ഫേസ്ബുക്ക് ട്വിറ്ററിനെ കടത്തിവെട്ടിയെന്ന് വാള്‍ സ്ട്രീറ്റ് കമ്പനി ജെഫെറിസ്

ഫേസ്ബുക്ക് ട്വിറ്ററിനെ കടത്തിവെട്ടിയെന്ന് വാള്‍ സ്ട്രീറ്റ് കമ്പനി ജെഫെറിസ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജനങ്ങളോട് സംവദിക്കാനുള്ള ഏറ്റവും നല്ല ആശയവിനിമയ മാര്‍ഗമായി ട്വിറ്ററിനെ സ്വീകരിച്ചിരിക്കെ വാള്‍ സ്ട്രീറ്റ് കമ്പനിയായ ജെഫെറിസ് ട്വിറ്ററിന്റെ നിക്ഷേപ റേറ്റിംഗ് കുറച്ചു. ബയ് എന്നതില്‍ നിന്നും ന്യൂട്രല്‍ എന്ന നിലയ്ക്കാണ് ട്വിറ്ററിന്റെ റേറ്റിംഗ് മാറ്റിയിരിക്കുന്നത്. ട്വിറ്ററിന്റെ ടാര്‍ഗറ്റ് വില ഒരു ഓഹരിക്ക് 20 ഡോളര്‍ എന്ന നിലയില്‍ നിന്ന് 14 ഡോളറായി കുറയ്ക്കുകയും ചെയ്തു.

ട്വിറ്ററിന് വിശാലമായ ഉപഭോക്തൃ അടിത്തറ ഉണ്ടെങ്കിലും അതിന് വരുമാനം കണ്ടെത്തുന്നതില്‍ വെല്ലുവിളികള്‍ ഉണ്ടെന്ന് ജെഫറിസ് അനലിസ്റ്റ് ബ്രെന്റ് തില്‍ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. ‘സാമൂഹിക മാധ്യമങ്ങളില്‍ വ്യക്തമായ ഒരു വിജയം ഞങ്ങള്‍ കാണുന്നത് ഫേസ്ബുക്കിലാണ്. ട്വിറ്ററിന്റെ വില ലക്ഷ്യം ഇനിയും നാല് ശത്മാനം കുറയും’ ബ്രെന്റ് തില്‍ വ്യക്തമാക്കി. 2017ല്‍ ഫേസ്ബുക്ക് ഓഹരികള്‍ 40 ശതമാനം ഉയര്‍ന്നപ്പോള്‍ ട്വിറ്ററിന്റെ ഓഹരികള്‍ വെറും ഒരു ശതമാനത്തില്‍ കൂടുതല്‍ മാത്രമാണ് ഉയര്‍ന്നത്.

ട്വിറ്ററില്‍ നിന്ന് വ്യത്യസ്തമായി ഉപഭോക്തൃ അടിത്തറ വിപുലീകരിക്കുന്നതിലും പരസ്യങ്ങളില്‍ നിന്ന് പണം സമ്പാദിക്കുന്നതിലും രണ്ടാം പാദത്തില്‍ ഫേസ്ബുക്ക് വെല്ലുവിളികള്‍ നേരിട്ടിട്ടില്ല. രണ്ടാം പാദത്തില്‍ മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന്റെ വരുമാനം 5 ശതമാനം ഇടിഞ്ഞ് 574 മില്യണ്‍ ഡോളറായി. മാത്രമല്ല പ്രതിമാസ സജീവ ഉപയോക്താക്കളുടെ അടിത്തറ വിപുലമാകുന്നതിലും മാന്ദ്യം പ്രകടമായി. പരസ്യദാതാക്കളെ ആകര്‍ഷിക്കുന്നതിനായി പ്രോഗ്രാമുകളും കായിക പരിപാടികളും പ്രക്ഷേപണം ചെയ്യുന്നതിന് നിരവധി മാധ്യമ സ്ഥാപനങ്ങളുമായി ട്വിറ്റര്‍ സഹകരിച്ചു. എന്നാല്‍ ഫേസ്ബുക്ക് വാഗ്ദാനം ചെയ്യുന്നത് പോലെയുള്ള ശക്തമായ ഡിജിറ്റല്‍ വീഡിയോ ഉള്ളടക്കങ്ങള്‍ നല്‍കുന്നതിന് ട്വിറ്ററിന് സാധിച്ചില്ല.

Comments

comments

Categories: Business & Economy