കണ്ണിന് വിരുന്നൊരുക്കി 153 കിലോ തൂക്കം വരുന്ന സമോസ ലോക റെക്കോഡിട്ടു

കണ്ണിന് വിരുന്നൊരുക്കി 153 കിലോ തൂക്കം വരുന്ന സമോസ ലോക റെക്കോഡിട്ടു

ലണ്ടനില്‍ ചൊവ്വാഴ്ച 153 കിലോ തൂക്കം വരുന്ന സമോസ തയാറാക്കി റെക്കോഡ് സ്ഥാപിച്ചു. കിഴക്കന്‍ ലണ്ടനിലുള്ള മുസ്ലിം ആരാധനാലയം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ മുസ്ലിം എയ്ഡ് വൊളന്റിയര്‍മാരാണു ചൊവ്വാഴ്ച സമോസ തയാറാക്കിയത്. ഇതു ഗിന്നസ് ബുക്കില്‍ ഇടം പിടിക്കുകയും ചെയ്തു.

ഇതിനു മുന്‍പ് 2012 ജൂണിലായിരുന്നു ഏറ്റവും ഭാരമുള്ള സമോസ തയാറാക്കിയത്. 110.8 കിലോഗ്രാം തൂക്കമുള്ള സമോസ അന്ന് തയാറാക്കിയത് വടക്കന്‍ ഇംഗ്ലണ്ടിലെ ബ്രാഡ്‌ഫോഡ് കോളേജിലായിരുന്നു. മുസ്ലിം എയ്ഡ് വൊളന്റിയര്‍മാര്‍ തയാറാക്കിയ സമോസ ഗിന്നസ് ബുക്കിലിടം പിടിച്ചതിനു ശേഷം ഭവനരഹിതരായ സമീപവാസികള്‍ക്കു സമ്മാനിച്ചതായി സംഘാടകര്‍ അറിയിച്ചു.

ഈദ് പോലുള്ള ആഘോഷങ്ങളില്‍ മുസ്ലിങ്ങളുടെ ദാനശീലം ഉയര്‍ത്തിപ്പിടിക്കുന്നതിനു വേണ്ടിയാണു സമോസ തയാറാക്കിയതും അത് പിന്നീട് വിതരണം ചെയ്തതെന്നും അവര്‍ പറഞ്ഞു. ഈ വര്‍ഷം സെപ്റ്റംബര്‍ ഒന്നിനാണ് ഈദ് ആഘോഷം ആരംഭിക്കുന്നത്. നാല് ദിവസം ആഘോഷം നീണ്ടു നില്‍ക്കും.

Comments

comments

Categories: FK Special