ലേറ്റ് സ്‌റ്റേജ് സ്റ്റാര്‍ട്ടപ്പുകളെ ലക്ഷ്യം വെച്ച് മൈക്രോസോഫ്റ്റ് ഇന്ത്യ

ലേറ്റ് സ്‌റ്റേജ് സ്റ്റാര്‍ട്ടപ്പുകളെ ലക്ഷ്യം വെച്ച് മൈക്രോസോഫ്റ്റ് ഇന്ത്യ

ബെംഗളൂരു: ടെക്‌നോളജി ഭീമന്‍മാരായ മൈക്രോസോഫ്റ്റ് ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളുമായുള്ള സഹകരണത്തിന്റെ നയം മാറ്റുന്നു. പ്രാരംഭഘട്ട സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യവുമായി അഞ്ചു വര്‍ഷം മുമ്പ് ബെംഗളൂരുവില്‍ കമ്പനിയാരംഭിച്ച ആക്‌സിലറേറ്റര്‍ ഇപ്പോള്‍ ലേറ്റ് സ്‌റ്റേജ് സ്റ്റാര്‍ട്ടപ്പുകളിലേക്ക് ശ്രദ്ധ മാറ്റിയിരിക്കുകയാണ്. ബിസിനസ് വികസനത്തിനും വിപണിയിലെ ഇടപെടലുകള്‍ക്കും പിന്തുണ നല്‍കികൊണ്ട് തങ്ങളുടെ 11 -ാമത് ബാച്ചിലേക്ക് 14 ലേറ്റ് സ്‌റ്റേജ് സ്റ്റാര്‍ട്ടപ്പുകളെയാണ് മൈക്രോസോഫ്റ്റ് ആക്‌സിലറേറ്റര്‍ തെരഞ്ഞെടുത്തത്.

സിംപളിലേണ്‍, ഹോട്ടലോജിക്‌സ്, ഏയിസ് ടര്‍ട്ടില്‍ എന്നിവയുള്‍പ്പെട്ട ഈ സ്റ്റാര്‍ട്ടപ്പുകള്‍ ശരാശരി മൂന്നു വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ചവയാണ്. ഇന്നു വരെ 64 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിച്ചവരും ശരാശരി ജീവനക്കാരുടെ എണ്ണം 80 ഉം ശരാശരി വരുമാനം 2.6 ദശലക്ഷം ഡോളറുമായ ലേറ്റ് സ്റ്റേജ് സ്റ്റാര്‍ട്ടപ്പുകളെയാണ് പുതിയ ബാച്ചിലേക്ക് മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നത്.

തെരഞ്ഞെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ ഉല്‍പ്പന്ന വികസനത്തിനും ഉപഭോക്തമാക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനുമായി മൈക്രോസോഫ്റ്റ് ക്ലൗഡ് കംപ്യൂട്ടിംഗ, മൈക്രോസോഫ്റ്റ് അഷ്വര്‍ തുടങ്ങിയ സേവനങ്ങള്‍ ഉപയോഗപ്പെടുക്കാന്‍ കഴിയും. ‘കമ്പനി സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ച് തന്ത്രം മാറ്റുന്നതിനുള്ള ത്യയാറെടുപ്പിലാണ് . സ്റ്റാര്‍ട്ടപ്പുകളെ ഫോര്‍ച്യൂണ്‍ 1000 കമ്പനി വിഭാഗത്തിലേക്ക് എത്തിക്കുന്നതിനുള്ള ശേഷി മൈക്രോസോഫ്റ്റിനുണ്ട്. പക്ഷെ ബാങ്ക് പോലുള്ള വലിയ നിക്ഷേപകരുടെ മുമ്പില്‍ അവരെ അവതരിപ്പിക്കുമ്പോള്‍ അവര്‍ ഒരിക്കലും പ്രാരംഭഘട്ടത്തിലുള്ള കമ്പനികളാകാന്‍ പാടില്ല. മൈക്രോസോഫ്റ്റ് സാവധാനം ലേറ്റ് സ്‌റ്റേജ് കമ്പനികളിലേക്ക തങ്ങളുടെ ശ്രദ്ധകേന്ദ്രീകരിച്ചുവരികയാണ്’ ഇന്ത്യയിലെ മൈക്രോസോഫ്റ്റ് ആക്‌സിലറേറ്റര്‍ സിഇഒ ഇന്‍-റെസിഡന്‍സ് ബാല ഗിരിസാബല്ല പറഞ്ഞു.

Comments

comments

Categories: Business & Economy