ക്രീക്‌സൈഡ് 18 ന്റെ നിര്‍മാണ ചുമതല അല്‍ നബൂദയ്ക്ക്

ക്രീക്‌സൈഡ് 18 ന്റെ നിര്‍മാണ ചുമതല അല്‍ നബൂദയ്ക്ക്

രണ്ട് ടവറുകളിലായി നിര്‍മിക്കുന്ന പദ്ധതിയില്‍ 480 റസിഡന്‍ഷ്യല്‍ യൂണിറ്റുകളാണുള്ളത്

ദുബായ്: ദുബായിലെ ക്രീക് ഹാര്‍ബറില്‍ നിര്‍മിക്കുന്ന വാട്ടര്‍ഫ്രണ്ട് റസിഡന്‍ഷ്യല്‍ പ്രൊജക്റ്റായ ക്രീക്‌സൈഡ് 18 ന്റെ പ്രധാന നിര്‍മാണ ചുമതല പ്രമുഖ നിര്‍മാതാക്കളായ ഇമാര്‍, അല്‍ നബൂദ ഗ്രൂപ്പ് എന്റര്‍പ്രൈസിന്റെ ഭാഗമായ അല്‍ നബൂദ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പിന് (എഎന്‍സിജി) നല്‍കി. കരാറുമായുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ദുബായ് ക്രീക് ഹാര്‍ബറിലെ ഐലന്‍ഡ് ഡിസ്ട്രിക്റ്റിലാണ് രണ്ട് ടവറുകളുള്ള ക്രീക്‌സൈഡ് 18 പദ്ധതി നിര്‍മിക്കുന്നത്. 2015 സെപ്റ്റംബറിലാണ് ഇമാര്‍ പ്രോപ്പര്‍ട്ടി പദ്ധതി പ്രഖ്യാപിക്കുന്നത്. ഒന്നു മുതല്‍ മൂന്ന് വരെ കിടപ്പുമുറികളുള്ള അപ്പാര്‍ട്ട്‌മെന്റുകളുള്ള 480 റസിഡന്‍ഷ്യല്‍ യൂണിറ്റുകളാണ് പദ്ധതിയിലുള്ളത്.

ഈ വര്‍ഷമാണ് പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്. കെട്ടിടത്തിന്റെ സബ്‌സ്ട്രക്ചര്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

കരാര്‍ അനുസരിച്ച് 37 നിലകളുള്ള രണ്ട് റസിഡന്‍ഷ്യല്‍ ടവറുകളുടേയും നിര്‍മാണ ചുമതല എഎന്‍സിജിക്കാണ്. റസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍, ടെക്‌നിക്കല്‍ ഫ്‌ളോര്‍, കൊമേഷ്യല്‍ യൂണിറ്റുകള്‍ തുടങ്ങിയവ ടവറുകളിലുണ്ടാകും. ഈ വര്‍ഷമാണ് പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്. കെട്ടിടത്തിന്റെ സബ്‌സ്ട്രക്ചര്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും പത്രക്കുറിപ്പില്‍ പറഞ്ഞു.

ഇമാര്‍ പ്രോപ്പര്‍ട്ടിയുടേയും ദുബായ് ഹോള്‍ഡിംഗിന്റേയും ഒന്നിച്ചുള്ള പങ്കാളിത്തത്തില്‍ നിര്‍മിക്കുന്ന ദുബായ് ക്രീക് ഹാര്‍ബര്‍ പൊജക്റ്റ് റാസ് അല്‍ ഖൈമ വൈല്‍ഡ്‌ലൈഫ് സാന്‍ക്ച്വറിയുടെ സമീപമാണ് സ്ഥിതിചെയ്യുന്നത്. ആറ് സ്‌ക്വയര്‍ കിലോമീറ്ററില്‍ വാട്ടര്‍ഫ്രണ്ട് റിസോര്‍ട്ടുകള്‍ ഉള്‍പ്പടെയുള്ള മിക്‌സഡ് യൂസ് ഡെവലപ്‌മെന്റ്, യോട്ടിംഗ് ക്ലബ്, റീട്ടെയ്ല്‍ മേഖലകള്‍ തുടങ്ങിയവയാണ് പദ്ധതിയിലുള്‍പ്പെടുത്തിയിരിക്കുന്നത്. ക്രീക്‌സൈഡ് 18 കൂടാതെ റസിഡന്‍ഷ്യല്‍ പദ്ധതികളായ ക്രീക് ഗേറ്റ്, ദി കോവ്, ദുബായ് ക്രീക് റെസിഡന്‍സസ്, ഹാര്‍ബര്‍ വ്യൂസ്, ക്രീക് ഹൊറിസോണ്‍ ഹോംസ് എന്നിവയും ഇവിടെയുണ്ട്.

Comments

comments

Categories: Arabia