സ്മാര്‍ട്ട്‌ഫോണിനെ പവര്‍ഫുളാക്കാന്‍ പെബിള്‍

സ്മാര്‍ട്ട്‌ഫോണിനെ പവര്‍ഫുളാക്കാന്‍ പെബിള്‍

ചെലവു കുറഞ്ഞതും ഗുണമേന്‍മയേറിയതുമായ പവര്‍ ബാങ്ക്, ബ്ലൂ ടൂത്ത് സ്പീക്കറുകള്‍, യുഎസ്ബി ചാര്‍ജറുകള്‍ എന്നിവ വിപണനം ചെയ്യുന്ന സംരഭമാണ് പെബിള്‍. കുടുംബ ബിസിനസില്‍ പിതാവിനെ സഹായിക്കാനിറങ്ങിയ കോമള്‍ അഗര്‍വാള്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ പള്‍സ് തിരിച്ചറിഞ്ഞ് പെബിള്‍ എന്ന പേരില്‍ സ്വന്തമായി ഒരു സംരഭത്തിനു തുടക്കം കുറിക്കുകയായിരുന്നു. പത്തില്‍പ്പരം ഉല്‍പ്പന്ന ശ്രേണികളിലായി ഈ സാമ്പത്തിക വര്‍ഷം 30 കോടി രൂപയാണ് കമ്പനി വാര്‍ഷികവരുമാനം പ്രതീക്ഷിക്കുന്നത്.

സ്മാര്‍ട്ട് ഫോണുകള്‍ സജീവമായ കാലമാണിത്. ഒരു തവണ ബാറ്ററി ചാര്‍ജ്ജ് ചെയ്ത് രണ്ടുദിവസത്തോളം ഫോണ്‍ ഉപയോഗിച്ചിരുന്ന കാലമൊക്കെ പഴങ്കഥയായി. ഇന്ന് ലാപ്‌ടോപ്പിനും ഡെസ്‌ക് ടോപ്പിനുമൊക്കെ ഒരു പകരക്കാരന്‍ എന്ന രീതിയിലാണ് സമാര്‍ട്ട് ഫോണ്‍ പലരും ഉപയോഗിക്കുന്നത്. പ്രഫഷണലുകളെ സംബന്ധിച്ച് വീട്ടിലായാലും ഓഫിസീലായാലും മറ്റെവിടെയാണെങ്കിലും ഫോണിന്റെ ബാറ്ററി ചാര്‍ജ്ജ് ഇല്ലാതാവുന്നത് അസഹനീയം തന്നെ. ദിവസവും ഒന്നില്‍ കൂടുതല്‍ തവണ ഫോണ്‍ ചാര്‍ജ് ചെയ്യാതെ കാര്യങ്ങള്‍ സുഗമമാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

കോമള്‍ അഗര്‍വാളിന്റെ കുടുംബം ഏകദേശം മൂന്ന് ദശകത്തിലേറെയായി പവര്‍ ബാക്കപ്പ് നല്‍കുന്ന ബിസിനസിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക വിദ്യയിലൂന്നിയ ഇന്നത്തെ തലമുറയ്ക്ക് കൂടുതല്‍ പ്രയോജനകരമാവും വിധം കുടുംബ ബിസിനസിനെ ഒന്നു പരിഷ്‌കരിക്കാനാണ് കോമള്‍ പദ്ധതി തയാറാക്കിയത്. പെബിള്‍ എന്ന പേരില്‍ മൊബീല്‍ അനുബന്ധ ഉപകരണങ്ങളുടെ ഒരു ബ്രാന്‍ഡ്് തന്നെ അവര്‍ സൃഷ്ടിച്ചു. ” ഫോണിലെ ബാറ്ററി ചാര്‍ജ്ജ് തീരുന്ന അവസ്ഥയേക്കുറിച്ച് എനിക്ക് നന്നായി അറിയാം. പലപ്പോഴും ചാര്‍ജര്‍ എടുക്കാന്‍ മറന്നുപോകുന്ന ഒരാളും കൂടിയാണ് ഞാന്‍. സ്മാര്‍ട്ട് ഫോണുകളുടെ എണ്ണം കൂടുന്നതനുസരിച്ച് പവര്‍ ബാങ്കിന്റെ ആവശ്യക്കാര്‍ ഏറിവരുമെന്ന് മുന്‍കൂട്ടി മനസിലാക്കിയാണ് ഈ ബിസിനസിലേക്ക് ഇറങ്ങിത്തിരിച്ചത്”, കോമള്‍ പറയുന്നു.

ഇന്ന് പെബിളില്‍ പവര്‍ബാങ്ക്, ചാര്‍ജര്‍, ചാര്‍ജിംഗ് കേബിളുകള്‍, ബ്ലൂടൂത്ത് സ്പീക്കറുകര്‍, ഹെഡ്‌ഫോണ്‍, ഹെഡ്‌സെറ്റ്, ഇയര്‍ഫോണ്‍, ഒടിജി പെന്‍ ഡ്രൈവ്, ഫിറ്റ്‌നെസ് ബാന്‍ഡ്, വിആര്‍ ഹെഡ് സെറ്റ് എന്നിവ യഥേഷ്ടം ലഭ്യമാകും. 2600 mAH മുതല്‍ 10000mAH വരെ കപ്പാസിറ്റിയുള്ള പവര്‍ബാങ്കുകളുടെ ശ്രേണിയാണ് ഇവിടെയുള്ളത്. ആഗോള വിപണന ഗവേഷണ സ്ഥാപനമായ ഫ്യൂച്ചര്‍ മാര്‍ക്കറ്റ് ഇന്‍സൈറ്റിന്റെ ഇന്ത്യയിലെ 2016-2026 കാലയളവിലുണ്ടാക്കുന്ന മൊബീല്‍ അനുബന്ധ ഉപകരണങ്ങളുടെ മാര്‍ക്കറ്റ് വിശകലനവും അവസരങ്ങളേയും കുറിച്ചു നടന്ന പഠനറിപ്പോര്‍ട്ട് പ്രകാരം 2015ല്‍ മൊബീല്‍ അകസസറീസിന്റെ വിപണി 1.20 ബില്യണ്‍ ഡോളറായിരുന്നു. ഇത് 2026 ഓടെ 3.54 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ച കൈവരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പോര്‍ട്ടബിള്‍ സ്പീക്കര്‍, ബാറ്ററി എന്നിവയുടെ വിപണനം ഗണ്യമായ തോതില്‍ വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിസിനസിലെ ന്യൂജെന്‍ ടച്ച്

കോമളിന്റെയും പിതാവിന്റെയും സ്ഥാപനങ്ങള്‍ വഴിയും മറ്റ് റിട്ടെയ്ല്‍ ശൃംഖലകളിലും പെബിള്‍കാര്‍ട്ട്, ആമസോണ്‍ എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയും ഈ ബ്രാന്‍ഡിലെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. ചെലവ് കുറഞ്ഞ പവര്‍ ബാങ്കുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും കമ്പനി കൂടുതല്‍ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. താങ്ങാവുന്ന വിലയ്ക്കാണെങ്കിലും ഗുണമേന്‍മയുടെ കാര്യത്തില്‍ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയുമില്ലെന്നും കോമള്‍ തറപ്പിച്ചു പറയുന്നു. സബ്‌കോണ്‍ട്രേക്ടേഴ്‌സിലൂടെ ചൈനയില്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ പെബിളിന്റെ അംഗീകൃത ഫാക്ടറിയില്‍ ഗുണമേന്‍മ പരിശോധിക്കപ്പെട്ട് ബിഐഎസ്,സിഇ സര്‍ട്ടിഫിക്കറ്റുകള്‍ നേടുന്നു. ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതിനു ശേഷം മാത്രമാണ് ഉല്‍പ്പന്നങ്ങള്‍ വിപണനത്തിനായി മാര്‍ക്കറ്റിലെത്തുന്നത്. ഗതാഗത മേഖലയില്‍ ജെറ്റ് എയര്‍വെയ്‌സ്, എയര്‍ ഇന്ത്യ എന്നിവയുടെ പ്രശ്‌സത റീട്ടെയ്ല്‍ ശൃംഖലകള്‍ വഴിയും പെബിള്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. ഇന്ന് എയര്‍ലൈന്‍സിന്റെ 33 റിട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളിലും ഡ്യൂട്ടി ഫ്രീ, ഇന്‍-ഫ്‌ളൈറ്റ് ഷോപ്പുകളിലും ഈ ബ്രാന്‍ഡ് ലഭ്യമാണ്.

ഇന്ന് പെബിളില്‍ പവര്‍ബാങ്ക്, ചാര്‍ജര്‍, ചാര്‍ജിംഗ് കേബിളുകള്‍, ബ്ലൂടൂത്ത് സ്പീക്കറുകര്‍, ഹെഡ്‌ഫോണ്‍, ഹെഡ്‌സെറ്റ്, ഇയര്‍ഫോണ്‍, ഒടിജി പെന്‍ ഡ്രൈവ്, ഫിറ്റ്‌നെസ് ബാന്‍ഡ്, വിആര്‍ ഹെഡ് സെറ്റ് എന്നിവ യഥേഷ്ടം ലഭ്യമാകും. 2600 mah മുതല്‍ 10000ാmah വരെ കപ്പാസിറ്റിയുള്ള പവര്‍ബാങ്കുകളുടെ ശ്രേണിയാണ് ഇവിടെയുള്ളത്

കോര്‍പ്പറേറ്റ് കമ്പനികളില്‍ ജീവനക്കാര്‍ക്കു നല്‍കിവരുന്ന സമ്മാനങ്ങളിലും പെബിള്‍ ഉല്‍പ്പന്നങ്ങള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. മഹിന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നിവയുള്‍പ്പെടെ 500ല്‍പ്പരം കോര്‍പ്പറേറ്റ് കമ്പനികളുമായി ഇതിനോടകം പെബിള്‍ പങ്കാളിത്തം ഇതിനായി പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്.

സംരംഭക എന്ന നിലയില്‍

കുടുംബത്തിലെ രണ്ടാം തലമുറയില്‍പെട്ട സംരഭകയാണ് കോമള്‍ അഗള്‍വാള്‍. ഐഐഎമ്മില്‍ നിന്നും ബിരുദം നേടിയശേഷം മറ്റു കമ്പനികളില്‍ ജോലി തേടുന്നതിനേക്കുറിച്ച് ഈ 28-കാരിക്ക് മറ്റൊരു ചിന്തയുണ്ടായില്ല. കുടുംബ ബിസിനസ് ഏറ്റെടുത്ത പിതാവ് അജയ് അഗര്‍വാളിനെ സഹായിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു മനസില്‍. 35 വര്‍ഷത്തെ പാരമ്പര്യമുള്ള പവര്‍ബാക്ക് അപ് സ്ഥാപനമായ എസ്ആര്‍കെ പവര്‍ടെകിനെ ഉയരങ്ങളില്‍ എത്തിക്കാന്‍ കഴിയുമെന്ന് ഈ യുവതി ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. 2013ല്‍ പിതാവിന്റെ ബിസിനസില്‍ പങ്കാളിയായി ഈ രംഗത്തേക്ക് ചുവടുവെച്ചെങ്കിലും സ്വന്തമായി ഒരു സംരംഭമായിരുന്നു കോമളിന്റെ മനസില്‍. മൊബീല്‍ ഫോണിന്റെ വര്‍ധിച്ചു വരുന്ന ഉപഭോഗം പവര്‍ ബാങ്കിനും മറ്റ് അനുബന്ധ ഉപകരണങ്ങള്‍ക്കും മികച്ച വിപണിയുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞാണ് എസ്ആര്‍കെ ഇന്‍ഫോടെകിനൊപ്പം പെബിള്‍ എന്ന ബ്രാന്‍ഡില്‍ ഒരു സംരഭത്തിന് കോമള്‍ രൂപം നല്‍കിയത്.

കുടുംബത്തിലെ രണ്ടാം തലമുറയില്‍പെട്ട സംരംഭകയാണ് കോമള്‍ അഗര്‍വാള്‍. ഐഐഎമ്മില്‍ നിന്നും ബിരുദം നേടിയശേഷം മറ്റു കമ്പനികളില്‍ ജോലി തേടുന്നതിനേക്കുറിച്ച് ഈ 28-കാരിക്ക് മറ്റൊരു ചിന്തയുണ്ടായില്ല. കുടുംബ ബിസിനസ് ഏറ്റെടുത്ത പിതാവ് അജയ് അഗര്‍വാളിനെ സഹായിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു മനസില്‍

ആഗോള ഭീമന്‍മാരുമായി മത്സരിക്കുമ്പോള്‍

പെബിളിന്റെ മുന്‍നിര ഉല്‍പ്പന്നമായ പവര്‍ ബാങ്ക് വിപണിയിലെ ഷഓമി, ലെനവോ, ആംഗ്രെയിന്‍ എന്നീ ആഗോള ഭീമന്‍മാര്‍ക്കൊപ്പമാണ് മത്സരിക്കുന്നത്. ഉയര്‍ന്ന ഗുണമേന്‍മയും താങ്ങാവുന്ന വിലയുമാണ് പെബിളിനെ ഈ മത്സരത്തില്‍ മുന്നോട്ട് നയിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. മാത്രമല്ല ആഗോള ബ്രാന്‍ഡുകളേറെയും ഓണ്‍ലൈനിലൂടെ മാത്രം ലഭ്യമാകുന്നതും കോമളിന്റെ പുതു സംരംഭത്തിന് അനുകൂല തരംഗം സൃഷ്ടിക്കുന്നുണ്ട്. ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ വിപണികളിലൂടെ സജീവമാകുന്ന പെബിള്‍ മികച്ച ഉപഭോക്തൃ സേവനത്തിലും മുന്‍നിരയിലാണ്. വീടുകളില്‍ നേരിട്ടെത്തി ഉപഭോക്താക്കളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ മാറ്റിയെടുക്കുന്ന തരത്തിലുള്ള സൗകര്യങ്ങളും പെബിളിലൂടെ സാധ്യമാണ്.

പെബിളിന്റെ ഉല്‍പ്പന്നങ്ങള്‍ ഇന്ന് ഇന്ത്യയില്‍ പന്ത്രണ്ടില്‍പ്പരം സംസ്ഥാനങ്ങളില്‍ സുലഭമാണ്. അന്തര്‍ദേശീയ തലത്തിലേക്ക് ബ്രാന്‍ഡ് വിപുലമാക്കാനാണ് കോമളിന്റെ അടുത്ത പദ്ധതി. ഇതിനായി തെക്കുകിഴക്കന്‍ ഏഷ്യന്‍ വിപണിയേയും മധ്യപൂര്‍വ മേഖലകളെയുമാണ് പെബിള്‍ കൂടുതലായും ലക്ഷ്യമിടുന്നത്. പത്തില്‍പ്പരം ഉല്‍പ്പന്ന ശ്രേണികളിലായി ഈ സാമ്പത്തിക വര്‍ഷം 30 കോടി രൂപയാണ് കമ്പനി വാര്‍ഷികവരുമാനം പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: FK Special, Women