അഫോഡബിള്‍ ഭവനങ്ങള്‍ക്ക് വേണ്ടിയുള്ള തൊഴില്‍ കരാറുകളിലെ ജിഎസ്ടി കുറച്ചു

അഫോഡബിള്‍ ഭവനങ്ങള്‍ക്ക് വേണ്ടിയുള്ള തൊഴില്‍ കരാറുകളിലെ ജിഎസ്ടി കുറച്ചു

മുന്‍ നിശ്ചയിച്ച 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കിയാണ് നിരക്ക് കുറച്ചത്

ന്യൂഡെല്‍ഹി: അഫോഡബിള്‍ ഭവനങ്ങള്‍ക്ക് വേണ്ടിയുള്ള തൊഴില്‍ കരാറുകളിലെ ജിഎസ്ടി നിരക്ക് കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. മുന്‍ നിശ്ചയിച്ച 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കിയാണ് നിരക്ക് കുറച്ചത്. എന്നാല്‍ വാങ്ങുന്നവരെ സംബന്ധിച്ച് ഈ നിരക്ക് മാറ്റം അഫോഡബിള്‍ ഭവനങ്ങളുടെ വിലയില്‍ യാതൊരു സ്വാധീനവും ചെലുത്തില്ലെന്നാണ് വ്യവസായ വിദഗ്ധര്‍ പറയുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായ ഭവനം വാങ്ങുന്നവര്‍ക്കായുള്ള ജിഎസ്ടി നിരക്ക് 12 ശതമാനം തന്നെ തുടരും.

കാര്‍പറ്റ് ഏരിയ 60 സ്‌ക്വയര്‍ മീറ്റര്‍ വരെയുള്ള അഫോഡബിള്‍ ഭവനങ്ങള്‍ക്കായി അംഗീകാരം ലഭിച്ച തൊഴില്‍ കരാറുകളുടെ സംയോജിത വിതരണത്തിലുള്ള ജിഎസ്ടി നിരക്ക് 12 ശതമാനമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാന ജിഎസ്ടി ഉള്‍പ്പെടെയാണിത്.

തൊഴില്‍ കരാറുകാര്‍ക്ക് മാത്രമുള്ളതാണ് പുതിയ നിരക്കെന്ന് ക്രെഡായ് പ്രസിഡന്റ് ജാക്‌സി ഷാ പറഞ്ഞു. തന്റെ പദ്ധതിക്കായി ഒരു ഡവലപ്പര്‍ ഒരു തൊഴില്‍ കരാറുകാരനായി ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ചെലവ് 6 ശതമാനം കുറയും. എന്നാല്‍ അഫോഡബിള്‍ സെഗ്മെന്റില്‍ ചെലവ് കുറഞ്ഞ രീതിയിലുള്ള പദ്ധതികള്‍ ഡവലപ്പര്‍മാര്‍ സ്വയം നിര്‍മ്മിക്കും.അതിനാല്‍ ഡവലപ്പര്‍മാര്‍ക്കുള്ള ചെലവ് സമാനമായി തുടരും. അഫോഡബിള്‍ ഭവനങ്ങള്‍ വാങ്ങുന്നവര്‍ക്കുള്ള ജിഎസ്ടി നിരക്ക് 12 ശതമാനമായി തുടരുന്നതിനാല്‍ തീര്‍ച്ചയായും ഇന്‍പുട്ടുകള്‍ക്ക് നല്‍കുന്ന നികുതികള്‍ക്കുള്ള ക്രെഡിറ്റ് അദ്ദേഹത്തിന് ലഭിക്കും.

ജിഎസ്ടി സംവിധാനത്തില്‍ ഒരു ഡവലപ്പര്‍ ഉപയോക്താവിന് വീട് വില്‍ക്കുമ്പോള്‍ ഭവനത്തിന്റെ മൂന്നിലൊന്ന് മൂല്യത്തില്‍ 18 ശതമാനം ജിഎസ്ടി കണക്കാക്കും. ഭവനത്തിന്റെ മുഴുവന്‍ വിലയുടെ 12 ശതമാനമാണ് അറ്റ നിരക്ക്. വീടിന്റെ മൂന്നിലൊന്ന് മൂല്യം കുറച്ചാണ് ഭൂമി വില ക്രമീകരിക്കുക. അതാകട്ടെ ചരക്കുകളിലോ സേവന വിഭാഗത്തിലോ പെടുന്നുമില്ല.

Comments

comments

Categories: Business & Economy