ബ്രാന്‍ഡ് ലൈസന്‍സിംഗ് ബിസിനസിന് ഇന്ത്യയില്‍ വന്‍ സാധ്യത

ബ്രാന്‍ഡ് ലൈസന്‍സിംഗ് ബിസിനസിന് ഇന്ത്യയില്‍ വന്‍ സാധ്യത

മുംബൈ: ബ്രാന്‍ഡ് ലൈസന്‍സിംഗ് ബിസിനസ് ഇപ്പോള്‍ ഇന്ത്യയില്‍ ശൈശവ ദിശയിലാണെങ്കിലും ഭാവിയില്‍ ബിസിനസിന് വലിയ സാധ്യതകളാണുള്ളതെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ബ്രാന്‍ഡ് അവബോധം രാജ്യത്ത് വര്‍ധിച്ചുവരുന്നതും ആധുനിക റീട്ടെയ്ല്‍, ഇ-കൊമേഴ്‌സ് എന്നിവയുടെ ഉയര്‍ന്ന സ്വാധീനവും ഇതിനു സഹായിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

ഇന്റെലെച്വല്‍ പ്രോപ്പര്‍ട്ടി ഉടമകളും പ്രമുഖ കാര്‍ട്ടൂണ്‍, എന്റര്‍ടെയ്ന്‍മെന്റ്, കോര്‍പ്പറേറ്റ് ബ്രാന്‍ഡുകളും ഇന്ത്യന്‍ വിപണിയിലേക്ക് ചുവടുവെക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് ലൈസന്‍സ് ഇന്ത്യ ചെയര്‍മാന്‍ ഗൗരവ് മര്‍യ(Marya) പറഞ്ഞു. ബ്രാന്‍ഡുകള്‍ കൈകാര്യം ചെയ്യുന്ന അന്താരാഷ്ട്ര ഏജന്‍സികള്‍ ഇന്ത്യയിലെ സാധ്യതകള്‍ നിറഞ്ഞ വിപണിയെ ലക്ഷ്യം വെക്കുന്നുണ്ട്. നേരത്തെ അന്താരാഷ്ട്ര ബ്രാന്‍ഡുകളെ ഉള്‍കൊള്ളാന്‍ മാത്രം ഇന്ത്യയുടെ ലൈസന്‍സ് മേഖല വളര്‍ന്നിരുന്നില്ല. എന്നാല്‍ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനും വളര്‍ച്ച നേടുന്നതിനും ബ്രാന്‍ഡ് പവര്‍ അത്യാവശ്യമാണെന്ന കാര്യം ഇപ്പോള്‍ ഏവരും തിരിച്ചറിഞ്ഞിട്ടുണ്ട്. മഹാത്മാഗാന്ധി, ബോളിവുഡ് തുടങ്ങിയ ആഭ്യന്തര ബ്രാന്‍ഡുകള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ വലിയ ആവശ്യകതയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ലൈസന്‍സിംഗ് എക്‌സ്‌പോ 2017 യോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ 95 ശതമനം റീട്ടെയ്ല്‍ മേഖലയിലും പരമ്പരാഗതവും അസംഘടിതവുമയ റീട്ടെയ്‌ലര്‍മാരാണ് ആധിപത്യം പുലര്‍ത്തുന്നത്. 2023 ആകുന്നതോടെ ഇത് 220 ബില്ല്യണ്‍ ഡോളറിലെത്തുമെന്നുമാണ് വിലയിരുത്തല്‍.

ഈ മേഖലയില്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്ക് തങ്ങളുടെ സാന്നിധ്യമറിയിക്കാന്‍ കഴിയും. 2016 ല്‍ ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിയിലേക്ക് 32 വിദേശ ബ്രാന്‍ഡുകളും ഓഫ്‌ലൈന്‍ റീട്ടെയ്ല്‍ മേഖലയിലേക്ക് 22 ആഗോള ബ്രാന്‍ഡുകളും പുതിയതായി കടന്നുവന്നിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും ബ്രാന്‍ഡ് ലൈസന്‍സിംഗ് ബിസിനസ് മാതൃകയാണ് പിന്തുടരുന്നത്. 460 ഓളം വിദേശ ബ്രാന്‍ഡുകള്‍ ലൈസന്‍സിംഗ്, ഫ്രാഞ്ചൈസി മാതൃകകളിലൂടെ ഇന്ത്യന്‍ കണ്‍സ്യൂമര്‍ മേഖലയിലേക്ക് ചുവടുവെക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഗൗരവ് മര്‍യ പറഞ്ഞു

ഈ വര്‍ഷത്തെ ഗ്ലോബല്‍ ലൈസന്‍സിംഗ് ഇന്‍ഡസ്ട്രി റാങ്കിംഗില്‍ കഴിഞ്ഞ വര്‍ഷം ലൈസന്‍സുള്ള ഉല്‍പ്പന്നങ്ങളില്‍ 1.396 ദശലക്ഷം ഡോളറിന്റെ റീട്ടെയല്‍ വില്‍പ്പന നേടിയഇന്ത്യ 20-ാം സ്ഥാനത്താണ്. ആഗോള വിപണിയില്‍ ഇന്ത്യയുടെ ഈ സ്ഥാനം ഇന്ത്യയിലെ വന്‍ സാധ്യതകളിലേക്കാണ് വിരള്‍ ചൂണ്ടുന്നതെന്ന് യുഎസ് ആസ്ഥാനമായ ഇന്റര്‍നാഷമല്‍ ലൈസന്‍സിംഗ് ഇന്‍ഡസ്ട്രി മെര്‍ചന്‍ഡിസര്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് മൗര്യ റേഗന്‍(Maura Regan) അഭിപ്രായപ്പെട്ടു. അടുത്ത 5-7 വര്‍ഷത്തിനുള്ളില്‍ ലൈസന്‍സുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലും റോയല്‍റ്റികള്‍ സ്വന്തമാക്കുന്ന കാര്യത്തിലും ഇന്ന് ചൈനയുടെ തലത്തിലേക്ക് ഇന്ത്യ വളരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ വലിയ സമൂഹമാണുള്ളത്, അതുകൊണ്ടു തന്നെ അവര്‍ക്ക് ഓണ്‍ലൈന്‍ വഴി ബ്രാന്‍ഡിന്റെ കഥ ആഗോളതലത്തില്‍ പ്രചരിപ്പിക്കാന്‍ കഴിയും. ഇത് ബ്രാന്‍ഡിന്റെ വിപണനത്തെ വേഗത്തിലാക്കും. ചൈനീസ് ജനതയ്ക്ക് ഈ കഴിവ് ഇല്ല.’ ഓതെന്റിക് ബ്രാന്‍ഡ് ഗ്രൂപ്പ് കോ-ചീഫ് ബിസിനസ് ഓഫീസറും ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ജോണ്‍ എര്‍ലാഡ്‌സണ്‍ (Erlandson) പറഞ്ഞു.

ഇന്ത്യയില്‍ ഫാഷന്‍, മീഡിയ, വിനോദം, കായികം, ഫിറ്റ്‌നസ്, ബാക്ക്-ടു-സ്‌കൂള്‍ തുടങ്ങിയ മേഖലകളിലാകും ലൈസന്‍സിംഗ് മാതൃക കൂടുതല്‍ വിജയം കൈവരിക്കുകയെന്നാണ് വിലയിരുത്ല്‍. ബ്രാന്‍ഡിനെ ഒരു നിര്‍മാണ കമ്പനിക്കോ റീട്ടെയ്‌ലര്‍മാര്‍ക്കോ വാടകയ്ക്ക് നല്‍കുന്നതാണ് അടിസ്ഥാനപരമായി ബ്രാന്‍ഡിംഗ് ബിസിനസ്. ഇതില്‍ ഒരു ബ്രാന്‍ഡ് ഉടമ മറ്റ് ബിസിനസുകളെ അവരുടെ ഉല്‍പ്പന്നത്തിന്റെ വിപണനത്തിനായി തന്റെ ബ്രാന്‍ഡ് ഉപയോഗിക്കാന്‍ നിയമപരമായി അനനുവാദം നല്‍കുന്നു.

Comments

comments

Categories: More