കേന്ദ്ര മന്ത്രിസഭ ഈയാഴ്ച പുന:സംഘടിപ്പിക്കും

കേന്ദ്ര മന്ത്രിസഭ ഈയാഴ്ച പുന:സംഘടിപ്പിക്കും

ശരത് പവാറും ഉള്‍പ്പെടുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: ജെഡി (യു), എന്‍സിപി എന്നീ കക്ഷികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രിസഭ ഈയാഴ്ച പുനഃസംഘടിപ്പിച്ചേക്കും. അഞ്ച് സഹമന്ത്രിമാര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുമെന്നും ജെഡി (യു) എന്‍സിപി അംഗങ്ങള്‍ക്ക് കാബിനറ്റ് പദവികള്‍ ലഭിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും മോദി മന്ത്രിസഭയില്‍ ഇടം നേടുമെന്ന് സൂചനയുണ്ട്‌.

ബിഹാറില്‍ ബിജെപിയുമായി ഉണ്ടാക്കിയ സഖ്യത്തിന്റെ തുടര്‍ച്ചയായാണ് നിതിഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡി (യു)വിന് കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനം നല്‍കുന്നത്.

യുപിഎ ക്കൊപ്പം നിന്നിരുന്ന എന്‍സിപി സമീപകാലങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് പരസ്യമായി പലകാര്യങ്ങളിലും എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്. എന്‍സിപിയെ എന്‍ഡിഎ യുടെ ഭാഗമാക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകല്‍ വ്യക്തമാക്കുന്നത്. റെയ്ല്‍വെ മന്ത്രി സുരേഷ് പ്രഭു രാജി സന്നദ്ധത അറിയിച്ചിരിക്കുന്നതിനാല്‍ റെയ്ല്‍വെ മന്ത്രാലയത്തിന്റെ ചുമതല മറ്റൊരാള്‍ക്ക് ലഭിച്ചേക്കാം.

കൂടുതല്‍ കക്ഷികള്‍ എന്‍ഡിഎയുടെ ഭാഗമാകുന്നത് രാജ്യസഭയിലെ കരുത്തി വര്‍ധിപ്പിക്കുന്നതിനും കേന്ദ്ര സര്‍ക്കാരിനെ സഹായിക്കും. തമിഴ്‌നാട്ടില്‍ നിന്ന് ഭരണകക്ഷിയായ എഐഡിഎംകെയും ഉടന്‍ തന്നെ എന്‍ഡിഎയുടെ ഭാഗമാകാനാണ് സാധ്യത. എഐഡിഎംകെ യുടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയനത്തില്‍ ബിജെപി പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നത്.

Comments

comments

Categories: Slider, Top Stories