ഹോണ്ട ജാസ് പ്രിവിലജ് എഡിഷന്‍ പുറത്തിറക്കി

ഹോണ്ട ജാസ് പ്രിവിലജ് എഡിഷന്‍ പുറത്തിറക്കി

വില 7.36 ലക്ഷം രൂപ മുതല്‍

ന്യൂ ഡെല്‍ഹി : ഹോണ്ട ജാസിന്റെ ‘പ്രിവിലജ് എഡിഷന്‍’ വിപണിയില്‍ അവതരിപ്പിച്ചു. 7.36 ലക്ഷം രൂപയിലാണ് വില തുടങ്ങുന്നത്. സാധാരണ ജാസ് മോഡലുകളില്‍ കാണാത്ത ഫീച്ചറുകളുടെ നീണ്ട പട്ടികയുമായാണ് പുതിയ പ്രിവിലജ് എഡിഷന്‍ വരുന്നത്. റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളും പ്രിവിലജ് എഡിഷന്‍ എംബ്ലവുമാണ് കാറിന്റ എക്സ്റ്റീരിയര്‍ വിശേഷങ്ങള്‍. മാന്വല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഹോണ്ട ജാസ് പ്രിവിലജ് എഡിഷന്‍ ലഭിക്കും. ജാസിന്റെ ‘വി’ ഗ്രേഡ് മോഡലിനേക്കാള്‍ 5,000 രൂപ മാത്രമാണ് വില.

എംടി പ്രിവിലജ് എഡിഷന്‍ (പെട്രോള്‍) 7,36,358 രൂപ

വി സിവിടി പ്രിവിലജ് എഡിഷന്‍ (പെട്രോള്‍) 8,42,089 രൂപ

വി എംടി പ്രിവിലജ് എഡിഷന്‍ (ഡീസല്‍) 8,82,302 രൂപ

നാവിഗേഷന്‍ സൗകര്യമുള്ള 17.7 സെമീ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഹോണ്ട ജാസ് പ്രിവിലജ് എഡിഷനില്‍ കാണാം. ഇളം തവിട്ടു നിറത്തിലുള്ള സീറ്റ് കവറുകള്‍, ഫ്‌ളോര്‍ മാറ്റുകള്‍ എന്നിവയുമുണ്ട്.

ആധുനിക ഇന്‍ഫോടെയ്ന്‍മെന്റ്, സുരക്ഷാ, കംഫര്‍ട്ട് ഫീച്ചറുകളുള്ള ഹോണ്ട ജാസ് പ്രിവിലജ് എഡിഷന്‍ ഇന്ത്യക്കാര്‍ക്ക് ഈ ഉത്സവ സീസണിലെ ഹോണ്ടയുടെ സമ്മാനമാണെന്ന് ഹോണ്ട കാര്‍സ് ഇന്ത്യാ ലിമിറ്റഡ് മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയ്ല്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് ജ്ഞാനേശ്വര്‍ സെന്‍ പറഞ്ഞു.

ഹോണ്ട ജാസ് പ്രിവിലജ് എഡിഷന്‍ വിവിധ ഷോറൂമുകളില്‍ ബുക്ക് ചെയ്യാം. ഒന്നോ രണ്ടോ ആഴ്ച്ചകള്‍ക്കുള്ളില്‍ ഡെലിവറി തുടങ്ങും.

Comments

comments

Categories: Auto