ജസ്റ്റ് ബയ് ലൈവിന് 100 കോടി മില്ല്യണ്‍ നിക്ഷേപം ലഭിച്ചു

ജസ്റ്റ് ബയ് ലൈവിന് 100 കോടി മില്ല്യണ്‍ നിക്ഷേപം ലഭിച്ചു

മുംബൈ: ഇന്ത്യയിലെ ആദ്യത്തെ ഇഡിസ്ട്രിബ്യൂട്ടറായ ജസ്റ്റ് ബയ് ലൈവിന് അലി ക്ലൗഡ് ഇന്‍വെസ്റ്റ്‌മെന്റില്‍ നിന്നും 100 മില്ല്യണ്‍ നിക്ഷേപം ലഭിച്ചു. നിക്ഷേപ തുക ജസ്റ്റ് ബയ് ലൈവ് അന്താരഷ്ട്ര വിപണികളിലേയ്ക്ക് വ്യാപിക്കുന്നതിനും ഇന്ത്യന്‍ ബിസിനസിന്റെ വളര്‍ച്ചയ്ക്കും വേണ്ടി ചിലവിടും. സവിശേഷ ഇന്റര്‍ഫേസോടുകൂടിയ ഉപഭോക്തൃ സൗഹൃദ മൊബീല്‍ ആപ്ലിക്കേഷനാണ് ജസ്റ്റ് ബയ് ലൈവ്.

ആഗോളതലത്തില്‍ എല്ലാ രാജ്യങ്ങളിലേയ്ക്കും വളരുന്ന വിപണിയിലേയ്ക്കും വ്യാപിക്കുവാന്‍ ഒരുങ്ങുകയാണ് ജസ്റ്റ് ബയ് ലൈവ്. ശക്തമായ പ്രാദേശിക പങ്കാളിത്തത്തോടെ അതിവേഗം മുന്നോട്ട് കുതിയ്ക്കാന്‍ ഒരുങ്ങുകയാണ് ഞങ്ങള്‍ എന്ന് അലി ക്ലൗഡ് ഇന്‍ വെസ്റ്റ്‌മെന്റ്‌സ് ചെയര്‍മാന്‍ എം എസ് അലി പറഞ്ഞു.

ആഗോള വ്യാപനത്തിന് തയ്യാറായി നില്‍ക്കുമ്പോള്‍ അലി ക്ലൗഡ് ഇന്‍വെസ്റ്റ്‌മെന്റുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതിന്റെ അതിയായ ആവേശത്തിലാണ് ഞങ്ങള്‍. ഇന്ത്യയിലെ ഞങ്ങളുടെ ബിസിനസ്് സമ്പൂര്‍ണ്ണ വളര്‍ച്ചയിലും ലാഭത്തിലും എത്തിയ ഈ സമയത്ത് ലോകമെമ്പാടും വ്യാപിക്കുവാന്‍ ഞങ്ങള്‍ പ്രാപ്തരാണ്. എന്ന് ജസ്റ്റ് ബയ് ലൈവ് ചെയര്‍മാനും സിഇഒ യുമായ സാഹില്‍ സാനി പറഞ്ഞു.

Comments

comments

Categories: Business & Economy