ദുബായില്‍ 500 മില്യണ്‍ ദിര്‍ഹത്തിന്റെ ടവര്‍ നിര്‍മിക്കാന്‍ ഇന്‍വെസ്റ്റ് ഗ്രൂപ്പ് ഓവര്‍സീസ്

ദുബായില്‍ 500 മില്യണ്‍ ദിര്‍ഹത്തിന്റെ ടവര്‍ നിര്‍മിക്കാന്‍ ഇന്‍വെസ്റ്റ് ഗ്രൂപ്പ് ഓവര്‍സീസ്

ഡിസംബറില്‍ ആരംഭിക്കുന്ന പദ്ധതിയുടെ നിര്‍മാണം 2020 ന്റെ നാലാം പാദത്തില്‍ പൂര്‍ത്തിയാക്കും

ദുബായ്: ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിര്‍മാതാക്കളായ ഇന്‍വെസ്റ്റ് ഗ്രൂപ്പ് ഓവര്‍സീസ് (ഐജിഒ) ജുമൈറ ലേക് ടവേഴ്‌സില്‍ 500 മില്യണ്‍ ദിര്‍ഹത്തിന്റെ പുതിയ ടവര്‍ നിര്‍മിക്കാനൊരുങ്ങുന്നു. ഐജിഒ 101 ന്റെ നിര്‍മാണം ഡിസംബറില്‍ ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 2020 വരെ വിവിധ പദ്ധതികളിലായി രണ്ട് ബില്യണ്‍ ദിര്‍ഹത്തിന്റെ നിക്ഷേപം നടത്താനുള്ള കമ്പനിയുടെ പദ്ധതിയുടെ ഭാഗമായാണ് ടവര്‍ നിര്‍മാണമെന്ന് ഐജിഒ വ്യക്തമാക്കി.

ഒന്നു മുതല്‍ മൂന്ന് വരെ കിടപ്പുമുറികളുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍, ജിം, ഹെല്‍ത്ത് ക്ലബ്ബ്, നീന്തല്‍ കുളങ്ങള്‍, കുട്ടികളുടെ കളി സ്ഥലം, റീട്ടെയ്ല്‍ സ്റ്റോറുകള്‍, ഫുഡ് ആന്‍ഡ് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

ക്ലസ്റ്റര്‍ കെയില്‍ ഒരുങ്ങുന്ന 195 മീറ്ററിലെ ടവറില്‍ 39 നിലകളാണുള്ളത്. ഒന്നു മുതല്‍ മൂന്ന് വരെ കിടപ്പുമുറികളുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍, ജിം, ഹെല്‍ത്ത് ക്ലബ്ബ്, നീന്തല്‍ കുളങ്ങള്‍, കുട്ടികളുടെ കളി സ്ഥലം, റീട്ടെയ്ല്‍ സ്റ്റോറുകള്‍, ഫുഡ് ആന്‍ഡ് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കുറഞ്ഞ ചെലവില്‍ ആഡംബര താമസസൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തയാറാക്കുന്നതെന്ന് ഐജിഒയുടെ മാനേജിംഗ് പാര്‍ട്ണറും സിഇഒയുമായ ഡോ. അനസ് എ കോസ്ബറി പറഞ്ഞു. 2020ന്റെ നാലാം പാദത്തില്‍ പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഐജിഒ ഡെലിവര്‍ ചെയ്ത 4.5 ബില്യണ്‍ ദര്‍ഹത്തിന്റെ വിവിധ പദ്ധതികളുടെ പട്ടികയിലേക്ക് ടവര്‍ കൂട്ടിച്ചേര്‍ക്കപ്പെടും.

Comments

comments

Categories: Arabia