സൗദി പൂര്‍ണ സ്വകാര്യവല്‍ക്കരണത്തിലേക്ക്

സൗദി പൂര്‍ണ സ്വകാര്യവല്‍ക്കരണത്തിലേക്ക്

വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ 100 ശതമാനം നിക്ഷേപം നടത്താനുള്ള അനുവാദം വിദേശ കമ്പനികള്‍ക്ക് നല്‍കുമെന്ന് ഇബ്രഹിം അല്‍ ഒമര്‍

റിയാദ്: വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ പൂര്‍ണ സ്വകാര്യവല്‍ക്കരണം കൊണ്ടുവരാന്‍ ഒരുങ്ങി സൗദി അറേബ്യ. മേഖലകളില്‍ 100 ശതമാനം നിക്ഷേപം നടത്താനുള്ള അനുവാദം വിദേശ കമ്പനികള്‍ക്ക് നല്‍കുമെന്ന് സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഗവര്‍ണര്‍ ഇബ്രഹിം അല്‍ ഒമര്‍ വ്യക്തമാക്കി.

ആരോഗ്യ മേഖലയെ നിയന്ത്രിക്കാനുള്ള അനുവാദം മാത്രമായിരിക്കും മന്ത്രാലയത്തിന് ഉണ്ടാവുകയെന്നും അവര്‍ ഇനിമുതല്‍ സേവന ദാതാക്കളായിരിക്കില്ലെന്നും ഒമര്‍. ഇതിലൂടെ അടുത്ത അഞ്ച് വര്‍ഷത്തില്‍ മേഖലയില്‍ തുറന്നുകൊടുക്കുന്നത് 180 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ അവസരങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി

വിദേശ കമ്പനികള്‍ക്ക് മേലുള്ള ഉടമസ്ഥാവകാശ നിയന്ത്രണങ്ങള്‍ ക്രമേണ എടുത്തുകളയുന്നതിനായുള്ള ഏറ്റവും പുതിയ നടപടിയാണിത്. മുന്‍പ് പ്രാദേശിക സ്ഥാപനവുമായുള്ള കൂട്ടു പങ്കാളിത്തത്തോടെ മാത്രമേ നിക്ഷേപം നടത്താന്‍ വിദേശ സ്ഥാപനങ്ങള്‍ക്ക് അനുമതിയുണ്ടായിരുന്നൊള്ളൂ. പ്രൈമറി സ്‌കൂളുകള്‍ മുതലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 100 ശതമാനം വിദേശ ഉടമസ്ഥാവകാശം സാധ്യമാകുന്ന വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ മേഖലയെ നിയന്ത്രിക്കാനുള്ള അനുവാദം മാത്രമായിരിക്കും മന്ത്രാലയത്തിന് ഉണ്ടാവുകയെന്നും അവര്‍ ഇനിമുതല്‍ സേവന ദാതാക്കളായിരിക്കില്ലെന്നും ഒമര്‍. ഇതിലൂടെ അടുത്ത അഞ്ച് വര്‍ഷത്തില്‍ മേഖലയില്‍ തുറന്നുകൊടുക്കുന്നത് 180 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ അവസരങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ വിദേശ ഉടമസ്ഥാവകാശത്തിലെ ഇളവുകള്‍ എന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

എണ്ണ വിലയില്‍ ഇടിവ് വന്നതിനെത്തുടര്‍ന്ന് എണ്ണ കേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് മാറാനുളള ശ്രമങ്ങളിലാണ് സൗദി ഗവണ്‍മെന്റ്. ഇതിന്റെ ഭാഗമായി ഏപ്രിലില്‍ 200 ബില്യണ്‍ ഡോളര്‍ സമാഹരിക്കുന്ന സ്വകാര്യ വല്‍ക്കരണ പദ്ധതി കൊണ്ടുവന്നിരുന്നു. എന്നാല്‍ നിരവധി മേഖലകളില്‍ വിദേശ ഉടമസ്ഥാവകാശം സംബന്ധിച്ചും പ്രവര്‍ത്തന നിയമങ്ങള്‍ സംബന്ധിച്ചും വ്യക്തത വന്നിട്ടില്ല. ചെലവ് വെട്ടിക്കുറയ്ക്കാനും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും പദ്ധതികളില്‍ പൂര്‍ണ്ണ അധികാരം സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നാണ് സ്വകാര്യ ഓഹരി സ്ഥാപനങ്ങളും വിദേശ നിക്ഷേപകരും വിലയിരുത്തുന്നത്.

Comments

comments

Categories: Arabia