റെയ്മണ്ടിന്റെ പേരിലെ കുറ്റപ്പെടുത്തലുകളെ  ഗൗതം സിംഗാനിയ തള്ളി

റെയ്മണ്ടിന്റെ പേരിലെ കുറ്റപ്പെടുത്തലുകളെ  ഗൗതം സിംഗാനിയ തള്ളി

മുംബൈ: പ്രമുഖ വസ്ത്ര ബ്രാന്‍ഡായ റെയ്മണ്ടുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ തന്നെ കുറ്റപ്പെടുത്തുന്നവരെ തള്ളി കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഗൗതം സിംഗാനിയ രംഗത്ത്. റെയ്മണ്ടിന്റെ ഏക അവകാശി താനാണെന്നും ഗൗതം അവകാശപ്പെട്ടു. കമ്പനിയുടെ പേരില്‍ പിതാവ് വിജയ്പത് സിംഗാനിയയുമായി നിയമ യുദ്ധത്തിലാണ് ഗൗതം. ഏകാന്ത വാസത്തിലായ വിജയ്പത്, അധികാരം ഗൗതമിന് കൈമാറിയതാണ് തനിക്ക് പറ്റിയ തെറ്റെന്ന് പറഞ്ഞിരുന്നു.

മുന്‍ ധാരണപ്രകാരമാണ് തനിക്ക് ഓഹരികള്‍ കൈമാറിയതെന്നും കുടുംബത്തിലെ എല്ലാവര്‍ക്കും അതേക്കുറിച്ച് വര്‍ഷങ്ങളായി അറിവുണ്ടായിരുന്നെന്നും സിംഗാനിയ പറഞ്ഞു. 35 വര്‍ഷമായി റെയ്മണ്ടിനുവേണ്ടി അധ്വാനിക്കുന്നു. ഒരു സുപ്രഭാതത്തില്‍ എന്തിനാണ് അദ്ദേഹം (വിജയ്പത് സിംഗാനിയ) ഓഹരികള്‍ എനിക്കു കൈമാറിയതെന്ന ചോദ്യം ഉന്നയിക്കരുത്. അദ്ദേഹത്തിന് സമ്മര്‍ദ്ദമുണ്ടായിരുന്നു. അതിനാല്‍ ഓഹരികള്‍ എനിക്കു കൈമാറി- ഗൗതം സിംഗാനിയ വിശദീകരിച്ചു.

കുടുംബ ബിസിനസായ റെയ്മണ്ടിന്റെ 1000 കോടി രൂപയോളം മൂല്യം വരുന്ന 37.17 ശതമാനം ഓഹരികള്‍ 2015ലാണ് ഗൗതമിന് കൈമാറിയത്. എന്നാല്‍ ഇത്രയും ഓഹരികള്‍ ഗൗതമിന് നല്‍കിയത് തെറ്റായ നടപടിയായെന്ന വിലയിരുത്തലാണ് കുടുംബാംഗങ്ങള്‍ക്കുള്ളത്.

Comments

comments

Categories: Business & Economy