ക്ലീനിംഗ് രംഗത്തെ വേറിട്ട രീതികള്‍

ക്ലീനിംഗ് രംഗത്തെ വേറിട്ട രീതികള്‍

ക്ലീനിംഗ് മേഖലയില്‍ വേറിട്ട സേവനമാണ് എസ് ആന്‍ഡ് സി മള്‍ട്ടി കൊമേഴ്ഷ്യല്‍ മുന്നോട്ട് വെയ്ക്കുന്നത്. 1996ല്‍ ക്ലീനിംഗ് ഉപകരണങ്ങളുടെ വില്‍പ്പനയിലൂടെയാണ് എസ് ആന്‍ഡ് സി എന്ന സ്ഥാപനത്തിന്റെ തുടക്കം. ക്ലീനിംഗ് ഉപകരണങ്ങളുടെ വിതരണത്തോടെ തുടങ്ങിയ സ്ഥാപനം വാക്വം ക്ലീനര്‍ പോലുള്ള ഉപകരണങ്ങളുടെ വില കൂടുതലായതിനാലാണ് പിന്നീട് ക്ലീനിംഗ് കോണ്‍ട്രാക്ടിലേക്കു തിരിഞ്ഞത്. മൂന്നു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നിര്‍ണായക സാന്നിധ്യമായി മാറാനും ഈ സ്ഥാപനത്തിന് കഴിഞ്ഞു. നിലവില്‍ എസ് ആന്‍ഡ് സി മള്‍ട്ടി കൊമേഴ്ഷ്യല്‍ ലിമിറ്റഡിന്റെ പൂര്‍ണ ചുമതല മാനേജിംഗ് ഡയറക്റ്റര്‍ ആര്‍ സുകുമാരന്‍ നായര്‍ക്കും ഭാര്യ ചിത്ര സുകുമാരനും മകള്‍ പാര്‍വതി നായര്‍ക്കുമാണ്. ഇരുപതു വര്‍ഷമായി കേരളത്തിനകത്തും പുറത്തും പ്രവര്‍ത്തന മേഖല സജീവമാക്കിയ ഈ സ്ഥാപനത്തിന്റെ സമ്പത്ത് തൊഴിലാളികളാണെന്ന് ഡയറക്റ്റര്‍ ചിത്ര സുകുമാരന്‍ ഫ്യൂച്ചര്‍ കേരളയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു

വ്യത്യസ്തമായ ബിസിനസ് മേഖല തെരഞ്ഞെടുത്തതിനു പിന്നില്‍?

ബാബറി മസ്ജിദ് വിഷയത്തിന്റെ പേരില്‍ ഭര്‍ത്താവിന് (ആര്‍ സുകുമാരന്‍ നായര്‍) സൗദി അറേബ്യയിലെ ജോലി നഷ്ടമായി കേരളത്തിലേക്ക് മടങ്ങേണ്ടി വന്നു. ആ സമയത്താണ് ഒരു ബിസിനസ് സ്വന്തമായി തുടങ്ങാമെന്ന ആലോചനയുണ്ടായത്. 1996-ല്‍ ക്ലീനിംഗ് ഉപകരണങ്ങളുടെ വിതരണക്കാരായാണ് തുടക്കമിട്ടത്. ആ സമയത്ത് ക്ലീനിംഗില്‍ ഇത്തരം കാഴ്ചപ്പാട് ഇന്ത്യയില്‍ തന്നെ പുതുമയായിരുന്നു. അക്കാലംവരെ വൃത്തിയാക്കുക എന്നതിനപ്പുറം ഓരോന്നും എന്തുപയോഗിച്ച് വൃത്തിയാക്കണമെന്നതിനെക്കുറിച്ച് ആര്‍ക്കും കാര്യമായ ബോധ്യമുണ്ടായിരുന്നില്ല. ഇരുപത് വര്‍ഷം മുമ്പ് ഹെവി ഡ്യൂട്ടി ഉപകരണങ്ങളായ വാക്വം ക്ലീനറും സ്‌ക്രബിംഗ് മെഷീനും റൈഡോണ്‍ മെഷീനും ഒക്കെ ഉപയോഗിച്ചുള്ള ക്ലീനിംഗ് ഇവിടെ പുതിയ രീതിയായിരുന്നു. പിന്നീടാണ് ഇൗ മേഖലയിലെ സാധ്യതകള്‍ ഇവിടെ വിപുലമാണെന്നു തിരിച്ചറിഞ്ഞത്.

എസ് ആന്‍ഡ് സി സ്ഥാപനത്തിന്റെ നാള്‍വഴികള്‍?

ക്ലീനിംഗ് ഉപകരണങ്ങള്‍ വിതരണം ചെയ്തു തുടങ്ങിയ സ്ഥാപനം പിന്നീട് സാമ്പിള്‍ പ്രൊജക്റ്റിലൂടെ ക്ലീനിംഗ് കോണ്‍ട്രാക്ടിലേക്ക് എസ് ആന്‍ഡ് സി എത്തിയത്. 1999-ല്‍ ശീമാട്ടി ഷോറൂം സാമ്പിള്‍ പ്രൊജക്ടായി എടുത്തായിരുന്നു തുടക്കം. ഒപ്പംതന്നെ താജ് ഗ്രൂപ്പിന്റെ ഹോട്ടലുകളും ചെയ്തു തുടങ്ങി. 2000ല്‍ നിപ്പണ്‍ കോര്‍പ്പറേഷന്‍, ഹ്യുണ്ടായ്, മാരുതി, ടൊയോട്ട തുടങ്ങിയ ഓട്ടോ മൊബൈല്‍ മേഖലകളിലും എസ് ആന്‍ഡ് സി സാന്നിധ്യമറിയിച്ചു. പിന്നീട് കല്ല്യാണ്‍ ഗ്രൂപ്പ്, കൊച്ചി ഇന്റര്‍നാഷണ്‍ എയര്‍പോര്‍ട്ട്, കേരളത്തിലെ ഹോസ്പിറ്റലുകള്‍ തുടങ്ങി എല്ലാ മേഖലകളിലുമെത്തി. ഇരുപത് വര്‍ഷം കൊണ്ട് കേരളത്തില്‍ അറിയപ്പെടുന്ന ബിസിനസ് സ്ഥാപനമായി മാറാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്.

കേരളത്തില്‍ ശീമാട്ടി, കല്ല്യാണ്‍ ഗ്രൂപ്പ്, നിപ്പണ്‍ കോര്‍പ്പറേഷന്‍, ഹ്യുണ്ടായ്, മാരുതി, ടൊയോട്ട, ആദിശങ്കര എജൂക്കേഷണല്‍ ട്രസ്റ്റ്, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ലുലു മാള്‍, മിംസ് ഹോസ്പിറ്റല്‍, സ്റ്റാര്‍ കെയര്‍, മിത്ര തുടങ്ങി നിരവധി സംരഭങ്ങളിലും എസ് ആന്‍ഡ് സിയുടെ സാന്നിധ്യമുണ്ട്. ബ്രാന്‍ഡഡ് ഉപകരണങ്ങളും കെമിക്കല്‍സുമാണ് എസ് ആന്‍ഡ് സി കഴിഞ്ഞ ഇരുപത് വര്‍ഷമായി ഉപയോഗിക്കുന്നത്

ഈ മേഖലയില്‍ തൊഴിലാളികളെ തെരഞ്ഞെടുക്കാന്‍ പ്രത്യേക നിബന്ധനകളുണ്ടോ?

എട്ടാം ക്ലാസ് മുതല്‍ വിദ്യാഭ്യാസമുള്ളവരെയാണ് ഞങ്ങള്‍ പരിഗണിക്കുന്നത്. ഇതോടൊപ്പം പൊതുജനങ്ങളോടുള്ള പെരുമാറ്റം, വൃത്തി എന്നിവയും ജോലിക്കാരെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാറുണ്ട്. തൊഴിലാളികളില്‍ കൂടുതലും സ്ത്രീകളാണ്. ഇത്തരമൊരു സംരഭത്തിലൂടെ നിരവധിയാളുകള്‍ക്ക് ജോലി നല്‍കാനായതു വലിയ കാര്യമായാണു കാണുന്നത്. സമ്മര്‍ദ്ദം നിറഞ്ഞ ബിസിനസ് ജീവിതത്തിലും സന്തോഷം പകരുന്നത് ഇത്തരം കാര്യങ്ങളാണ്. വെറും മൂന്നു തൊഴിലാളികളുമായി തുടങ്ങിയ സംരഭത്തില്‍ ഇപ്പോള്‍ രണ്ടായിരത്തോളം പേരാണ് ജോലി ചെയ്യുന്നത്. ഇതില്‍ കേരളത്തിനകത്തും നിന്നും പുറത്തു നിന്നുമുള്ളവരുണ്ട്. ജോലിക്കാരെ തെരഞ്ഞെടുത്ത ശേഷം അവര്‍ക്ക് ക്ലീനിംഗ് പരിശീലനം നല്‍കുന്നുണ്ട്. വിദ്യാഭ്യാസം കുറഞ്ഞവര്‍ മുതല്‍ ബിരുദധാരികള്‍ വരെ ഇന്നിവിടെ ജോലി ചെയ്യുന്നു. മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ആകര്‍ഷകമായ വേതനമാണ് തൊഴിലാളികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.

സംരംഭക എന്ന നിലയില്‍ എങ്ങനെ വിലയിരുത്തുന്നു? ബിസിനസിനപ്പുറം ചിത്ര എന്ന സത്രീ കടന്നുചെന്ന മറ്റു മേഖലകള്‍?

എന്റെ കുടുംബത്തില്‍ ബിസിനസിലെ നാലാം തലമുറയാണ് ഞാന്‍. കേരളത്തിലെ രണ്ടാമത്തെ ജൂവലറിക്ക് തുടക്കമിട്ടത് എന്റെ മുത്തച്ഛനാണ്. അതുകൊണ്ടുതന്നെ ബിസിനസ് എന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ഒന്നാണ്. ബിസിനസ് വളരെ സമ്മര്‍ദ്ദം നിറഞ്ഞ മേഖലയാണെങ്കിലും മികച്ച രീതിയില്‍ കൈകാര്യം ചെയ്തു പോകാനാവുന്നുണ്ട്. ഒരു സംരംഭക എന്നതിലുപരി ഞാന്‍ എന്നും കടന്നു ചെന്നിട്ടുള്ളത് എന്റെ കലാജീവിതത്തിലേക്കാണ്.

“വിദ്യാഭ്യാസം കുറവുള്ളവര്‍ക്കു മികച്ച വരുമാനം ലഭിക്കുന്ന മാന്യമായ തൊഴില്‍ ഇന്ന് നല്‍കാനാവുണ്ട്. അത് ദൈവം എന്നെയേല്‍പ്പിച്ച കര്‍മമായും അനുഗ്രഹമായും കാണുന്നു. തൊഴിലാളികള്‍ സ്ഥാപനത്തിന്റെ മുതല്‍ക്കൂട്ടാണ്. അവര്‍ക്ക് ശമ്പളത്തിനു പുറമേ താമസം മറ്റ് എല്ലാ സൗകര്യങ്ങളും എസ് ആന്‍ഡ് സി നല്‍കുന്നുണ്ട്.”

ചിത്ര സുകുമാരന്‍ ,ഡയറക്റ്റര്‍
എസ് ആന്‍ഡ് സി മള്‍ട്ടി കൊമേഴ്ഷ്യല്‍ ലിമിറ്റഡ്

ഹൗസ് കീപ്പിംഗ് ആന്‍ഡ് ക്ലീനിംഗ് മേഖലയ്ക്കു കേരളത്തില്‍ എത്രത്തോളം സാധ്യതയുണ്ട്?

ബിസിനസ് സ്ഥാപനങ്ങളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരുന്നതിനനുസരിച്ച് ക്ലീനിംഗ് കോണ്‍ട്രാക്ടുകളുടെ സാധ്യത വര്‍ധിക്കും. തുടക്കകാലത്തേക്കാള്‍ ഈ മേഖലയില്‍ ഇപ്പോള്‍ മെച്ചപ്പെട്ട വികസനമുണ്ട്. ഇതോടൊപ്പം നാം ഉപഭോക്താവിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഈ മേഖലയിലെ നമ്മുടെ സാധ്യതകളും.

ഏതെല്ലാം ബിസിനസ് സംരംഭങ്ങളിലാണ് എസ് ആന്‍ഡ് സിയുടെ സാന്നിധ്യം ഇപ്പോഴുള്ളത്?

കേരളത്തില്‍ ശീമാട്ടി, കല്ല്യാണ്‍ ഗ്രൂപ്പ്, നിപ്പണ്‍ കോര്‍പ്പറേഷന്‍, ഹ്യുണ്ടായ്, മാരുതി, ടൊയോട്ട, ആദിശങ്കര എജൂക്കേഷണല്‍ ട്രസ്റ്റ്, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ലുലു മാള്‍, മിംസ് ഹോസ്പിറ്റല്‍, സ്റ്റാര്‍ കെയര്‍, മിത്ര തുടങ്ങി നിരവധി സംരഭങ്ങളിലും എസ് ആന്‍ഡ് സിയുടെ സാന്നിധ്യമുണ്ട്. കേരളത്തിനു പുറത്തും ഞങ്ങളുടെ സേവനം ലഭ്യമാണ്.

ബംഗളൂരിവില്‍ ഈ മേഖലയില്‍ ശക്തമായ മത്സരമുണ്ടല്ലോ? കേരളത്തിലെ അവസ്ഥയെന്താണ്?

ബംഗളൂരുവില്‍ മാത്രമല്ല കേരളത്തിലും ഇന്ന് ഈ മേഖലയില്‍ ശക്തമായ മത്സരം നടക്കുന്നുണ്ട്. ആരോഗ്യകരമായ രീതിയിലുള്ള മത്സരം ബിസിനസിനെ നല്ല രീതിയില്‍ സഹായിക്കും. കൂടുതല്‍ പ്രതിയോഗികള്‍ ഉണ്ടാകുന്നത് ബിസിനസിന്റെ വളര്‍ച്ചയ്ക്കു സഹായകമാകും.

ക്ലീനിംഗ് ഉപകരണങ്ങള്‍ വിതരണം ചെയ്തു തുടങ്ങിയ സ്ഥാപനം പിന്നീട് സാമ്പിള്‍ പ്രൊജക്റ്റിലൂടെ ക്ലീനിംഗ് കോണ്‍ട്രാക്ടിലേക്ക് എസ് ആന്‍ഡ് സി എത്തിയത്. 1999-ല്‍ ശീമാട്ടി ഷോറൂം സാമ്പിള്‍ പ്രൊജക്ടായി എടുത്തായിരുന്നു തുടക്കം. ഒപ്പംതന്നെ താജ് ഗ്രൂപ്പിന്റെ ഹോട്ടലുകളും ചെയ്തു തുടങ്ങിയ സ്ഥാപനം ഇന്ന് കേരളത്തിനകത്തും പുറത്തും പ്രവര്‍ത്തന മേഖല സജീവമാക്കിയിട്ടുണ്ട്

കലാജീവിതത്തേക്കുറിച്ച് വ്യക്തമാക്കാമോ ?

ചെറുപ്പത്തില്‍ തന്നെ നൃത്തത്തിലേക്ക് കടന്നിരുന്നു. കലാമണ്ഡലം സുമതി ടീച്ചര്‍ ആയിരുന്നു ആദ്യ ഗുരു. തുടക്കത്തില്‍ ഭരതനാട്യമാണ് ആഭ്യസിച്ച് അതില്‍ ഡിപ്ലോമയും എടുത്തു. പിന്നീടാണ് മോഹിയാട്ടത്തോടു താല്‍പര്യം തുടങ്ങിയത്. 23 രാജ്യങ്ങളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. പാക്കിസ്ഥാനും ഇന്ത്യയും ഒരുമിച്ച് നടത്തിയ സാംസ്‌കാരിക പരിപാടിയില്‍ ഇന്ത്യയില്‍ നിന്ന് ആദ്യമായി പങ്കെടുത്തത് ഞാനാണ്. 1987ല്‍ ആയിരുന്നു ആ പരിപാടി. കാവാലം നാരായണപ്പണിക്കരുടെ കീഴില്‍ ഇപ്പോഴും നൃത്ത പരിശീലനം തുടരുന്നുണ്ട്. കലാജീവിതത്തില്‍ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. തിരക്കുപിടിച്ച ബിസിനസ് ജീവിതത്തില്‍ ഇത്തിരി ആശ്വാസം പകരാന്‍ കലയ്ക്ക് മാത്രമേ കഴിയൂ അതിനാല്‍ ഇപ്പോഴും നൃത്തത്തെ ഒപ്പം കൊണ്ടുപോകുന്നുണ്ട്. കലാജീവിതം ഉപേക്ഷിച്ചാല്‍ ഞാനൊരു ബിസിനസ് ലേഡി മാത്രമായി ഒതുങ്ങിപ്പോകും.

കുടുംബം ? കലാജീവിതവും ബിസിനസും കുടുംബവും ഒരുമിച്ച് കൊണ്ടു പോകാന്‍ കഴിയുന്നുണ്ടോ?

നൃത്തവും കുടുംബവുമായി മുന്നോട്ടു പോകുന്നതിനിടെ അപ്രതീക്ഷിതമായാണ് ഞാന്‍ ബിസിനസ് രംഗത്തെത്തിയത്. ബിസിനസിനേക്കാള്‍ ഏറെയിഷ്ടം നൃത്തം തന്നെയാണ്. ഇന്നും നൃത്തം അഭ്യസിക്കുന്നുണ്ട്. ഭര്‍ത്താവും രണ്ട് മക്കളുമടങ്ങുന്നതാണ് കുടുംബം. എസ് ആന്‍ഡ് സിയുടെ സാമ്പത്തിക കാര്യങ്ങള്‍ ഭര്‍ത്താവ് സുകുമാരന്‍ നായരാണ് നോക്കുന്നത്. ഞാന്‍ തൊഴിലാളികളുമായ ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ ശ്രദ്ധിക്കും. മകള്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ ഹ്യൂമന്‍ റൈറ്റ്‌സ് വിദ്യാര്‍ഥിനി. മകന്‍ മെഡിക്കല്‍ പഠനത്തിനു ശേഷം ഇപ്പോള്‍ സോഷ്യല്‍ വര്‍ക്കിലാണ്.

ചാരിറ്റി പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമാണല്ലോ, അതിനേക്കുറിച്ച് ?

തൊഴില്‍ ഇല്ലാത്തവര്‍ക്ക് തൊഴില്‍ നല്‍കുക. ചാരിറ്റബിള്‍ ട്രസ്റ്റുകളിലും ക്ഷേത്രങ്ങളിലും അന്നദാനം നടത്തുക. സഹായം ആവശ്യമുള്ളവര്‍ക്കായി അറിഞ്ഞ് പ്രവര്‍ത്തിക്കുക തുടങ്ങിയ പല കാര്യങ്ങളും ചെയ്യുന്നുണ്ട്.

Comments

comments

Categories: FK Special, Slider