ഈഗ്ള്‍ ഹില്‍സിന് നാഷണല്‍ ബാങ്ക് ഓഫ് ഫുജൈറ വായ്പ അനുവദിച്ചു

ഈഗ്ള്‍ ഹില്‍സിന് നാഷണല്‍ ബാങ്ക് ഓഫ് ഫുജൈറ വായ്പ അനുവദിച്ചു

ഫുജൈറയില്‍ ഒരുങ്ങുന്ന പഞ്ചനക്ഷത്ര ഹോട്ടലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 300 മില്യണ്‍ ദിര്‍ഹമാണ് നല്‍കുന്നത്

അബുദാബി: അബുദാബി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിര്‍മാതാക്കളായ ഈഗ്ള്‍ ഹില്‍സിന് നാഷണല്‍ ബാങ്ക് ഓഫ് ഫുജൈറ (എന്‍ബിഎഫ്) 300 മില്യണ്‍ ദിര്‍ഹത്തിന്റെ ലോണ്‍ അനുവദിച്ചു. ഫുജൈറയില്‍ ഒരുങ്ങുന്ന പഞ്ചനക്ഷത്ര ഹോട്ടലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് പണം അനുവദിച്ചത്.

ആഡംബര റസിഡന്‍ഷ്യല്‍, ഹോട്ടല്‍ പദ്ധതിയായ അഡ്രസ് ഫുജൈറ റിസോര്‍ട്ടിന്റെ നിര്‍മാണത്തിനാണ് പണം ചെലവാക്കുന്നത്. പദ്ധതിയുടെ നിര്‍മാണത്തിലെ പ്രധാന നാഴികക്കല്ലാണ് കരാറെന്നും നിര്‍മാണം പൂര്‍ത്തിയാക്കി സമയത്ത് തന്നെ ഉപഭോക്താക്കളിലേക്ക് പദ്ധതി എത്തിക്കാന്‍ സാധിക്കുമെന്നും ഈഗ്ള്‍ ഹില്‍സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് പോ പിംഗ് പറഞ്ഞു. അടുത്ത വര്‍ഷം അവസാനത്തോടെ പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് ഈഗ്ള്‍ ഹില്‍സ് ആദ്യം അറിയിച്ചത്.

യുഎഇയിലേയും ജിസിസിയിലേയും സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചിയിലെ പ്രധാന പങ്കാളിയായി നിര്‍മാണ മേഖല തുടരുമെന്ന് എന്‍ബിഎഫിന്റെ ചീഫ് എക്‌സിക്യൂട്ടീവ് വിന്‍സ് കുക്ക്

1.2 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റില്‍ ഒരുങ്ങുന്ന പദ്ധതിയില്‍ ഒരു അഡ്രസ് ഹോട്ടലും നാല് കെട്ടിടങ്ങളിലായി 170 സര്‍വീസ്ഡ് അപ്പാര്‍ട്ട്‌മെന്റുകളാണ് ഉണ്ടാവുക. എല്ലാ പ്രോപ്പര്‍ട്ടികളേയും കടല്‍ത്തീരവുമായി ബന്ധിപ്പിച്ചിട്ടുണ്ടാകും. 500 മീറ്ററില്‍ മനോഹരമായ നടപ്പാതയും ഇവിടെ ഒരുക്കുന്നുണ്ട്. ഫുജൈറയില്‍ രണ്ടാമത്തെ ആഡംബര ഹോട്ടലായ പാലസ് ഫുജൈറ ബീച്ച് ഹോട്ടല്‍ നിര്‍മിക്കുമെന്ന് ജൂണില്‍ നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. രണ്ട് പദ്ധതികളും നിയന്ത്രിക്കുന്നത് ഇമാര്‍ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്റെ അഡ്രസ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ് ബ്രാന്‍ഡാണ്. ഇമാറിന്റെ ചെയര്‍മാന്‍ മൊഹമ്മെദ് അലബാര്‍ ഈഗ്ള്‍ ഹില്‍സിന്റെ ബോര്‍ഡ് മെമ്പറാണ്.

അഡ്രസ് ഫുജൈറ റിസോര്‍ട്ടിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. 2019 ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇയിലേയും ജിസിസിയിലേയും സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചിയിലെ പ്രധാന പങ്കാളിയായി നിര്‍മാണ മേഖല തുടരുമെന്ന് എന്‍ബിഎഫിന്റെ ചീഫ് എക്‌സിക്യൂട്ടീവ് വിന്‍സ് കുക്ക് പറഞ്ഞു.

Comments

comments

Categories: Arabia

Related Articles