പോസ്റ്റ്കാര്‍ഡില്‍ നിന്ന് ലിഫാഫയിലേക്ക് മാറി പേടിഎം

പോസ്റ്റ്കാര്‍ഡില്‍ നിന്ന് ലിഫാഫയിലേക്ക് മാറി പേടിഎം

ഇന്ത്യാ പോസ്റ്റില്‍ നിന്ന് നോട്ടീസ് ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടി

ഹൈദരാബാദ്: ഡിജിറ്റല്‍ പേമെന്റ്‌സ് ആന്‍ഡ് ഇ-കൊമേഴ്‌സ് കമ്പനിയായ പേടിഎം തങ്ങളുടെ പോസ്റ്റ്കാര്‍ഡ് സേവനത്തെ ലിഫാഫ എന്ന് റീബ്രാന്‍ഡ് ചെയ്തു. സമാനമായ പേര് ഉപയോഗിക്കുന്നതിനെതിരെ ഇന്ത്യന്‍ പോസ്റ്റില്‍ നിന്ന് നോട്ടീസ് ലഭിച്ചതിനെതുടര്‍ന്നാണ് നടപടി. ഹിന്ദിയില്‍ എന്‍വെലപ്പ് എന്ന അര്‍ത്ഥം വരുന്ന വാക്കാണ് ലിഫാഫ. ഐപിഒ നിയമവും നിലവിലുള്ള ചട്ടങ്ങളും അനുസരിച്ച് പോസ്റ്റ്കാര്‍ഡ് എന്ന വാക്ക് ഇന്ത്യന്‍ പോസ്റ്റിനു മാത്രമേ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ.

ഉത്സവ കാലങ്ങളില്‍ പണം കവറില്‍ സമ്മാനമായി നല്‍കുന്ന രീതിയുടെ ഡിജിറ്റല്‍ പതിപ്പാണ് പേടിഎം പോസ്റ്റ്കാര്‍ഡ്. ഈ സേവനം മൂന്നാഴ്ച്ച മുമ്പ് രക്ഷാ ബന്ധന്‍ ദിനത്തിലാണ് കമ്പനി ആരംഭിച്ചത്. ഇന്നു വരെ അഞ്ചു ലക്ഷം ഇടപാടുകള്‍ സേവനത്തിനു ലഭിച്ചതായാണ് പേടിഎം അവകാശപ്പെടുന്നത്.

റീബ്രാന്‍ഡിംഗ് നടപടിയിലൂടെ പേരു മാത്രമാണ് മാറിയതെന്നും അടിസ്ഥാന സ്വഭാവത്തിന് മാറ്റമൊന്നും വന്നിട്ടില്ലെന്നും പേടിഎം സീനിയര്‍ വൈസ് പ്രസിഡന്റ് ദീപക് അബോട്ട് പറഞ്ഞു. ലിഫാഫ എന്ന പേരിനോട്് രാജ്യത്ത് ശക്തമായ ഒരു വൈകാരിക ബന്ധമുണ്ടെന്നും പേടിഎം ലിഫാഫ എന്ന പേര് കൂടുതല്‍ ബിസിനസ് നേടാന്‍ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലിഫാഫ ഗിഫ്റ്റിംഗ് ഉല്‍പ്പന്നങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനും വരാനിരിക്കുന്ന ഉത്സവകാലത്തോടനുബന്ധിച്ച് നവീകരിച്ച കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനും പേടിഎം പദ്ധതിയിടുന്നുണ്ട്.

Comments

comments

Categories: More