വിസ്താരയുമായി കൈകോര്‍ത്ത് ഖത്തര്‍ എയര്‍വേയ്‌സ്

വിസ്താരയുമായി കൈകോര്‍ത്ത് ഖത്തര്‍ എയര്‍വേയ്‌സ്

ഖത്തര്‍ എയര്‍വേയ്‌സിലെ യാത്രക്കാര്‍ക്ക് വിസ്താരയുടെ ശൃംഖലയിലൂടെ ഇന്ത്യയിലെ കൂടുതല്‍ നഗരങ്ങളിലേക്ക് യാത്രചെയ്യാന്‍ സാധിക്കും

ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് ഇന്ത്യന്‍ ആഭ്യന്തര വിമാനകമ്പനിയായ വിസ്താരയുമായി പുതിയ പങ്കാളിത്ത കരാറില്‍ ഏര്‍പ്പെട്ടു. ഇരു വിമാനക്കമ്പനികളേയും തമ്മില്‍ പരസ്പരം ബന്ധിപ്പിക്കാനുള്ള കരാറിലൂടെ ഖത്തര്‍ എയര്‍വേയ്‌സിലെ യാത്രക്കാര്‍ക്ക് വിസ്താരയുടെ ശൃംഖലയിലൂടെ ഇന്ത്യയിലെ കൂടുതല്‍ നഗരങ്ങളിലേക്ക് യാത്രചെയ്യാന്‍ സാധിക്കും.

ഖത്തര്‍ വിമാനകമ്പനിയുമായി പരസ്പര പങ്കാളിത്ത കരാറിലേക്ക് എത്തിയതില്‍ സന്തോഷമുണ്ടെന്ന് വിസ്താരയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഫീ തെയ്ക് യോ

ഇന്ത്യന്‍ വിപണി വളരെ പ്രധാനപ്പെട്ടതാണെന്നും പുതിയ പങ്കാളിത്തത്തിലൂടെ ഇന്ത്യയിലേക്ക് ഖത്തര്‍ എയര്‍വേയ്‌സിന്റെ സാന്നിധ്യം കൂടുതല്‍ വ്യാപിപ്പിക്കാന്‍ സാധിക്കുമെന്നും ഖത്തര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിമാനകമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ ബാകെര്‍ പറഞ്ഞു. വിമാനകമ്പനിക്ക് മാര്‍ക്കറ്റിനോടുള്ള പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം. ദോഹയേയും ഇന്ത്യയിലെ 13 നഗരങ്ങളേയും ബന്ധിപ്പിച്ചുകൊണ്ട് പ്രതിവാരം നൂറില്‍ അധികം വിമാനസര്‍വീസുകളാണ് ഖത്തര്‍ എയര്‍വേയ്‌സ് നടത്തുന്നത്.

ഖത്തര്‍ വിമാനകമ്പനിയുമായി പരസ്പര പങ്കാളിത്ത കരാറിലേക്ക് എത്തിയതില്‍ സന്തോഷമുണ്ടെന്ന് വിസ്താരയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഫീ തെയ്ക് യോ പറഞ്ഞു. ഒറ്റ ടിക്കറ്റില്‍ ലോകത്തിലെ 150 സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അവസരം ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതിനൊപ്പം മികച്ച യാത്രാ അനുഭവവും അന്താരാഷ്ട്ര നിലവാരത്തിലുള്ള ലഗേജ് അലവന്‍സും ഇതിലൂടെ ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Arabia, Slider