ഈ ജീവിതമൊരു പ്രചോദനം

ഈ ജീവിതമൊരു പ്രചോദനം

സായ് കൗസ്തവ് ദാസ്ഗുപ്ത- ബഹുമുഖ പ്രതിഭയാണ്. ഗ്രാഫിക് ഡിസൈനര്‍, എഴുത്തുകാരന്‍ തുടങ്ങി കൈവെച്ച മേഖലയില്ലൊം വിജയമാണ്

നിരവധി ബഹുമുഖ പ്രതിഭകള്‍ നമുക്ക് ചുറ്റുമുള്ളപ്പോള്‍ സായ് കൗസ്തവ് ദാസ്ഗുപ്ത എന്ന ഈ ചെറുപ്പക്കാരനെന്താണ് പ്രത്യേകതയെന്നാകും പലരുടേയും ചോദ്യം. വിധിയെ വെല്ലുവിളിച്ച് ഫീനിക്‌സ് പക്ഷിയേപ്പോലെ ജീവിതത്തിലേക്ക് ഉയര്‍ന്നു പറക്കുന്നവരെ അത്ര എളുപ്പത്തില്‍ ആര്‍ക്കും തള്ളിക്കളയാന്‍ സാധിക്കില്ല. അസ്ഥിരോഗം മൂലം 90 ശതമാനത്തോളം വികലാംഗനാക്കപ്പട്ടിട്ടും ആത്മവിശ്വാസം തകരാതെ വെല്ലുവിളികളെ അതിജീവിക്കുകയായിരുന്നു ഈ ഇരുപത്തിയാറുകാരന്‍. വിഷാദരോഗത്തെ ആറ് വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയ സായിയുടെ മുഖത്ത് ഒരിക്കലും മായ്ക്കാന്‍ കഴിയാത്ത വിജയത്തിന്റെ പുഞ്ചിരി കാണാം.

‘ കുട്ടിക്കാലത്ത് ഞാന്‍ നന്നായി നൃത്തം ചെയ്യുമായിരുന്നു. എന്നാല്‍ എന്റെ അഭിരുചികള്‍ക്കിണങ്ങുന്നതല്ല നൃത്തമെന്ന് ഒരു ദിവസം ഡോക്റ്റര്‍മാര്‍ മാതാപിതാക്കളോട് പറയുകയുണ്ടായി. എനിക്ക് അപൂര്‍വരോഗമുണ്ടെന്നും ഒരു സാധാരണ ജീവിതം നയിക്കാന്‍ കഴിയില്ലെന്നുമുള്ള യാഥാര്‍ത്ഥ്യം അന്ന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ല,’ സായ് പറയുന്നു. മൂന്ന് വയസ് കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളിലാണ് സായിയുടെ എല്ലുകളില്‍ ആദ്യമായി പൊട്ടലുണ്ടാകുന്നത്. 26 വര്‍ഷത്തിന് ശേഷം പിന്‍തിരിഞ്ഞ് നോക്കുമ്പോള്‍ തന്റെ ജന്മം ഏറെ പ്രത്യേകതകളുള്ളതായി തോന്നുന്നുവെന്നും അദ്ദേഹത്തിന്റെ അഭിപ്രായപ്പെടുന്നു.

കഴിവുകള്‍ തിരിച്ചറിയുന്നു

എല്ലുകള്‍ പൊട്ടുന്ന ബ്രിറ്റില്‍ ബോണ്‍ അഥവാ ഓസ്റ്റിയോജെനിസിസ് ഇംപെര്‍ഫെക്ട എന്ന രോഗമാണ് സായിയെ ജന്മനാല്‍ ബാധിച്ചിരിക്കുന്നത്. ഇതുവരെ ശരീരത്തിലാകമാനം 50ലധികം പൊട്ടലുകള്‍ ഈ യുവാവ് അതിജീവിച്ച് കഴിഞ്ഞു. പശ്ചിമ ബംഗാളിലെ സിലിഗുരു സ്വദേശിയായ സായി ഇപ്പോള്‍ കുടുംബത്തിനൊപ്പം ആന്ധ്രാപ്രദേശിലെ പുട്ടപ്പര്‍ത്തിയിലാണ് താമസം. 2009ലാണ് തനിക്ക് ഡിസൈന്‍ ചെയ്യാന്‍ കഴിയുമെന്ന തിരിച്ചറിവ് ഈ ചെറുപ്പക്കാരനുണ്ടായത്. അതും ഇടതുകൈയിലെ രണ്ട് വിരലുകളാണ് സായിയെ ഡിസൈനറാക്കിയത്. ഇന്ന് യുഎസ് ആസ്ഥാനമായ ഇ-മെംബ്ലര്‍ വഴി ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു അന്താരാഷ്ട്ര ഡിസൈനറാണ് സായ് കൗസ്തവ്. കഠിനാധ്വാനവും സഹിഷ്ണുതയും മികച്ച ഡിസൈനുകളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സായ് കൗസ്തവിനോട് എക്കാലവും അങ്ങേയറ്റം നന്ദിയുള്ളതായി ഇ-മെംബ്ലര്‍ സിഇഒയും സഹ സ്ഥാപകയുമായ പ്രതിമ റാവു അഭിപ്രായപ്പെടുന്നു.

എല്ലുകള്‍ പൊട്ടുന്ന ബ്രിറ്റില്‍ ബോണ്‍ അഥവാ ഓസ്റ്റിയോജെനിസിസ് ഇംപെര്‍ഫെക്ട എന്ന രോഗമാണ് സായിയെ ജന്മനാല്‍ ബാധിച്ചിരിക്കുന്നത്. ഇതുവരെ ശരീരത്തിലാകമാനം 50ലധികം പൊട്ടലുകള്‍ ഈ യുവാവ് അതിജീവിച്ച് കഴിഞ്ഞു. ഇന്ന് യുഎസ് ആസ്ഥാനമായ ഇ-മെംബ്ലര്‍ വഴി ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു അന്താരാഷ്ട്ര ഡിസൈനറാണ് സായ് കൗസ്തവ്.

ജീവിതത്തിലെ വെല്ലുവിളികളില്‍ തളര്‍ന്ന് വിഷാദത്തിന് അടിമപ്പെട്ടിരുന്ന സായി ആത്മവിശ്വാസം കൈമുലാക്കിയാണ് സ്വന്തം ജീവിതത്തെ തിരികെപിടിച്ചത്. ഒരു ചെറിയ മുറിക്കുള്ളില്‍ ഒതുങ്ങിപ്പോകുമായിരുന്ന ജീവിതത്തെ മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാവണമെന്ന ചിന്തയും അദ്ദേഹത്തിനുണ്ടായി. ബ്രിറ്റില്‍ ബോണ്‍ രോഗമുള്ളയാള്‍ക്ക് ദുര്‍ബലമായ അസ്ഥികൂടവും ശാരീരിക വിഷമതകളും പ്രകടമാകും. ആഗോളതലത്തില്‍ 20,000 മുതല്‍ 50,000 പേര്‍ക്ക് ഈ രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ട്.

വളര്‍ച്ചയുടെ നാഴികക്കല്ലുകള്‍

നിരവധി അവാര്‍ഡുകളാണ് ഈ ബഹുമുഖ പ്രതിഭയെ തേടിയെത്തിയിരിക്കുന്നത്. പശ്ചിമ ബെഗാളിലെ മികച്ച ബാലഗായകനുള്ള ദിഷാരി അവാര്‍ഡും മറ്റ് നിരവധി അംഗീകാരങ്ങളും സായ് കരസ്ഥമാക്കിയിട്ടുണ്ട്. ഓള്‍ ഇന്ത്യാ വീല്‍ചെയര്‍ വാണ്ടര്‍ലസ്റ്റ് മത്സരത്തില്‍ വിജയിച്ച് ഗോവയിലേക്ക് പ്രത്യേക യാത്രയും നടത്തുകയുണ്ടായി. കൂടാതെ ‘മൈ ലൈഫ് മൈ ലിവ് മൈ ഡിയര്‍ സ്വാമി ‘ എന്ന പേരില്‍ ഒരു പുസ്തകവും സായ് പുറത്തിറക്കി. നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ഈ പുസ്തകത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ നേടാനും ആദ്ദേഹത്തിന് കഴിഞ്ഞു.

സായിയില്‍ നിന്നും വിഷാദം പടിയിറങ്ങിക്കഴിഞ്ഞു. പ്രത്യാശയുടെ പുഞ്ചിരിയാണ് ആ മുഖത്തിപ്പോള്‍. പുതിയ വെല്ലുവിളികളെ നേരിടാന്‍ ഇന്നദ്ദേഹം തയാറാണ്. ശാരീരിക വെല്ലുവിളികളുള്ളവര്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനല്ലെന്നാണ് സായ് പറയുന്നത്. മോട്ടോറൈസ്ഡ് വീല്‍ച്ചെയറിലാണ് ഇപ്പോള്‍ സായ്. എങ്കിലും തിളക്കാര്‍ന്നൊരു ഭാവി സ്വപ്‌നത്തിന്റെ സാക്ഷാത്കാരത്തിനായി ലോകം മുഴുവന്‍ സഞ്ചരിക്കുകയണദ്ദേഹം. ഹെലന്‍ കെല്ലര്‍, സ്റ്റീഫന്‍ ഹോക്കിംഗ്, ശ്രീകാന്ത് ബല്ല തുടങ്ങിയ പ്രഗത്ഭരാണ് സായിയുടെ ആരാധനാ കഥാപാത്രങ്ങള്‍.

Comments

comments

Categories: FK Special, Motivation, Slider