രാജ്യത്ത് ഒരുതരത്തിലുള്ള സംഘര്‍ഷവും വച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി

രാജ്യത്ത് ഒരുതരത്തിലുള്ള സംഘര്‍ഷവും വച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: വിവാദ ആള്‍ദൈവം ഗുര്‍മിത് റാം റഹിമിന്റെ അനുയായികള്‍ പഞ്ചാബ്-ഹരിയാ സംസ്ഥാനങ്ങളില്‍ നടത്തിയ ആക്രമങ്ങള്‍ക്കെതിരെ പേരെടുത്തു പറയാതെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശ്വാസം, മതം, രാഷ്ട്രീയം തുടങ്ങിയവയുടെ പേരില്‍ ഒരു തരത്തിലുമുള്ള സംഘര്‍ഷവും വച്ചുപൊറുപ്പിക്കില്ലെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കവെ പ്രധാനമന്ത്രി വ്യക്തമാക്കി.

നിയമം കൈയിലെടുക്കാനുള്ള ഒരു തരത്തിലുള്ള നീക്കവും അനുവദിക്കില്ല. മഹാത്മാ ഗാന്ധിയുടെയും ബുദ്ധന്റെയും നാട്ടില്‍ സംഘര്‍ഷങ്ങള്‍ക്ക് സ്വീകാര്യത കിട്ടില്ല. ഒരു വശത്ത് നമ്മള്‍ ആഘോഷങ്ങള്‍ക്കായി കാത്തിരിക്കുമ്പോള്‍ മറുവശത്ത് അക്രമങ്ങളുടെ കഥകളാണ് കേള്‍ക്കുന്നുവെന്നത് രാജ്യത്തെ ആശങ്കപ്പെടുത്തുന്നു. കലാപം സൃഷ്ടിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുര്‍മീതിനെയോ അയാളുടെ പ്രസ്ഥാനത്തെയോ പേരെടുത്ത് പറയാതെയായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം.

ബലാത്സംഗക്കേസില്‍ വിവാദ ആള്‍ദൈവവും ദേരാ സച്ചാ സൗദ തലവനുമായി ഗുര്‍മിത് റാം റഹിം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിനെ തുടര്‍ന്ന് വ്യാപകമായ പഞ്ചാബ്,ഹരിയാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഉണ്ടായത്. 36ഓളം പേരാണ് കലാപത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത്. കലാപം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Comments

comments

Categories: Slider, Top Stories