യുഎഇയുടെ ജിഡിപി 2.9 ശതമാനമായി വര്‍ധിക്കും

യുഎഇയുടെ ജിഡിപി 2.9 ശതമാനമായി വര്‍ധിക്കും

ഒപെക്കിന്റെ കരാര്‍ പ്രകാരം എണ്ണയുടെ ഉല്‍പ്പാദനം കുറച്ചതോടെ ഈ വര്‍ഷത്തെ സമ്പദ് വ്യവസ്ഥ 2.2 ശതമാനമായി ചുരുങ്ങുമെന്ന് ഗവേഷണ സ്ഥാപനമായ ബിഎംഐ

അബുദാബി: അടുത്ത വര്‍ഷം എണ്ണ ഉല്‍പ്പാദനം വളര്‍ച്ചയിലേക്ക് തിരിച്ചുവരുന്നതോടെ യുഎഇയുടെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച 2.9 ശതമാനമായി മാറുമെന്ന് ഗവേഷണ സ്ഥാപനമായ ബിഎംഐ. ഒപെക്കിന്റെ കരാര്‍ പ്രകാരം എണ്ണയുടെ ഉല്‍പ്പാദനം കുറച്ചതോടെ ഈ വര്‍ഷത്തെ സമ്പദ് വ്യവസ്ഥ 2.2 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍പത്തെ പ്രവചനത്തില്‍ 2017 ല്‍ 2.8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പറഞ്ഞിരുന്നത്.

അറബ് ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ യുഎഇയുടെ 2016 ലെ വളര്‍ച്ചാനിനരക്ക് 3.0 ശതമാനമായിരുന്നു. എണ്ണ വിപണിയെ പിടിച്ച് നിര്‍ത്തുന്നതിന്റെ ഭാഗമായി ഒപെക് രാജ്യങ്ങളും ഒപെക് ഇതര രാജ്യങ്ങളും ചേര്‍ന്ന് എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനുള്ള കരാറില്‍ ഒപ്പുവെച്ചതിന്റെ ഭാഗമായാണ് യുഎഇ ഉല്‍പ്പാദനം കുറച്ചത്. ഇതാണ് ഈ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചയ്ക്ക് തിരിച്ചടിയാകുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് വരെയാണ് കരാറിന്റെ കാലാവധി. അതിന് ശേഷം ഉല്‍പ്പാദനം വര്‍ധിക്കുന്നതോടെ സമ്പദ് വ്യവസ്ഥയില്‍ വലിയ മുന്നേറ്റമാണ് ബിഎംഐ പ്രതീക്ഷിക്കുന്നത്.

2017 ലെ എണ്ണ ഉല്‍പ്പാദനം 0.1 ശതമാനമായി ഇടിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 2.2 ശതമാനമായിരുന്നു. 2018 ല്‍ ഉല്‍പ്പാദന നിയന്ത്രണം എടുത്തു മാറ്റുന്നതോടെ ഉല്‍പ്പാദന വളര്‍ച്ച 2.1 ശതമാനത്തിലേക്ക് എത്തും. ഇത് സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടാന്‍ കാരണമാകുമെന്നും ബിഎംഐ വ്യക്തമാക്കി.

2017ലെ എണ്ണ ഉല്‍പ്പാദനം 0.1 ശതമാനമായി ഇടിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 2.2 ശതമാനമായിരുന്നു. 2018 ല്‍ ഉല്‍പ്പാദന നിയന്ത്രണം എടുത്തു മാറ്റുന്നതോടെ ഉല്‍പ്പാദന വളര്‍ച്ച 2.1 ശതമാനത്തിലേക്ക് എത്തും. ഇത് സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടാന്‍ കാരണമാകുമെന്നും റിപ്പോര്‍ട്ട്

എണ്ണ വില ഇടിഞ്ഞതോടെ എണ്ണ ഇതര മേഖലകളിലേക്കുള്ള നിക്ഷേപത്തില്‍ ഇടിവുണ്ടായത് ജിസിസിയിലെ വളര്‍ച്ച 1.6 ശതമാനമായി കുറയാന്‍ കാരണമാകുമെന്ന് വേള്‍ഡ് ബാങ്ക് പറഞ്ഞു. വളര്‍ച്ചാനിരക്ക് താഴ്ന്നതോടെ ഗവണ്‍മെന്റിന്റെ ചെലവിടല്‍ നിയന്ത്രിക്കുന്നതിനും ഇന്ധന വിപണിയെ ഉദാരവല്‍ക്കരിക്കുന്നതിനും വൈദ്യുതിക്കും ജലത്തിനുമുള്ള സബ്‌സിഡികള്‍ എടുത്തുകളയുന്നതിനുമുള്ള ശ്രമങ്ങള്‍ യുഎഇ ആരംഭിച്ചു.

ജിസിസിയിലെ അംഗ രാജ്യങ്ങളിലെ സബ്‌സിഡി 2005 നും 2014 നും ഇടയില്‍ 55 ബില്യണ്‍ ഡോളറിനും 90 ബില്യണ്‍ ഡോളറിനും ഇടയിലായിരുന്നെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയും ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കോണമിക് കോപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റും വ്യക്തമാക്കി. ലോകത്തിലെ മൊത്തം സബ്‌സിഡിയുടെ മുന്നില്‍ ഒന്നും ഏര്‍പ്പെടുത്തുന്നത് 10 രാജ്യങ്ങളാണ്. ഇതില്‍ അഞ്ച് രാജ്യങ്ങളും മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്കയില്‍ നിന്നുള്ളവരാണ്.

യുഎഇയുടെ എണ്ണ ഇതര സമ്പദ് വ്യവസ്ഥ കൂടുതല്‍ മികവ് കൈവരിക്കുനെന്ന് ബിഎംഐ വ്യക്തമാക്കി. പോര്‍ട്ട് ഖലീഫ, അബുദാബി ഇന്റര്‍നാഷണല്‍, ജെബെല്‍ അലി, ദുബായ് ഇന്റര്‍നാഷണല്‍, അല്‍ മക്തൗം ഇന്റര്‍നാഷണല്‍ എന്നിവിടങ്ങളിലെ ആഗോള ഗതാഗത ലോജിസ്റ്റിക്‌സ് ഹബ്ബുകളുടെ പ്രവര്‍ത്തനത്തിലൂടെ വാണിജ്യം ശക്തിപ്രാപിക്കുന്നത് യുഎഇയുടെ എണ്ണ ഇതര സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തു പകരുന്നുണ്ടെന്നും ബിഎംഐ. എക്‌സ്‌പോ 2020 ന്റെ ഭാഗമായി അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നിക്ഷേപവും ചെലവിടലും വര്‍ധിപ്പിക്കുന്നത് നിര്‍മാണ മേഖലയെ ശക്തമാക്കുമെന്നും ടൂറിസം മേഖലയിലെ വളര്‍ച്ച തുടരുമെന്നും ബിഎംഐ വ്യക്തമാക്കി.

Comments

comments

Categories: Arabia