റൈഡ് ബുക്കിംഗ് വര്‍ധന, യുബറിന്റെ നഷ്ടം കുറഞ്ഞു

റൈഡ് ബുക്കിംഗ് വര്‍ധന, യുബറിന്റെ നഷ്ടം കുറഞ്ഞു

8.7 ബില്ല്യണ്‍ ഡോളറിന്റെ റൈഡുകള്‍, 645 ദശലക്ഷം ഡോളര്‍ നഷ്ടം

സാന്‍ഫ്രാന്‍സിസ്‌കോ: നടപ്പുസാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ യുഎസ് കാബ്‌സേവനദാതാക്കളായ യുബര്‍ ടെക്‌നോളജീസ് റൈഡ് ബുക്കിംഗില്‍ വര്‍ധന നേടിയതായും നഷ്ടം കുറഞ്ഞതായും റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ റൈഡ് ബുക്കിംഗില്‍ യുബര്‍ ഒന്‍പത് ശതമാനത്തിന്റെ വര്‍ധനവ് നേടിയിട്ടുണ്ട്. ഒന്നാം പാദത്തില്‍ 7.5 ബില്ല്യണ്‍ ഡോളറിന്റെ റൈഡ് ബുക്കിംഗ് നേടിയ കമ്പനി രണ്ടാം പാദത്തില്‍ 8.7 ബില്ല്യണ്‍ ഡോളറിന്റെ റൈഡുകളാണ് നേടിയത്. ആഗോളതലത്തില്‍ യുബര്‍ ആപ്പിനു ലഭിച്ച റൈഡുകളുടെ എണ്ണം മുന്‍ വര്‍ഷത്തേക്കാള്‍ 150 ശതമാനം വര്‍ധിച്ചതായും കമ്പനി വെളിപ്പെടുത്തി. 645 ദശലക്ഷം ഡോളറാണ് രണ്ടാം പാദത്തിലെ യുബറിന്റെ നഷ്ടം. ആദ്യ പാദത്തില്‍ ഇത് 708 ദശലക്ഷം ഡോളറും നാലാം പാദത്തില്‍ 991 ദശലക്ഷം ഡോളറുമായിരുന്നു.

പ്രതിസന്ധികള്‍ക്കിടയിലും ആഗോളലതലത്തില്‍ യുബര്‍ ആപ്പിനു ലഭിച്ച് റൈഡുകളുടെ എണ്ണത്തില്‍ 150 ശതമാനം വര്‍ധന

പ്രാദേശിക കാബ്‌സേവനദാതാക്കളായ യാന്‍ഡെക്‌സുമായി യുബര്‍ സഹകരിക്കുന്ന റഷ്യ അടക്കമുള്ള വളര്‍ന്നു വരുന്ന വിപണികളില്‍ മികച്ച വളര്‍ച്ചയാണ് കമ്പനി നേടുന്നത്. ആദ്യ പാദത്തില്‍ 1.5 ബില്ല്യണ്‍ ഡോളറിന്റെ മൊത്തവരുമാനം നേടിയ കമ്പനി ഇത്തവണ 1.755 ബില്ല്യണ്‍ ഡോളറാണ് നേടിയത്. അടുത്തിടെ അഭിമുഖീകരിക്കേണ്ടി വന്ന പ്രതിസന്ധികള്‍ക്കിടയിലും യുബര്‍ തങ്ങളുടെ ബിസിനസ് വിജയകരമായി തുടരുന്നുവെന്നാണ് ഈ വളര്‍ച്ച നിരക്ക് കാണിക്കുന്നത്. ഡ്രൈവര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച നടപടിയും ദക്ഷിണേഷ്യ പോലുള്ള കടുത്ത മത്സരം നേരിടുന്ന വിപണികളില്‍ സ്വീകരിച്ച് മികച്ച ബിസിനസ് തന്ത്രങ്ങളും യുബറിനു സഹായകരമായിട്ടുണ്ട്. ആദ്യ പാദത്തില്‍ നടത്തിയ നിക്ഷേപസമാഹരണം രണ്ടാം പാദത്തില്‍ നഷ്ടത്തിനിടയിലും സുഗമമായി പ്രവര്‍ത്തിക്കാന്‍ യുബറിനെ സഹായിച്ചു.

ഒരു സ്വകാര്യ കമ്പനി എന്ന നിലക്ക് കമ്പനിയുടെ സാമ്പത്തിക കണക്കുകള്‍ പൊതുവില്‍ വെളിപ്പെടുത്തേണ്ട ആവശ്യമില്ലെങ്കില്‍ പോലും ഭാവിയില്‍ ഐപിഒയ്ക്ക് പദ്ധതിയിടുന്നതിനാല്‍ ഈ വര്‍ഷം ആദ്യം മുതല്‍ കണക്കുകള്‍ യുബര്‍ പുറത്തുവിടുന്നുണ്ട്. ബിസിനസ് വര്‍ധിക്കുകയും നഷ്ടം കുറയുകയും ചെയ്ത അവസരത്തിലും ലാഭകരമായ അവസ്ഥയിലേക്ക് മാറുന്നതിന് ഇനിയും ഏറെ ദൂരെ സഞ്ചരിക്കേണ്ടി വരും. യുബറിന്റെ വിപണി മൂല്യം 68 ബില്ല്യണ്‍ ആണെന്നാണ് ചില നിക്ഷേപകര്‍ അനുമാനിക്കുന്നത്. അടുത്തിടെ നാല് മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ യുബറിലെ തങ്ങളുടെ ഓഹരികളുടെ മൂല്യം 15 ശതമാനത്തോളം കുറച്ചിരുന്നു.

Comments

comments

Categories: Business & Economy