സൗരോര്‍ജ്ജ വൈദ്യുതിയുടെ ഉല്‍പ്പാദന പരിധി ഉയര്‍ത്താന്‍ സൗദി

സൗരോര്‍ജ്ജ വൈദ്യുതിയുടെ ഉല്‍പ്പാദന പരിധി ഉയര്‍ത്താന്‍ സൗദി

ഹരിതോര്‍ജ്ജത്തിനോടുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധത ഉയര്‍ത്തിക്കാണിക്കുന്നതാണ് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുളള തീരുമാനം

റിയാദ്: പുനരുപയോഗ ഊര്‍ജ്ജ ശ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ഷിക വൈദ്യുതി ഉല്‍പ്പാദനം 9.5 ഗിഗാവാട്ടില്‍ നിന്ന് ഉയര്‍ത്താന്‍ സൗദി അറേബ്യ പദ്ധതിയിടുന്നു. ഹരിതോര്‍ജ്ജത്തിനോടുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധത ഉയര്‍ത്തിക്കാണിക്കുന്നതാണ് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുളള തീരുമാനമെന്ന് മുതിര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

2023 മുതല്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസുകളില്‍ നിന്ന് പ്രതിവര്‍ഷം 9.5 ഗിഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് ഗവണ്‍മെന്റ് തീരുമാനം. 30 ബില്യണ്‍ ഡോളറിനും 50 ബില്യണ്‍ ഡോളറിനും ഇടയില്‍ നിക്ഷപം പ്രതീക്ഷിക്കുന്ന 60 പദ്ധതികളാണ് ഇതിനായി തയാറാക്കുന്നത്.

നേരത്തെ നിശ്ചയിച്ചിരുന്ന 9.5 ഗിഗാവാട്ട് എന്ന ഉല്‍പ്പാദന പരിധി ഉയര്‍ത്തുമെന്ന് ഊര്‍ജ്ജ മന്ത്രാലയത്തിലെ റിന്യൂവബിള്‍ എനര്‍ജി പ്രൊജക്റ്റ് ഡെവലപ്‌മെന്റ് ഓഫീസ് മേധാവി തുര്‍കി അല്‍ ഷെഹ്‌റി പറഞ്ഞു. പുനരുപയോഗ ഊര്‍ജ്ജവുമായി ബന്ധപ്പെട്ട് രാജ്യം തയാറാക്കുന്ന ദീര്‍ഘകാല പദ്ധതികളെക്കുറിച്ച് മനസിലാക്കാന്‍ അതിലൂടെ നിക്ഷേപകര്‍ക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2023 മുതല്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസുകളില്‍ നിന്ന് പ്രതിവര്‍ഷം 9.5 ഗിഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് ഗവണ്‍മെന്റ് തീരുമാനം. 30 ബില്യണ്‍ ഡോളറിനും 50 ബില്യണ്‍ ഡോളറിനും ഇടയില്‍ നിക്ഷപം പ്രതീക്ഷിക്കുന്ന 60 പദ്ധതികളാണ് ഇതിനായി തയാറാക്കുന്നത്. ഗവണ്‍മെന്റ് ഉല്‍പ്പാദന പരിധിയില്‍ എന്നുമുതല്‍ വര്‍ധനവ് കൊണ്ടുവരും എന്നതുള്‍പ്പടെയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഷെഹ്‌റി തയാറായില്ല. പ്രധാനപ്പെട്ട വിവരങ്ങളില്‍ ഊര്‍ജ്ജ മന്ത്രി പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം.

Comments

comments

Categories: Arabia