കിം ജോങ് ബഹുമാനിച്ചു തുടങ്ങിയെന്ന് ട്രംപ്

കിം ജോങ് ബഹുമാനിച്ചു തുടങ്ങിയെന്ന് ട്രംപ്

ഉത്തര കൊറിയന്‍ പ്രസിഡന്റ് തന്നെ ഭയപ്പെട്ടു തുടങ്ങിയെന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ വിരട്ടല്‍ ഫലം കണ്ടെന്നും യുഎസിനെ കിം ജോങ് ബഹുമാനിച്ചു തുടങ്ങിയെന്നുമാണ് ട്രംപിന്റെ അവകാശവാദം.
‘ ചിലര്‍ പറഞ്ഞു ഉത്തര കൊറിയ ശക്തരാണെന്ന്. എന്നാല്‍ അവര്‍ ഒട്ടും ശക്തരല്ല. പക്ഷേ നമ്മളെ ബഹുമാനിക്കാനുള്ള കിം ജോങ് ഉന്നിന്റെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു’ അരിസോണയിലെ ഫീനിക്‌സില്‍ റാലി അഭിസംബോധന ചെയ്യവേ ചൊവ്വാഴ്ച ട്രംപ് പറഞ്ഞു.

യുഎസ്-ഉത്തര കൊറിയ സംഘര്‍ഷം കഴിഞ്ഞ കുറച്ചു മാസങ്ങളായി സംഘര്‍ഷാവസ്ഥയില്‍ തുടരുകയായിരുന്നു. കഴിഞ്ഞ മാസം യുഎസ് നഗരങ്ങളെ ലക്ഷ്യംവയ്ക്കാന്‍ പ്രാപ്തിയുള്ള രണ്ട് ദീര്‍ഘ ദൂര മിസൈലുകളാണ് ഉത്തര കൊറിയ വിക്ഷേപിച്ചത്.

Comments

comments

Categories: FK Special