ലോജിസ്റ്റിക്‌സില്‍ മികവിന്റെ കേന്ദ്രമാകാന്‍ കേരളം

ലോജിസ്റ്റിക്‌സില്‍ മികവിന്റെ കേന്ദ്രമാകാന്‍ കേരളം

അന്താരാഷ്ട്ര ലോജിസ്റ്റിക്‌സ് സമ്മേളനത്തില്‍ ചര്‍ച്ചയായത് കേരളത്തിന്റെ സാധ്യതകള്‍

കൊച്ചി: അന്താരാഷ്ട്ര ലോജിസ്റ്റിക്‌സ് സമ്മേളനത്തിന് കൊച്ചിയില്‍ വര്‍ണ്ണാഭമായ തുടക്കം. ലോജിസ്റ്റിക്‌സ് മേഖലയിലെ ലോകത്തെ എണ്ണപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നായി കേരളം ഭാവിയില്‍ മാറുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രൊഫ. കെ വി തോമസ് എംപി പറഞ്ഞു.  വിഴിഞ്ഞം തുറമുഖവും, കണ്ണൂര്‍ വിമാനത്താവളവും കേരളത്തിന്റെ കുതിപ്പിന് ശക്തി പകരുമെന്നും ലൊജിസ്റ്റിക്‌സ് രംഗ്തത് കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടാവണമെന്നും കെ വി തോമസ് അഭിപ്രായപ്പെട്ടു.

ലോജിസ്റ്റിക്‌സില്‍ കേരളത്തിന് വന്‍ സാധ്യതകളാണുള്ളതെന്നും ഇത് മുന്നില്‍ കണ്ടാണ് അന്താരാഷ്ട്ര സമ്മേളനം കൊച്ചിയില്‍ സംഘടിപ്പിക്കുന്നതെന്നും സംഘാടകരായ ഗ്ലോബല്‍ അലയന്‍സ് ഇന്റഗ്രേറ്റഡ് ലൊജിസ്റ്റിക്‌സ് നെറ്റ്‌വര്‍ക്ക് പ്രസിഡന്റ് ജയന്ത് ലിയാന ഗാമന്‌ഗെസ പറഞ്ഞു. കേരളം അവസരങ്ങളുടെയും, വിഭവങ്ങളുടെയും കലവറയാണ്. ആരെയും മോഹിപ്പിക്കുന്ന നാടാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

34 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് 4 ദിവസത്തെ അന്തര്‍ദ്ദേശിയ സിമ്പോസിയത്തില്‍ പങ്കെടുക്കുന്നത്. കാനഡ, ജപ്പാന്‍, പോര്‍ച്ചുഗല്‍, സൗത്ത് ആഫ്രിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ചൈന, തയ്‌വാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എത്തിയിട്ടുണ്ട്. അറാബ്‌കൊ ലൊജിസ്റ്റിക്‌സാണ് കേരളത്തിലെ ആതിഥേയര്‍. ബി ടു ബി മീറ്റുകള്‍, പ്രതിനിധികള്‍ തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍, സെമിനാര്‍, സിമ്പോസിയം എന്നിവയെല്ലാം സമ്മേളനത്തിന്റെ ഭാഗമായുണ്ട്.  അവസാന ദിവസത്തെ കോണ്‍ഫറന്‍സ് ഹൗസ് ബോട്ടിലാണ് ഒരുക്കിയിരിക്കുന്നത്.

ലോജിസ്റ്റിക്‌സ് അനുബന്ധ വ്യവസായ മേഖലയിലെ മുന്‍നിര കമ്പനികളുടെ പ്രതിനിധികളാണ് പങ്കെടുക്കുന്നവരിലേറെയും. കഴിഞ്ഞ വര്‍ഷം ശ്രീലങ്ക ആതിഥ്യമരുളിയ സമ്മേളനം അടുത്ത വര്‍ഷം ഫ്രാന്‍സില്‍ നടക്കും. ലൊജിസ്റ്റിക്‌സില്‍ വളര്‍ച്ച ലക്ഷ്യമിടുന്ന കേരളത്തിന് ഏറെ ഗുണകരമാകും, ഈ സമ്മേളനമെന്നാണ് പ്രതീക്ഷ. സ്റ്റീമര്‍ ഏജന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പ്രകാശ് അയ്യര്‍ അരാബ്‌കൊ ലൊജിസ്റ്റിക്‌സ് മാനേജിംഗ് ഡയറക്റ്റര്‍ വി കെ രാമചന്ദ്രന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഫോട്ടോ ക്യാപ്ഷന്‍
അന്താരാഷ്ട്ര ലോജിസ്റ്റിക് സമ്മേളനം കെ വി തോമസ് എംപി ഉദ്ഘാടനം ചെയ്യുന്നു. ഗെയിന്‍ പ്രസിഡന്റ് ജയന്ത് ലിയാന ഗാമന്‌ഗെച, അരാബ്‌കൊ ലോജിസ്റ്റിക്‌സ് മാനേജിംഗ് ഡയറക്റ്റര്‍ വി കെ രാമചന്ദ്രന്‍ സമീപം.

Comments

comments

Categories: More