നഴ്‌സറികളും സ്‌കൂളുകളും വാറ്റിന് പുറത്ത്

നഴ്‌സറികളും സ്‌കൂളുകളും വാറ്റിന് പുറത്ത്

സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വേണ്ടി അടയ്ക്കുന്ന നികുതി നഴ്‌സറികള്‍ക്കും സ്‌കൂളുകള്‍ക്കും മടക്കി നല്‍കും

അടുത്ത വര്‍ഷം നടപ്പാക്കുന്ന മൂല്യ വര്‍ധിത നികുതി(വാറ്റ്) നേഴ്‌സറികള്‍ക്കും സ്‌കൂളുകള്‍ക്കും ബാധകമായിരിക്കില്ലെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സയേദ് അല്‍ ഖഡൗമി. 2018 ന്റെ പകുതിയോടെ മാത്രമേ രാജ്യത്തെ യൂണിവേഴ്‌സിറ്റികളേയും വിദ്യാഭ്യാസ സ്ഥാപനങ്ങളേയും വാറ്റ് എങ്ങനെ ബാധിച്ചുവെന്നുള്ള വിവരങ്ങള്‍ ലഭ്യമാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

സ്‌കൂളുകളും നഴ്‌സറികളും സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഫര്‍ണീച്ചറുകള്‍ക്കും കംപ്യൂട്ടറുകള്‍ക്കും വേണ്ടി അടയ്ക്കുന്ന നികുതി മടക്കി നല്‍കുമെന്നും അല്‍ ഖഡൗമി വ്യക്തമാക്കി. എന്നാല്‍ വാറ്റിന്റെ പേരില്‍ ഫീസ് വര്‍ധിക്കാന്‍ സ്‌കൂളുകളെ അനുവദിക്കില്ല. 2018 ജനുവരി ഒന്നു മുതലാണ് യുഎഇയില്‍ വാറ്റ് കൊണ്ടുവരുന്നത്.

അടുത്ത മാസം പകുതിയോടെയാണ് വാറ്റിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കുക. ഫെഡറല്‍ ടാക്‌സ് അതോറിറ്റിയുടെ വെബ്‌സൈറ്റിലൂടെ കമ്പനികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനാവുമെന്നും കഴിഞ്ഞ ആഴ്ച ഫെഡറല്‍ ടാക്‌സ് അതോറിറ്റി ഡയറക്റ്റര്‍ ഖാലിദ് അലി അല്‍ ബുസ്താനി പറഞ്ഞു. രാജ്യത്തെ 30,000- 35,000 കമ്പനികളാണ് വാറ്റിന്റെ കീഴിലേക്ക് വരിക. ഇതോടൊപ്പം രാജ്യത്തെ മുഴുവന്‍ ജനങ്ങളും പുതിയ നികുതി സംവിധാനത്തിലേക്ക് എത്തും.

Comments

comments

Categories: Arabia