Archive

Back to homepage
Business & Economy

ലോണ്‍ എഗെയ്ന്‍സ്റ്റ് പ്രോപ്പര്‍ട്ടി വളര്‍ച്ച പത്ത് വര്‍ഷത്തെ താഴ്ച്ചയിലെന്ന് റിപ്പോര്‍ട്ട്

ന്യൂ ഡെല്‍ഹി : വസ്തു പണയപ്പെടുത്തി വായ്പയെടുക്കുന്നതിന്റെ വളര്‍ച്ച കഴിഞ്ഞ പത്ത് വര്‍ഷത്തെ താഴ്ച്ചയിലെന്ന് റിപ്പോര്‍ട്ട്. 2017 സാമ്പത്തിക വര്‍ഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണിത്. 2016-17 ല്‍ 14 ശതമാനം മാത്രമാണ് വളര്‍ച്ച. ധനകാര്യ സ്ഥാപനങ്ങള്‍ കൂടുതല്‍ ജാഗ്രത കാണിച്ചതാണ് കാരണമെന്ന് റേറ്റിംഗ്

Slider Top Stories

പുതിയ റോഡ് വികസന പദ്ധതികള്‍ ഉടനില്ല: ഗഡ്കരി

ന്യൂഡെല്‍ഹി: വിവിധ അനുമതികള്‍ ഉറപ്പുവരുത്തിയ ശേഷം മാത്രമെ പുതിയ റോഡ് വികസന പദ്ധതികള്‍ അവതരിപ്പിക്കുകയുള്ളുവെന്ന് കേന്ദ്ര ഗതാഗത തുറമുഖ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഭൂമി ഏറ്റെടുക്കല്‍, പാരിസ്ഥിതിക അനുമതി, യൂട്ടിലിറ്റി തുടങ്ങിയ എല്ലാ അനുമതികളും ലഭിച്ചാല്‍ മാത്രമേ ഭാവി റോഡ്

Auto

ഓട്ടോണമസ് കാറുകള്‍ പരീക്ഷിക്കുന്നതിന് ഗൂഗ്ള്‍ കൃത്രിമ നഗരം നിര്‍മ്മിച്ചു

കാലിഫോര്‍ണിയ : ഓട്ടോണമസ് കാറുകള്‍ പരീക്ഷിക്കുന്നതിന് ഗൂഗ്ള്‍ കൃത്രിമ നഗരം നിര്‍മ്മിച്ചു. കാലിഫോര്‍ണിയ മരുഭൂമിയില്‍ നിര്‍മ്മിച്ച നഗരത്തിന് ‘കാസില്‍’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. വേമോയുടെ സെല്‍ഫ്-ഡ്രൈവിംഗ് കാറുകളാണ് ഇവിടെ പരീക്ഷിക്കുക. റോബോട്ട് കാറുകള്‍ എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കുന്നതിന് കമ്പനികള്‍ തിടുക്കം കൂട്ടുന്നതിന്റെ

Slider Top Stories

യുഎസുമായുള്ള ഉഭയകക്ഷി ബന്ധം നിര്‍ത്തിവെക്കുമെന്ന് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: യുഎസുമായുള്ള ഉഭയകക്ഷി ബന്ധം നിര്‍ത്തിവെക്കുമെന്ന് പാക്കിസ്ഥാന്‍. പാക് വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ഇക്കാര്യം യുഎസ് സെനറ്റിനെ അറിയിച്ചതായി പാക്കിസ്ഥാന്‍ പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളും സന്ദര്‍ശനങ്ങളും ഉപേക്ഷിക്കുന്നതായാണ് പാക്കിസ്ഥാന്‍ അറിയിച്ചിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്

Slider Top Stories

കമ്പനികളുടെ രണ്ടാം ലിസ്റ്റ് ആര്‍ബിഐ ഉടന്‍ പുറത്തിറക്കും

ന്യൂഡെല്‍ഹി: വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയ കമ്പനികളുടെ രണ്ടാം ലിസ്റ്റ് പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തയാറെടുക്കുന്നു. വീഡിയോകോണ്‍, കാസ്‌ടെക്‌സ് ടെക്‌നോളജിസ്, വിസ സ്റ്റീല്‍, ജെഎസ്പിഎല്‍ തുടങ്ങിയവയുള്‍പ്പെടെ 40ഓളം കമ്പനികളാണ് പട്ടികയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ഫ്രാസ്ട്രക്ചര്‍, വൈദ്യുതി മേഖലകളില്‍ നിന്നുള്ള

Slider Top Stories

ഓഹരി തിരികെ വാങ്ങലില്‍ ഇന്‍ഫോസിസ് സ്ഥാപകരും പങ്കെടുക്കും

ബെംഗളുരു: ആഗോള സോഫ്റ്റ്‌വെയര്‍ കമ്പനിയായ ഇന്‍ഫോസിസിന്റെ ഓഹരി തിരികെ വാങ്ങലില്‍ കമ്പനി സ്ഥാപകരും പങ്കെടുക്കും. നിര്‍ദ്ദിഷ്ട ഓഹരി തിരികെ വാങ്ങലില്‍ പങ്കെടുക്കാന്‍ ചില സ്ഥാപകരും പ്രമോട്ടര്‍ ഗ്രൂപ്പിലെ ചിലരും താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് ബിഎസ്ഇയില്‍ സമര്‍പ്പിച്ച റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി വ്യക്തമാക്കി. 13,000

Slider Top Stories

ഓട്ടോമേഷന്‍ ഐടി വ്യവസായത്തെ തകര്‍ക്കില്ല: കൊഗ്നിസെന്റ് സിഇഒ

ന്യൂഡെല്‍ഹി: ഓട്ടോമേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഐടി വ്യവസായത്തിന്റെ മുന്നോട്ടുപോക്കില്‍ വിലങ്ങുതടിയാകില്ലെന്ന് കൊഗ്നിസെന്റ് സിഇഒ ഫ്രാന്‍സിസ്‌കോ ഡിസൂസ. ഓട്ടോമേഷന്‍ ഐടി ഇന്‍ഡസ്ട്രിയെ കൊല്ലുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അതിശയോക്തി കലര്‍ന്നതാണെന്നും സാങ്കേതിക അവസരങ്ങള്‍ വിപുലമായികൊണ്ടിരിക്കുന്ന ഒരു ലോകമാണ് നമുക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ദേശീയ മാധ്യമത്തിന്

More

പൊതുമേഖലാ സ്ഥാപനങ്ങളുടെ മിച്ചഭൂമിയില്‍ ചെലവുകുറഞ്ഞ ഭവന പദ്ധതികള്‍ നടപ്പാക്കും

ന്യൂ ഡെല്‍ഹി : പൊതുമേഖലാ സ്ഥാപനങ്ങളുടെ മിച്ചഭൂമി ഏറ്റെടുക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. പ്രധാനമന്ത്രിയുടെ ചെലവുകുറഞ്ഞ ഭവന പദ്ധതി പ്രകാരം ഈ ഭൂമികളില്‍ ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ഭവന പദ്ധതികളും ടൗണ്‍ഷിപ്പുകളും നിര്‍മ്മിക്കുന്നത് പരിഗണിക്കുമെന്ന് ഭവന-നഗരകാര്യ മന്ത്രാലയ സെക്രട്ടറി ദുര്‍ഗാ ശങ്കര്‍

Business & Economy

മുംബൈ, ബെംഗളൂരു നഗരങ്ങളില്‍ കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടികള്‍ക്കൊരുങ്ങി ഡിഎല്‍എഫ്

ന്യൂ ഡെല്‍ഹി : മുംബൈ, ബെംഗളൂരു പോലുള്ള നഗരങ്ങളില്‍ കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടികള്‍ നിര്‍മ്മിക്കുമെന്ന് പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫ്. ആഗോള നിക്ഷേപ കമ്പനിയായ ജിഐസിയുമായുള്ള സംയുക്ത സംരംഭ കരാറില്‍നിന്ന് ആവേശമുള്‍ക്കൊണ്ടാണ് ഡിഎല്‍എഫിന്റെ പുതിയ പ്രഖ്യാപനം. കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടികളുടെ നിര്‍മ്മാണം വേഗത്തിലാക്കുമെന്നും

Arabia

വിദേശിയരെ ജോലിക്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഒമാന്‍

മസ്‌കറ്റ്: ഒമാനിലെ ചില മേഖലകളില്‍ വിദേശിയരെ ജോലിക്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. വിദ്യാഭ്യാസ, വികസന കേന്ദ്രങ്ങളായി തരം തിരിച്ചിരിക്കുന്ന സ്ഥാപനങ്ങളിലേക്ക് ആറ് മാസത്തേക്ക് പ്രവാസികള്‍ക്ക് ജോലി ചെയ്യാനുള്ള അനുവാദം നല്‍കില്ലെന്ന് ഒമാനിലെ മാന്‍പവര്‍ മന്ത്രാലയം പറഞ്ഞു. ചില ബിസിനസ് സ്ഥാപനങ്ങളെ കൂടുതല്‍ അനുയോജ്യമായ

Arabia

അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി ആത്മീയ ടൂറിസം ശക്തിപ്പെടുത്താന്‍ സൗദി

റിയാദ്: അടിസ്ഥാനസൗകര്യം മെച്ചപ്പടുത്തി മത ടൂറിസം ശക്തിപ്പെടുത്താന്‍ പദ്ധതിയിട്ട് സൗദി അറേബ്യ. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഹജ്ജ്, ഉമ്ര തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 50 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള പദ്ധതികളാണ് രാജ്യം ആവിഷ്‌കരിച്ചിരിക്കുന്നത്. എണ്ണ ഇതര സമ്പദ് വ്യവസ്ഥയുടെ

Arabia

4,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ മില്ലേനിയം

ദുബായ്: 2018 ആകുമ്പോഴേക്കും മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്കന്‍ മേഖലയില്‍ 4000 പേരെ ജോലിക്കെടുക്കാന്‍ പദ്ധതിയിടുന്നതായി അന്താരാഷ്ട്ര ഹോട്ടല്‍ ഓപ്പറേറ്ററായ മില്ലേനിയം ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ് അറിയിച്ചു. അടുത്ത വര്‍ഷം 10 ഹോട്ടലുകള്‍ കൂടി ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. ജിസിസിയില്‍

Arabia

പ്രോപ്പര്‍ട്ടികളില്‍ നിക്ഷേപം നടത്തുന്ന വിദേശികളില്‍ മുന്നില്‍ ഇന്ത്യക്കാര്‍

ദുബായ്: ദുബായിലെ പ്രോപ്പര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുന്ന വിദേശപൗരന്‍മാര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണെന്ന് റിപ്പോര്‍ട്ട്. ജനുവരി 2016 മുതല്‍ 2017 ജൂണ്‍ അവസാനം വരെ ദുബായിലെ പ്രോപ്പര്‍ട്ടികളില്‍ കൂടുതല്‍ നിക്ഷേപം നടത്തിയ പ്രധാനപ്പെട്ട 10 രാജ്യങ്ങളുടെ പട്ടിക ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റാണ്

Arabia

അര്‍ജന്റീന വിമാനകമ്പനിയുമായി ഇത്തിഹാദ് കോഡ്‌ഷെയര്‍ കരാര്‍ ഒപ്പുവെച്ചു

അബുദാബി: ലാറ്റിന്‍ അമേരിക്കന്‍ വിമാനകമ്പനിയായ ഏറോലിനിയസുമായി ചേര്‍ന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് പുതിയ കോഡ്‌ഷെയര്‍ പങ്കാളിത്തകരാറില്‍ ഒപ്പുവെച്ചു. കരാര്‍ അനുസരിച്ച് ഇത്തിഹാദ് ഉപഭോക്താക്കള്‍ക്ക് റോം, മാഡ്രിഡ് എന്നിവയിലൂടെ അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണോസ് എയര്‍സുമായും രാജ്യത്തെ മറ്റ് പ്രധാനപ്പെട്ട ഒന്‍പത് ഡെസ്റ്റിനേഷനുകളുമായും ബന്ധപ്പെടാന്‍ സാധിക്കും.

Tech

സെല്‍ഫിയിലൂടെ കാന്‍സര്‍ തിരിച്ചറിയാം

സ്മാര്‍ട്ട് ഫോണ്‍ സെല്‍ഫിയിലൂടെ പാന്‍ക്രിയാറ്റിക് കാന്‍സര്‍ തിരിച്ചറിയുന്നതിന് സഹായിക്കുന്ന ഒരു ആപ്ലിക്കേഷന്‍ വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പുറത്തിറക്കി. ബില്‍ സ്‌ക്രീന്‍ എന്നു പേരിട്ടിരിക്കുന്ന ആപ്പ് മെഷീന്‍ ലേണിംഗ് സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ കണ്ണിനെ ബിലിറുബിന്‍ അളവ് വിലയിരുത്തിയാണ് നിഗമനം നടത്തുന്നത്.

Tech

ഐഫോണ്‍ 8 രണ്ടാഴ്ചയ്ക്കുള്ളില്‍

ഐ ഫോണിന്റെ പത്താം വാര്‍ഷികത്തില്‍ ആപ്പിള്‍ പുറത്തിറക്കുന്ന പുതിയ ഐ ഫോണ്‍ മോഡല്‍ ഐ ഫോണ്‍ 8 സെപ്റ്റംബര്‍ 12ന് അവതരിപ്പിക്കുമെന്ന് സൂചന. ഐഫോണ്‍ 7, ഐ ഫോണ്‍ 7 പ്ലസ് എന്നിവയുടെ അപ്‌ഡേറ്റഡ് വേര്‍ഷനും അന്ന് പുറത്തിറക്കാനാണ് ആപ്പിള്‍ ഒരുങ്ങുന്നതെന്ന്

Tech

വ്യാജവാര്‍ത്തകള്‍ക്ക് പരസ്യമില്ലെന്ന് ഫേസ്ബുക്ക്

വ്യാജവാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്ന പേജുകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പരസ്യ വരുമാനം കമ്പനിയില്‍ നിന്ന് ലഭ്യമാക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് ഫേസ്ബുക്ക്. വാര്‍ത്തകളുടെ സത്യസന്ധത പരിശോധിക്കുന്നതിന് ഫേസ്ബുക്ക് മറ്റു ചില കമ്പനികളുമായി സഹകരണം ആരംഭിച്ചിട്ടുണ്ട്. യുഎസ് തെരഞ്ഞെടുപ്പില്‍ വ്യാപകമായി വ്യാജവാര്‍ത്തകള്‍ പ്രചരിക്കപ്പെട്ടതില്‍ ഫേസ്ബുക്ക് ഏറെ പഴികേട്ടിരുന്നു.

More

ഡെല്‍ഹി മെട്രോയില്‍ യാത്രക്കാര്‍ കുറയുന്നു

പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷം ആദ്യമായി ഡെല്‍ഹി മെട്രോയുടെ യാത്രക്കാരുടെ എണ്ണത്തില്‍ പ്രകടമായ കുറവ്. മേയ് 10ന് നിരക്കു വര്‍ധന നടപ്പാക്കിയതാണ് യാത്രക്കാരുടെ എണ്ണം കുറയാന്‍ ഇടയാക്കിയതെന്നാണ് കണക്കാക്കുന്നത്. 2016 ജൂണില്‍ 27.21 ലക്ഷം യാത്രക്കാര്‍ ഡെല്‍ഹി മെട്രോയില്‍ യാത്ര ചെയ്‌തെങ്കില്‍ ഇക്കഴിഞ്ഞ

Banking

പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിന് സര്‍ക്കാര്‍ മൂലധനസഹായം നല്‍കും

ന്യൂഡെല്‍ഹി: വന്‍തോതിലുള്ള കിട്ടാക്കടം മൂലം പ്രതിസന്ധിയിലായ പൊതുമേഖലാ ബാങ്കുകളുടെ ലയനം സുഗമമാക്കുന്നതിന് മൂലധന പിന്തുണ നല്‍കാനൊരുങ്ങി കേന്ദ്ര ധനകാര്യ മന്ത്രാലയം. നിര്‍ദിഷ്ട ലയന നിര്‍ദേശങ്ങളിന്മേല്‍ തീരുമാനമെടുക്കുന്നതിന് ഒരു പ്രത്യേക സംവിധാനം അല്ലെങ്കില്‍ മന്ത്രിമാരുടെ സമിതി രൂപവല്‍ക്കരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.

Top Stories

നോട്ടിലൂടെയുള്ള പണമിടപാട് പരിധി 2 ലക്ഷം രൂപ: വീണ്ടും മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്

ന്യൂഡെല്‍ഹി: നോട്ടിലൂടെ 2 ലക്ഷം രൂപയ്‌ക്കോ അതിന് മുകളിലോ പണമിടപാട് നടത്തുന്നവര്‍ക്ക് വീണ്ടും മുന്നറിപ്പുമായി ആദായനികുതി വകുപ്പ്. ഈ പരിധി ലംഘിക്കുന്നവരില്‍ നിന്നും നിയമത്തിന് കീഴില്‍ ശക്തമായ പിഴ ഈടാക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ഒരു ദിവസം ഒരു വ്യക്തിയില്‍ നിന്ന്