‘ഐ ക്രിയേറ്റ്’ സൗകര്യത്തോടെ മാരുതി സുസുകി സ്വിഫ്റ്റ്

‘ഐ ക്രിയേറ്റ്’ സൗകര്യത്തോടെ മാരുതി സുസുകി സ്വിഫ്റ്റ്

നേരത്തെ വിറ്റാര ബ്രെസ്സയില്‍ ഐ ക്രിയേറ്റ് ലഭ്യമാക്കിയിരുന്നു

ന്യൂ ഡെല്‍ഹി : മാരുതി സുസുകി തങ്ങളുടെ ഏറ്റവും ജനപ്രിയ ഹാച്ച്ബാക്കായ സ്വിഫ്റ്റില്‍ ‘ഐ ക്രിയേറ്റ്’ പേഴ്‌സണലൈസേഷന്‍ കണ്‍സെപ്റ്റ് അവതരിപ്പിച്ചു. സ്വിഫ്റ്റിന്റെ ഇന്റീരിയറും എക്സ്റ്റീരിയറും കൂടുതല്‍ വ്യക്തിപരമാക്കുന്നതിന് ഉടമകളെ സഹായിക്കുന്നതാണ് ‘ഐ ക്രിയേറ്റ്’ സംവിധാനം. നിരവധി വ്യക്തിഗതമാക്കല്‍ ഓപ്ഷനുകളാണ് മാരുതി സുസുകി ലഭ്യമാക്കുന്നത്. സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ച് ഇനി സ്വിഫ്റ്റിനെ മാറ്റാന്‍ ഉടമയ്ക്കു കഴിയും.

കാറിനകത്തും പുറത്തുമായി ‘തികച്ചും വ്യക്തിപരമാക്കുന്നതിന്’ 120 സാധ്യതകളാണ് ഐ ക്രിയേറ്റ് കണ്‍സെപ്റ്റ് ഓഫര്‍ ചെയ്യുന്നത്

നേരത്തെ വിറ്റാര ബ്രെസ്സയില്‍ ഐ ക്രിയേറ്റ് ലഭ്യമാക്കിയിരുന്നു. മികച്ച പ്രതികരണം ലഭിച്ചതില്‍നിന്നാണ് ഇപ്പോള്‍ സ്വിഫ്റ്റില്‍ അവതരിപ്പിക്കുന്നത്. കാറിനകത്തും പുറത്തുമായി ‘തികച്ചും വ്യക്തിപരമാക്കുന്നതിന്’ 120 സാധ്യതകളാണ് ഐ ക്രിയേറ്റ് കണ്‍സെപ്റ്റ് ഓഫര്‍ ചെയ്യുന്നത്. ഐ ക്രിയേറ്റ് കോണ്‍ഫിഗറേറ്റര്‍ ഓണ്‍ലൈനിലും ഡീലര്‍ഷിപ്പുകളിലും ലഭിക്കും. കൃത്യമായി പരിശീലനം ലഭിച്ച ടെക്‌നീഷ്യന്‍മാരാണ് എല്ലാ ആക്‌സസറികളും ഫിറ്റ് ചെയ്യുക.

റൂഫ് റാപ്പുകള്‍, ഹുഡ് ഗ്രാഫിക് ഓപ്ഷനുകള്‍, സ്‌പോയ്‌ലര്‍, അലോയ് വീലുകള്‍ തുടങ്ങിയ എക്‌സ്റ്റീരിയര്‍ ബോഡി സ്‌റ്റൈലിംഗ് കിറ്റുകള്‍ എന്നിവയെല്ലാം ഐ ക്രിയേറ്റില്‍ ഉള്‍പ്പെടും.

Comments

comments

Categories: Auto