വിഭാഗമായ ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്റെയും സംഭാവനകളിലൂടെയാണ് സ്വരൂപിച്ചത്.

സോമാലിയയെ കൂടാതെ ആസ്റ്റര്‍ വോളണ്ടിയര്‍ പോഗ്രാമിന്റെ ഭാഗമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ജോര്‍ദാനിലെ സിറിയന്‍ അഭയാര്‍ത്ഥി ക്യാംപുകളായ അല്‍ സാത്തരി, അല്‍ അസ്‌റാഖ്, എര്‍ബിദ് എന്നിവിടങ്ങളിലും ആരോഗ്യ പരിചരണവും ചികിത്സാ സഹായവും നല്‍കിവരുന്നുണ്ട്. യുണൈറ്റഡ് നാഷന്‍സ് ഹൈകമ്മീഷണര്‍ ഫോര്‍ റെഫ്യൂജീസ് (ഡചഒഇഞ) ന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും അനുസരിച്ചുകൊണ്ടാണ് ആസ്റ്റര്‍ വോളണ്ടിയര്‍മാര്‍ ഈ ദൗത്യം പ്രാവര്‍ത്തികമാക്കുന്നത്. ഇതുവരെയായി 2019 പേര്‍ ഈ പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കളായിട്ടുണ്ട്.

Comments

comments

Categories: Arabia