യുഎഇയില്‍ സൗജന്യ വൈഫൈ ഒരുക്കി ഇത്തിസലാത്ത്

യുഎഇയില്‍ സൗജന്യ വൈഫൈ ഒരുക്കി ഇത്തിസലാത്ത്

സെപ്റ്റംബര്‍ ഒന്‍പത് വരെയാണ് ഇത്തിസലാത്തിന്റെ സൗജന്യ പബ്ലിക് വൈഫൈ ലഭ്യമാകുന്നത്

അബുദാബി: ഈദ് കാലത്ത് യുഎഇയില്‍ സൗജന്യ വൈ ഫൈ സൗജന്യം ഒരുക്കി രാജ്യത്തെ ടെലികോം ഓപ്പറേറ്ററായ ഇത്തിസലാത്ത്. ഇന്നലെ ആരംഭിച്ച സേവനം സെപ്റ്റംബര്‍ ഒന്‍പത് വരെ ലഭിക്കുമെന്ന് ടെലികോം കമ്പനി അറിയിച്ചു. മാളുകള്‍, പാര്‍ക്കുകള്‍, റെസ്റ്റോറന്റുകള്‍, കായിക-വിനോദ പരിപാടികള്‍ നടക്കുന്ന പ്ലാറ്റ്‌ഫോമുകള്‍, വിമാനത്താവളം, കഫേ എന്നിവിടങ്ങളിലാണ് ഇത്തിസലാത്തിന്റെ പബ്ലിക് വൈഫൈ ലഭ്യമാകുന്നത്.

ഈദ് അല്‍ അദയുടെ ഒഴിവു ദിവസങ്ങളില്‍ യുഎഇ മൊബീല്‍ നമ്പര്‍ കൈവശം വെച്ചിരിക്കുന്ന എല്ലാ വ്യക്തികള്‍ക്കും പബ്ലിക് വൈഫൈ സംവിധാനം സൗജന്യമായി ലഭിക്കും. ആദ്യ തവണ ഉപയോഗിക്കുമ്പോള്‍ ഇത്തിസലാത്തിന്റെ യുഎഇ വൈഫൈയില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയതിന് ശേഷം മാത്രമേ സര്‍വീസ് ഉപയോഗിക്കാന്‍ സാധിക്കൂ. ഈദ് കാലത്തിന് ശേഷം സൗജന്യമായോ പേയ്ഡ് പാക്കേജിന് കീഴിലോ ഉപഭോക്താക്കള്‍ക്ക് വൈഫൈ ഉപയോഗിക്കാന്‍ കഴിയും.

ഇത്തിസലാത്തിന്റെ പബ്ലിക് വൈഫൈ നെറ്റ്‌വര്‍ക്കിലൂടെ സൗജന്യമായി മികച്ച വേഗതയിലും നിലവാരത്തിലുമുള്ള ഇന്റര്‍നെറ്റായിരിക്കും ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയെന്ന് ഇത്തിസലാത്ത് ചീഫ് കണ്‍സ്യൂമര്‍ ഓഫീസര്‍ ഖാലെഗ് എല്‍ ഖൗലി പറഞ്ഞു.

Comments

comments

Categories: Arabia