‘ഐസറിനെ രാജ്യത്ത് ഒന്നാമതെത്തിക്കും’

‘ഐസറിനെ രാജ്യത്ത് ഒന്നാമതെത്തിക്കും’

സാനിറ്ററി ഉല്‍പ്പന്നങ്ങളുടെ വിപണിയില്‍ ഇന്ന് ഐസര്‍ പൈപ്‌സിന് മികച്ച സ്ഥാനമാണ് ഉപഭോക്താക്കള്‍ നല്‍കിയിട്ടുള്ളത്. മികച്ച ഗുണനിലവാരവും, മിതമായ വിലയുമാണ് ഐസറിന്റെ മുഖമുദ്ര.

പ്രവര്‍ത്തനമികവിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചാണ് ഐസര്‍ എന്ന ബ്രാന്‍ഡ് വിപണിയില്‍ വിജയം വരിച്ചത്. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ എറണാകുളത്തെ ആലുവയില്‍ നിന്നാണ് ഐസര്‍ പൈപ്‌സ് വിപണിയില്‍ ചുവടുവച്ചത്. ഈ ചുരുങ്ങിയ കാലയളവില്‍ ഐസര്‍ എന്ന ബ്രാന്‍ഡിന് വിപണിയില്‍ ഉയര്‍ന്ന സ്ഥാനം കൈവരിക്കാന്‍ സാധിച്ചത് പ്രവര്‍ത്തനമികവും ഗുണനിലവാരത്തിലെ മേന്‍മയും കൊണ്ടാണ്. ഐസ്ഒ 9001-2008 അംഗീകാരം ലഭിച്ചിട്ടുള്ള ഐസര്‍ പൈപ്‌സ് ഇന്ന് പ്ലാസ്റ്റിക് പൈപുകളുടേയും ഹോസുകളുടേയും നിര്‍മ്മാണത്തിലേയും വിപണനത്തിലേയും മുന്‍നിരക്കാരാണ്. പൈപ് നിര്‍മ്മാണ രംഗത്ത് വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയമുള്ള എം എം അബ്ദുള്‍ ജബ്ബാറാണ് ഐസര്‍ പൈപ്‌സിന്റെ സ്ഥാപകന്‍.

‘സര്‍ക്കാരിലേക്ക് നല്‍കേണ്ട മുഴുവന്‍ നികുതിയും, തൊഴിലാളികള്‍ക്ക് വേണ്ട എല്ലാ ആനുകൂല്യങ്ങളും കമ്പനി കൃത്യമായി നല്‍കിവരുന്നു. ഒരിക്കല്ലും ഇത് എന്റെ മാത്രം സ്ഥാപനമല്ല മറിച്ച് ഇതിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സകലരുടേയും സ്ഥാപനമാണ്,’

എം എം അബ്ദുള്‍ ജബ്ബാര്‍
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍
ഐസര്‍ പൈപ്‌സ്

അബ്ദുള്‍ ജബ്ബാര്‍ എന്ന സാധാരണ വ്യക്തിയില്‍ നിന്നും സംരംഭകന്‍ എന്ന നിലയിലേക്കുള്ള വളര്‍ച്ചയുടെ വഴികള്‍ വളരെ അധികം കഷ്ടപാടുകള്‍ നിറഞ്ഞതായിരുന്നു. ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അബ്ദുള്‍ ജബ്ബാര്‍ പള്ളുരുത്തി ഐടിഐയില്‍ നിന്നും സിവില്‍ വിഭാഗത്തിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നത്. തുടര്‍ന്നു പഠിക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാതിരുന്നതിനാല്‍ ജോലി മാത്രമായി ലക്ഷ്യം. ഐടിഐ പഠനത്തിനു ശേഷം പലതരത്തിലുള്ള ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന അബ്ദുള്‍ ജബ്ബാറിന്റെ ജീവിതത്തിലെ ആദ്യ വഴിത്തിരിവ് ഹൈകോണ്‍ പൈപ്‌സില്‍ ജോലി ലഭിച്ചതായിരുന്നു. തുടക്കത്തില്‍ കമ്പനിയുടെ പ്ലാന്റിലായിരുന്നു ജോലി. ജോലിയില്‍ കാണിച്ച ആത്മാര്‍ത്ഥതയും, മികവും ഇദ്ദേഹത്തിന് ഉയരങ്ങളിലേക്കുള്ള ചവിട്ടു പടികളായി.

ഒരു ദശാബ്ദത്തിലധികം ഹൈക്കോണില്‍ ജോലി ചെയ്ത അബ്ദുള്‍ ജബ്ബാറിന് ആ പ്രവൃത്തി പരിചയം ജീവിതത്തില്‍ പുതിയ ലക്ഷ്യബോധവും ആര്‍ജവവും നേടിക്കൊടുത്തു. സ്വന്തമായൊരു സംരംഭം ആരംഭിക്കുക എന്നുള്ളത് ഇദ്ദേഹത്തിന്റെ സ്വപ്‌നമായി മാറി. അങ്ങിനെ അബ്ദുള്‍ ജബ്ബാര്‍ നാല് സുഹൃത്തുക്കളുടെ പിന്തുണയോടെ പ്രസ്റ്റീജ് ട്രേഡിംഗ് എന്നൊരു സ്ഥാപനത്തിന് തുടക്കം കുറിച്ചു. തുടക്കത്തില്‍ മറ്റൊരു കമ്പനിയില്‍ നിന്നും പ്രസ്റ്റീജ് എന്ന പേരില്‍ പൈപ്പുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്. ഈ സംരംഭം ഇവരുടെ പ്രതീക്ഷക്കപ്പുറം വിജയം നേടി. തങ്ങളുടെ ആവശ്യത്തിനുള്ള പൈപുകള്‍ കരാര്‍ ഏല്‍പ്പിച്ചിരുന്ന കമ്പനിയ്ക്ക് നല്‍കാന്‍ സാധിക്കാതെ വന്നപ്പോഴാണ് എന്തുകൊണ്ട് സ്വന്തം ആയി ഒരു സ്ഥാപനം ആരംഭിച്ചുകൂടാ എന്ന ചിന്ത ഇവരില്‍ ശക്തമായത്.

വൈകാതെ തന്നെ നാലു സുഹൃത്തുകളും കൂടി 30 സെന്റ് സ്ഥലം വാങ്ങി 2006 ജനുവരിയില്‍ സ്വന്തമായി സ്ഥാപനം ആരംഭിച്ചു. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നേറിയിരുന്ന സമയത്താണ് വിവിധ തരത്തിലുള്ള നികുതികളുടെ വര്‍ധനവുണ്ടായത്. ഇതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ പാര്‍ട്ട്ണര്‍ഷിപ്പ് പിരിയുന്നതിന് കാരണമായി. അബ്ദുള്‍ ജബ്ബാറും, ശ്രീകുമാര്‍ എന്ന ഇദ്ദേഹത്തിന്റെ സുഹൃത്തും പ്രസ്റ്റീജില്‍ തുടര്‍ന്നു. മറ്റു രണ്ട് സുഹൃത്തുക്കള്‍ മറ്റൊരു സംരംഭത്തിന് തുടക്കം കുറിച്ചു. പിന്നീട് ഒപ്പമുണ്ടായിരുന്ന സുഹൃത്തും പാര്‍ട്ട്ണര്‍ഷിപ്പ് പിരിഞ്ഞ് സ്വന്തമായി സ്ഥാപനമാരംഭിച്ചു. എന്നാല്‍ അടിപതറാത്ത മനസും, ആത്മവിശ്വാസവും അബ്ദുള്‍ ജബ്ബാറിനെ മുന്നോട്ടു തന്നെ നയിച്ചു.

കൂട്ടുകച്ചവടമെല്ലാം അവസാനിപ്പിച്ച അബ്ദുള്‍ ജബ്ബാര്‍ പ്രീമിയര്‍ പൈപ്‌സ് എന്ന പേരില്‍ സ്വന്തമായി ബിസിനസിന് തുടക്കം കുറിക്കുന്നത് 2004-ലാണ്. തുടക്കത്തില്‍ ഉല്‍പ്പാദനക്ഷമത കുറഞ്ഞ ഒരു മെഷീനായിരുന്നു കമ്പനിക്ക് ഉണ്ടായിരുന്നത്. പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് പ്രീമിയര്‍ പൈപ്‌സ് അവരുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത്. അവിടന്നങ്ങോട്ട് സുസ്ഥിരമായ വളര്‍ച്ച കമ്പനിയ്ക്ക് കൈവരിക്കാന്‍ സാധിച്ചു. 2012-2013 കാലഘട്ടത്തിലാണ് കമ്പനിയ്ക്ക് കേരളത്തില്‍ മുഴുവനുമായി പൈപ്പുകള്‍ വിതരണത്തിന് എത്തിക്കാന്‍ സാധിച്ചത്. ജീവനക്കാരുടെ എണ്ണവും വര്‍ധിച്ചു. 2013 അവസാനത്തോടെയാണ് കമ്പനി പ്രീമിയര്‍ എന്ന പേര് മാറ്റുന്നതിനായി പദ്ധതിയിടുന്നത്. സര്‍വസാധാരണമായ പ്രീമിയര്‍ എന്ന നാമത്തില്‍ മറ്റനവധി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തുന്നുണ്ട് എന്നതായിരുന്നു ഈ തീരുമാനത്തിനു പിന്നില്‍.

പല പേരുകള്‍ പരിഗണിച്ചെങ്കിലും ഒടുവില്‍ ഐസര്‍ എന്ന പേര് നിശ്ചയിക്കുകയായിരുന്നു. അബ്ദുള്‍ ജബ്ബാറിന്റെ ഭാര്യയുടെ നാമമായ റസിയ എന്ന് പേര് ഇംഗ്ലീഷ് ഭാഷയില്‍ തിരിച്ച് എഴുതുമ്പോഴാണ് ഐസര്‍ എന്ന നാമം ലഭിക്കുന്നത്. പ്രവര്‍ത്തനം ആരംഭിച്ച നാള്‍ മുതല്‍ ഓര്‍ഡര്‍ ലഭിച്ച് 24 മണിക്കൂറുകള്‍ക്കുള്ളില്‍ ഉപഭോക്താവിന് ഉല്‍പ്പന്നങ്ങള്‍ എത്തിച്ചുകൊടുക്കുക എന്നത് കമ്പനിയുടെ പ്രധാന സവിശേഷതകളില്‍ ഒന്നായിരുന്നു. മാത്രമല്ല അമിത ലാഭം ഈടാക്കാതെ ഏതൊരു വ്യക്തിക്കും താങ്ങാവുന്ന വിലയാണ് ഉല്‍പ്പന്നങ്ങള്‍ക്ക് കമ്പനി നിശ്ചയിച്ചിരുന്നത്. ഇത്തരത്തിലുള്ള സവിശേഷതകളാണ് അനേകം എതിരാളികളുള്ള ഈ മേഖലയില്‍ മുന്നേറ്റങ്ങള്‍ നടത്താന്‍ ഐസര്‍ പൈപ്‌സിനെ സഹായിച്ചത്.

“കൃഷിക്കാരും, ബിസിനസുകാരുമാണ് ഒരു നാടിന്റെ വളര്‍ച്ചയിലെ പ്രധാന പങ്കാളികള്‍. എന്നാല്‍ രണ്ടുവിഭാഗത്തിനും വേണ്ടത്ര പ്രോത്സാഹനം ലഭിക്കുന്നില്ല. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള സമീപനവും നടപടികളും സുതാര്യമാകുകയും, വേണ്ട പ്രോത്സാഹനങ്ങള്‍ ലഭിക്കുകയും ചെയ്താലെ ഈ മേഖലയില്‍ പുരോഗതിയുണ്ടാകൂ.”

ഇന്ന് കേരളത്തിലാകമാനവും, തമിഴ്‌നാട്ടിലെ കുറച്ചു പ്രദേശങ്ങളിലും ഐസറിന് വിപണിയുണ്ട്. കേരളത്തിനുള്ളില്‍ തന്നെ 4000 ത്തോളം ഡീലര്‍മാരാണ് കമ്പനിയ്ക്കുള്ളത്. പൈപ്പ് – അനുബന്ധ സാമഗ്രികളുടെ വിപണിയില്‍ ഇന്ന് മൂന്നാം സ്ഥാനത്ത് ഐസര്‍ ആണെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. നിലവില്‍ പിവിസി പൈപ്പുകള്‍, ഹാഫ് റൗണ്ട് പിവിസി, പൈപ് ഫിറ്റിംഗ്‌സ്, വിവിധ ഉപയോഗങ്ങള്‍ക്കായുള്ള ഹോസുകള്‍, സോള്‍വന്റ് മുതലായ വസ്തുക്കളാണ് കമ്പനി വിപണിയില്‍ എത്തിച്ചുകൊണ്ടിരിക്കുന്നത്. ഐസര്‍ എന്ന പേരിനു പുറമേ ഈ ഉല്‍പ്പന്നങ്ങളെല്ലാം കയാക് എന്ന പേരിലും കമ്പനി വിപണിയില്‍ എത്തിക്കുന്നുണ്ട്.

നോട്ട് അസാധുവാക്കലും, ജിഎസ്ടിയും വന്നപ്പോള്‍ വിപണിയില്‍ പൊതുവില്‍ അനുഭവപ്പെട്ട വില്‍പ്പനയുടെ കുറവല്ലാതെ ഒരു വിധ പ്രശ്‌നങ്ങളും കമ്പനിയ്ക്ക് നേരിടേണ്ടതായി വന്നിട്ടില്ല. ‘സര്‍ക്കാരിലേക്ക് നല്‍കേണ്ട മുഴുവന്‍ നികുതിയും, തൊഴിലാളികള്‍ക്ക് വേണ്ട എല്ലാ ആനുകൂല്യങ്ങളും കമ്പനി കൃത്യമായി നല്‍കിവരുന്നു. ഒരിക്കല്ലും ഇത് എന്റെ മാത്രം സ്ഥാപനമല്ല മറിച്ച് ഇതിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സകലരുടേയും സ്ഥാപനമാണ്,’ – അബ്ദുള്‍ ജബ്ബാര്‍ പറയുന്നു. ജിഎസ്ടി, നോട്ട് അസാധുവാക്കല്‍ തുടങ്ങിയവ രാജ്യത്തിന്റെ നന്‍മയ്ക്കു വേണ്ടിയാണെന്നു വിശ്വസിക്കുന്ന ഇദ്ദേഹം ഇവയുടെ ചീത്ത വശങ്ങള്‍ ചികഞ്ഞു നോക്കാതെ നല്ല വശങ്ങള്‍ കാണുവാന്‍ ശ്രമിക്കണം എന്ന അഭിപ്രായമാണ് മുന്നോട്ട് വയ്ക്കുന്നത്.

ബിസിനസിന്റെ ധനവിനിയോഗം വളരെ കരുതലോടെയും വേറിട്ട രീതിയിലുമാണ് അബ്ദുള്‍ ജബ്ബാര്‍ നടത്തുന്നത്. കമ്പനിയുടെ നടത്തിപ്പിനായി ഇദ്ദേഹം ബാങ്ക് ലോണുകള്‍ എടുക്കാറില്ല. ഇതിനു പകരം ബന്ധുക്കളെക്കൊണ്ട് ബിസിനസിലേക്ക് ഫണ്ട് ചെയ്യിക്കുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇസ്ലാം മതവിശ്വാസ പ്രകാരമുള്ള പലിശരഹിത ഇടപാടിലൂടെയാണ് അബ്ദുള്‍ ജബ്ബാര്‍ ഇത്തരത്തില്‍ ധനസമാഹരണം നടത്തുന്നത്. ബിസിനസില്‍ നിക്ഷേപം നടത്തിയിരിക്കുന്നവര്‍ക്ക് വര്‍ഷാവസാനം ലാഭവിഹിതത്തില്‍ നിന്നും അവരുടെ നിക്ഷേപത്തിനനുസരിച്ച് വഹിതം നല്‍കും.

“ഐസറിനെ സാനിറ്ററി ഉല്‍പ്പന്നങ്ങളുടെ വിപണിയില്‍ ഇന്ത്യയിലെ മുന്‍നിര സ്ഥാപനമാക്കി മാറ്റുക എന്നതാണ് അബ്ദുള്‍ ജബ്ബാറിന്റെ അടുത്ത ലക്ഷ്യം. കൂടാതെ 2040 എത്തുമ്പോള്‍ ഐസര്‍ എന്ന ബ്രാന്‍ഡിന് കീഴില്‍ മറ്റു പല മേഖലയിലുമുള്ള ബിസിനസുകള്‍ അണിനിരത്തണം എന്നതും ഇദ്ദേഹത്തിന്റെ ആഗ്രഹമാണ്. ഇതിന്റെ ആദ്യപടിയായി സോഫ്റ്റ് വെയര്‍ രംഗത്തേക്കുള്ള ചുവട് വയ്പ്പിനായി കമ്പനി തയ്യാറെടുക്കുകയാണ്.”

‘ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അബ്ദുള്‍ ജബ്ബാര്‍ നേടിയ വിജയത്തിന് പിന്നില്‍ കഠനിപ്രയത്‌നവും, ഉറച്ച തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവുമാണ്. 200 രൂപ ശമ്പളത്തില്‍ ജോലിയാരംഭിച്ച താന്‍ ഇന്ന് 350-ഓളം ആളുകള്‍ക്ക് ജോലി നല്‍കുന്നുണ്ടെന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം,’ അബ്ദുള്‍ ജബ്ബാര്‍ പറയുന്നു.

ഐസറിനെ സാനിറ്ററി ഉല്‍പ്പന്നങ്ങളുടെ വിപണിയില്‍ ഇന്ത്യയിലെ മുന്‍നിര സ്ഥാപനമാക്കി മാറ്റുക എന്നതാണ് അബ്ദുള്‍ ജബ്ബാറിന്റെ അടുത്ത ലക്ഷ്യം. കൂടാതെ 2040 എത്തുമ്പോള്‍ ഐസര്‍ എന്ന ബ്രാന്‍ഡിന് കീഴില്‍ മറ്റു പല മേഖലയിലുമുള്ള ബിസിനസുകള്‍ അണിനിരത്തണം എന്നതും ഇദ്ദേഹത്തിന്റെ ആഗ്രഹമാണ്. ഇതിന്റെ ആദ്യപടിയായി സോഫ്റ്റ് വെയര്‍ രംഗത്തേക്കുള്ള ചുവട് വയ്പ്പിനായി കമ്പനി തയ്യാറെടുക്കുകയാണ്.

കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം സാമൂഹ്യ സേവനങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ ശ്രദ്ധപുലര്‍ത്തുന്ന വ്യക്തിയാണ് അബ്ദുള്‍ ജബ്ബാര്‍. കമ്പനിയുടെ പേരിലും അല്ലാത്ത സംഘടനകളുടെ പേരിലുമായി അനേകം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം വഹിക്കുന്നു. നാട്ടിലുള്ള കാന്‍സര്‍, കിഡ്‌നി രോഗബാധിതര്‍ക്കായി മരുന്നുകള്‍, പെന്‍ഷന്‍ എന്നിങ്ങനെയുള്ള പദ്ധതികളും ഇദ്ദേഹം നടപ്പിലാക്കുന്നുണ്ട്.

‘കൃഷിക്കാരും, ബിസിനസുകാരുമാണ് ഒരു നാടിന്റെ വളര്‍ച്ചയിലെ പ്രധാന പങ്കാളികള്‍. എന്നാല്‍ രണ്ടുവിഭാഗത്തിനും വേണ്ടത്ര പ്രോത്സാഹനം ലഭിക്കുന്നില്ല. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള സമീപനവും നടപടികളും സുതാര്യമാകുകയും, വേണ്ട പ്രോത്സാഹനങ്ങള്‍ ലഭിക്കുകയും ചെയ്താലെ ഈ മേഖലയില്‍ പുരോഗതിയുണ്ടാകൂ. നാടിന്റെ വികസനം ദ്രുതഗതിയില്‍ ആകുന്നതിന് ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ അനിവാര്യമാണ്’ അബ്ദുള്‍ ജബ്ബാര്‍ പറയുന്നു.

Comments

comments