മെയ്ക്ക്‌മൈട്രിപ്പ്-ഐടിക്യു സഹകരണം

മെയ്ക്ക്‌മൈട്രിപ്പ്-ഐടിക്യു സഹകരണം

ന്യൂഡെല്‍ഹി: മുന്‍നിര ഓണ്‍ലൈന്‍ ട്രാവല്‍ എജന്‍സിയായ മെയ്ക്ക്‌മൈട്രിപ്പ് ട്രാവല്‍പോര്‍ട്ട് വിതരണക്കാരായ ഇന്റര്‍ഗ്ലോബ് ടെക്‌നോളജി ക്വോഷന്റുമായി(ഐടിക്യു) സഹകരണത്തിന് ധാരണയായി. ആഗോളതലത്തിലുള്ള ട്രാവല്‍, ടൂറിസം മേഖലയില്‍ വിതരണം, സാങ്കേതികവിദ്യ, പേമെന്റ്, മൊബീല്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന ഐടിക്യുവിന്റെ ട്രാവല്‍ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ട്രാവല്‍സ്‌പോര്‍ട്ട് ഉപയോഗിക്കുന്നതിനായാണ് സഹകരണം.

കരാറിനു കീഴില്‍ മെയ്ക്കമൈട്രിപ്പ് തങ്ങള്‍ക്ക് തന്ത്രപരമായ പങ്കാളിത്തമുള്ള ഇബിബോ ഗ്രൂപ്പിലേക്കും മറ്റ് വിതരണ ചാനലുകളിലേക്കും ട്രാവല്‍പോര്‍ട്ട് സാങ്കേതികവിദ്യ വികസിപ്പിക്കും.

ബിടുബി ട്രാവല്‍ വിപണിയില്‍ ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍ ട്രാവല്‍ ബയേഴ്‌സുമായി മുന്‍നിര ട്രാവല്‍ സേവനദാതാക്കളെ ബന്ധിപ്പിക്കുകയാണ് ട്രാവല്‍ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ ചെയ്യുന്നത്.

കരാറിനു കീഴില്‍ മെയ്ക്കമൈട്രിപ്പ് തങ്ങള്‍ക്ക് തന്ത്രപരമായ പങ്കാളിത്തമുള്ള ഇബിബോ ഗ്രൂപ്പിലേക്കും മറ്റ് വിതരണ ചാനലുകളിലേക്കും ട്രാവല്‍പോര്‍ട്ട് സാങ്കേതികവിദ്യ വികസിപ്പിക്കും. വളര്‍ച്ച കൈവരിക്കാനുള്ള പദ്ധതികളുടെ ഭാഗമായി ഐടിക്യുവുമായും ട്രാവല്‍പോര്‍ട്ടുമായും സഹകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മെയ്ക്ക്‌മൈട്രിപ്പ് സ്ഥാപകനും ചെയര്‍മാനുമായ ദീപ് കല്‍റ പറഞ്ഞു.

Comments

comments

Categories: Business & Economy
Tags: MakeMyTrip