സെപ്റ്റംബറില്‍ യുഎഇയിലെ ഇന്ധനവില വീണ്ടും വര്‍ധിക്കും

സെപ്റ്റംബറില്‍ യുഎഇയിലെ ഇന്ധനവില വീണ്ടും വര്‍ധിക്കും

പെട്രോള്‍ വിലയില്‍ ശരാശരി 6.6 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടാകുന്നത്

അബുദാബി: സെപ്റ്റംബറില്‍ ഇന്ധനത്തിന്റെ വിലയില്‍ വീണ്ടും വര്‍ധനവുണ്ടാകുമെന്ന് യുഎഇ ഊര്‍ജ്ജ മന്ത്രാലയം വ്യക്തമാക്കി. ഒക്‌റ്റോബറിലുണ്ടായ വര്‍ധനവിന് പിന്നാലെയാണ് രാജ്യത്തെ എണ്ണ വില വീണ്ടും ഉയരുന്നത്. പെട്രോള്‍ വിലയില്‍ ശരാശരി 6.6 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടാകുന്നത്.

അടുത്ത മാസം ഒരു ലിറ്റര്‍ സൂപ്പര്‍ 98 പെട്രോളിന്റെ വില 6.3 ശതമാനം വര്‍ധിച്ച് 2.01 ദിര്‍ഹത്തിലേക്ക് എത്തും. ഓഗസ്റ്റില്‍ ഇത് 1.89 ദിര്‍ഹമായിരുന്നു. ഈ മാസം 1.78 ദിര്‍മായിരുന്ന ഒരു ലിറ്റര്‍ സ്‌പെഷ്യല്‍ 95 ന്റെ വില 6.7 ശതമാനം വര്‍ധിച്ച് 1.90 ദിര്‍ഹമാകും. ഇ പ്ലസ് 91 ന്റെ വില 1.83 ദിര്‍ഹമായാണ് വര്‍ധിക്കുന്നത്. 1.71 ദിര്‍ഹമായിരുന്ന ഈ മാസത്തെ വിലയില്‍ ഏഴ് ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഡീസലിന്റേയും വിലയിലും അടുത്ത മാസം വര്‍ധനവുണ്ടാകും. 1.88 ദിര്‍ഹത്തില്‍ നിന്നിരുന്ന ഡീസല്‍ വില 6.38 ശതമാനം വര്‍ധിച്ച് രണ്ട് ദിര്‍ഹത്തില്‍ എത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഈ മാസം പെട്രോള്‍ വില ശരാശരി 1.7 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്

വിലയില്‍ ഓഗസ്റ്റിലുണ്ടായതിനേക്കാള്‍ വര്‍ധനവ് സെപ്റ്റംബറില്‍ ഉണ്ടായിട്ടുണ്ട്. ഈ മാസം പെട്രോള്‍ വില ശരാശരി 1.7 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്. അന്താരാഷ്ട്ര എണ്ണ വിലയില്‍ ഇടിവ് ഉണ്ടായതിനെത്തുടര്‍ന്ന് ജൂണിലും ജൂലൈയിലും വിലയില്‍ ഇടിവുണ്ടായിരുന്നു. യുഎഇയിലെ ഇന്ധന വിലയെ അന്താരാഷ്ട്ര അസംസ്‌കൃത എണ്ണയുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. നിലവില്‍ ബാരലിന് 52 ഡോളറാണ് വില.

Comments

comments

Categories: Arabia