ഡാറ്റ വിശകലനം ബിസിനസ് വളര്‍ച്ചയ്ക്ക്

ഡാറ്റ വിശകലനം ബിസിനസ് വളര്‍ച്ചയ്ക്ക്

മികച്ച വരുമാനമുള്ള ബിസിനസ് മാതൃകകള്‍ക്ക് ഡാറ്റ അനിവാര്യം

മുന്‍വര്‍ഷങ്ങളില്‍ നെറ്റ്ഫഌക്‌സ് പോലുള്ള കമ്പനികളുടെ വിശകലനങ്ങളില്‍ നിന്ന് ഡാറ്റ ദൃശ്യവല്‍ക്കരണം അവരുടെ വിജയത്തില്‍ എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന കാര്യം പഠിച്ചിട്ടുണ്ട്. പ്രവചനങ്ങളുടെ കൃത്യത കണക്കാക്കുന്നതു മുതല്‍ വിന്റേജ് സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ വരെ നെറ്റ്ഫഌക്‌സ് ഡാറ്റാവിശകലനത്തിലൂടെ കോടിക്കണക്കിനു രൂപ വരുമാനമുണ്ടാക്കാവുന്ന തീരുമാനങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഡാറ്റാവിശകലനത്തിന്റെ പ്രാധാന്യം ഏറെ വര്‍ധിച്ചിരിക്കുന്ന ഇക്കാലത്ത് വിവിരശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗിച്ചുള്ള വിശകലനം ബിസിനസില്‍ മികച്ച നേട്ടം സാധ്യമാക്കുന്നു. തന്ത്രപ്രധാന നേട്ടങ്ങള്‍ക്ക് കമ്പനികള്‍ ഡാറ്റ ഉപയോഗിച്ചുള്ള അന്വേഷണങ്ങളെയാണ് ആശ്രയിക്കുന്നത്. ലോകതച്‌തെ ഏറ്റവും മൂല്യവത്തായ വിഭവമെന്നാണ് ടൈം മാഗസിന്‍ ഡാറ്റയെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഡാറ്റവിശകലനത്തിലൂടെ നേടുന്ന ഗുണപരമായ വിവരങ്ങള്‍ ബിസിനസിലെ ശക്തമായ ആസ്തിയാണ്. വീഡിയോ, ഫോട്ടോ ഡാറ്റകള്‍ മാത്രം എടുത്താല്‍ ഓരോ മിനിറ്റിലും 300 മണിക്കൂറുകളിലധികം വീഡിയോകളാണ് യൂട്യൂബില്‍ അപ്ലോഡ് ചെയ്യപ്പെടുന്നതെന്നു കാണാം. ഡാറ്റവിശകലനത്തിന്റെ സാധ്യതകള്‍ക്കും ഉപയോഗത്തിനും സംരംഭങ്ങള്‍ തയാറാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഡാറ്റയുടെ വ്യാപ്തി മുമ്പെന്നത്തേക്കാളും വിസ്‌ഫോടനാത്മകമായി വളര്‍ന്നിരിക്കുന്നു. വരുംവര്‍ഷങ്ങളില്‍ ചെറുതും വലുതുമായ ബിസിനസുകളില്‍ ഡാറ്റവിശകലനം വന്‍വളര്‍ച്ചയ്ക്കു സഹായിക്കും.

ദൃശ്യങ്ങള്‍ പാഠങ്ങളേക്കാള്‍ വേഗത്തില്‍ മനസില്‍ പതിയുന്നതുപോലെ ഡാറ്റയും ദൃശ്യഭാഷയില്‍ വളരെ പെട്ടെന്നു മനസിലാക്കാനാകും. ആധുനിക സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിച്ച് ദൃശ്യവല്‍ക്കരണത്തിലൂടെയും വിശകലനഉപകരണങ്ങളിലൂടെയും ഡാറ്റയ്ക്ക് ജീവനേകാന്‍ സാധ്യമാണ്. ഇത് സംരംഭങ്ങള്‍ക്ക് ഏറ്റവും അനുകൂലമാകുംവിധം ഡാറ്റ അവതരിപ്പിക്കാനാകും. ബിസിനസ് മേധാവികള്‍ക്ക് താല്‍പര്യജനകമായ കഥകള്‍ ഡാറ്റകളുപയോഗിച്ച് പൂരിപ്പിക്കാനാകുമെങ്കില്‍ പിന്നെ ദൃശ്യ വിസകലനത്തില്‍ നിര്‍ത്തുന്നതെന്തിന്. ഡാറ്റയുടെ ഉപയോഗം ബിസിനസിന് എന്തു മാത്രം മികച്ചതാണ് എന്നു മനസിലാക്കിയിരിക്കണം. ഡാറ്റ നിയന്ത്രിത തീരുമാനമെടുക്കല്‍ എന്തു നല്‍കുമെന്ന് സംരംഭകര്‍ മനസിലാക്കണം. ഡാറ്റ നിയന്ത്രിത ഉള്ളടക്കവും വിശകലനവും മനസിലാക്കാന്‍ ഡാറ്റ സയന്റിസ്റ്റ് ആകേണ്ടതില്ല. തീരുമാനസൃഷ്ടിയില്‍ ഡാറ്റ വഴി അന്വേഷിക്കുന്ന അന്തര്‍ലീനമായ കാര്യങ്ങള്‍ അവഗണിക്കാവതല്ലെങ്കിലും ഡാറ്റയും സഹജാവബോധവും ബിസിനസ് വളര്‍ച്ചയ്ക്ക് സഹായകമാണ്.

ഉപഭോക്താക്കളുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടല്‍ സംബന്ധിച്ച വിവരങ്ങള്‍, അവര്‍ക്കു താല്‍പര്യജനകമായ രീതിയില്‍ ഉല്‍പ്പന്നത്തിന്റെ പ്രചാരണ തന്ത്രങ്ങള്‍ സ്വീകരിക്കാന്‍ കമ്പനികളെ സഹായിക്കുന്നു. പ്രവര്‍ത്തന ക്ഷമത കൊണ്ടുവരുന്നതിനും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും മികച്ച നിക്ഷേപാനുപാത വരുമാനത്തിനും വിവരവിശകലനം കമ്പനികളെ സഹായിക്കുന്നു.

എന്ത്, എന്തിന്, എങ്ങനെയെന്നുള്ള കാര്യങ്ങള്‍ മനസിലാക്കാന്‍ ഡാറ്റ സഹായിക്കുന്നു. എന്താണു സംഭവിക്കാന്‍ പോകുന്നതെന്നു കൂടി സംരംഭകനു ഡാറ്റവിശകലനത്തിലൂടെ മനസിലാകുന്നു. ബിസിനസിന്റെ വളര്‍ച്ച, അപകടസാധ്യത, പ്രകടനം തുടങ്ങിയവ അര്‍ത്ഥവത്തായ ഉള്‍ക്കാഴ്ചയോടെ പുറത്തെടുക്കാന്‍ ഡാറ്റയ്ക്കാവുന്നുവെന്നു ചുരുക്കം. ബഹുമുഖ സംവിധാനങ്ങളിലൂടെ കുത്തുകള്‍ യോജിപ്പിച്ച് ബിസിനസിനെക്കുറിച്ച് വലിയൊരു ചിത്രം ലഭിക്കാന്‍ ഡാറ്റവിശകലനത്തിലൂടെ കഴിയുന്നു. ഉദാഹരണത്തിന് ഉപഭോക്താക്കളുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടല്‍ സംബന്ധിച്ച വിവരങ്ങള്‍, അവര്‍ക്കു താല്‍പര്യജനകമായ രീതിയില്‍ ഉല്‍പ്പന്നത്തിന്റെ പ്രചാരണ തന്ത്രങ്ങള്‍ സ്വീകരിക്കാന്‍ കമ്പനികളെ സഹായിക്കുന്നു. പ്രവര്‍ത്തന ക്ഷമത കൊണ്ടുവരുന്നതിനും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും മികച്ച നിക്ഷേപാനുപാത വരുമാനത്തിനും വിവരവിശകലനം കമ്പനികളെ സഹായിക്കുന്നു.

ശേഖരണം, വ്യഖ്യാനം, ഡാറ്റയുടെ പ്രയോഗം എന്നിവ ദീര്‍ഘകാല സംരംഭമായി കണക്കാക്കിയാല്‍ സാങ്കേതിക വിദ്യയുടെ നടപ്പാക്കലുമായി ബന്ധപ്പെട്ട് ചെലവുകളില്‍ പകുതിയും മുതലാക്കപ്പെട്ടു എന്നു കരുതാം. ചെറിയ രീതിയില്‍ ആരംഭിക്കാവുന്ന നിരവധി ബിസിനസ് മാതൃകകളുണ്ട്. ഉദാഹരണത്തിന് ക്ലൗഡ്‌സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഒരുസംരംഭം ചെറിയ ചെലവുകളില്‍ മാസവരുമാനം ലഭ്യമാക്കുന്ന ഒരു മാതൃകയാണ്. ഒരു ബിസിനസിന് ഡാറ്റവിശകലനത്തിലൂടെ ഒരു വര്‍ഷത്തിനകം മികച്ച നിക്ഷേപാനുപാത വരുമാനമുണ്ടാക്കാന്‍ കഴിയും

ബിസിനസില്‍ തീരുമാനമെടുക്കല്‍, പ്രവര്‍ത്തനനടത്തിപ്പ്, ഉപഭോക്താക്കളെ നിലനിര്‍ത്തുക എന്നിവയില്‍ സാങ്കേതികവിദ്യ ഉപയോഗിക്കാതിരുന്നാല്‍ വലിയ ദോഷങ്ങളുണ്ടാകാം. ലക്ഷ്യവേധിയായ തീരുമാനങ്ങളും തുടര്‍ച്ചയായ പുരോഗതിയും കൈവരിക്കാന്‍ ഒരു സംരംഭം ഡാറ്റാവിശകലനം തെരഞ്ഞെടുക്കുന്നത് ദീര്‍ഘയാത്രയ്ക്കു തയാറെടുക്കുന്നതിനു സമാനമാണ്.

Comments

comments

Categories: FK Special, Slider