യുഎഇ എക്‌സൈസ് നികുതി നിയമം പ്രസിദ്ധീകരിച്ചു

യുഎഇ എക്‌സൈസ് നികുതി നിയമം പ്രസിദ്ധീകരിച്ചു

ഈ വര്‍ഷം നാലാം പാദത്തിലാണ് എക്‌സൈസ് നികുതി നടപ്പാക്കുന്നത്

അബുദാബി: പുകയില ഉല്‍പ്പന്നങ്ങള്‍ക്കും സോഫ്റ്റ് ഡ്രിങ്കുകള്‍ക്കും എക്‌സൈസ് നികുതി ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായുള്ള നിയമം യുഎഇ പ്രസിദ്ധീകരിച്ചു. ഈ വര്‍ഷം നാലാം പാദത്തില്‍ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ എക്‌സൈസ് നികുതി ഇല്ലെങ്കില്‍ ഫെഡറല്‍ ഡിക്രി ലോ നമ്പര്‍ 07 കൊണ്ടുവന്നത്.

പുകയില ഉല്‍പ്പന്നങ്ങള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും 100 ശതമാനം നികുതിയും ഷുഗര്‍ ഗ്രിങ്കുകള്‍ക്ക് 50 ശതമാനം നികുതിയും കൊണ്ടുവരാനാണ് യുഎഇ പദ്ധതിയിടുന്നത്. ഇതിലൂടെ ഗവണ്‍മെന്റിന്റെ വരുമാന മാര്‍ഗത്തില്‍ വൈവിധ്യം കൊണ്ടുവരുന്നതിനും വരുമാനം മെച്ചപ്പെടുത്താനും സാധിക്കും. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും സ്ഥിരത ഉറപ്പുവരുത്തുമെന്നും യുഎഇയുടെ ധനകാര്യ മന്ത്രിയും ഫെഡറല്‍ ടാക്‌സ് അതോറിറ്റിയുടെ ചെയര്‍മാനുമായ ഷേയ്ഖ് മൊഹമദ് ബിന്‍ റഷീദ് അല്‍ മക്തൗം പറഞ്ഞു.

സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തെ നിരുത്സാഹപ്പെടുത്തുന്നതിനും നികുതി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നികുതിയിലൂടെ സമാഹരിക്കുന്ന വരുമാനം ജനങ്ങള്‍ക്കു വേണ്ടി ആധുനിക സേവനങ്ങള്‍ ഒരുക്കുന്നതിനായി ചെലവാക്കുമെന്നും ഷേയ്ഖ് ഹമദാന്‍. അറേബ്യന്‍ ഗള്‍ഫില്‍ എക്‌സൈസ് നികുതി ഏര്‍പ്പെടുത്തുന്ന രണ്ടാമത്തെ രാജ്യമാവാനുള്ള ഒരുക്കത്തിലാണ് ദുബായ്. സൗദി അറേബ്യയാണ് ആദ്യമായി നികുതി കൊണ്ടുവന്നത്.

നികുതികള്‍ നടപ്പാക്കുന്നത് ജിസിസിയുടെ ജിഡിപിയില്‍ 1.5 ശതമാനത്തിന്റെ വര്‍ധനവിന് കാരണമാകുമെന്ന് ഐഎംഎഫ്

എക്‌സൈസ് നികുതി കൂടാതെ അടുത്ത വര്‍ഷം ജനുവരി 1 മുതല്‍ അഞ്ച് ശതമാനം മൂല്യ വര്‍ധിത നികുതിയും യുഎഇയില്‍ പ്രാബല്യത്തില്‍ വരും. രണ്ട് നികുതികളും കൊണ്ടുവരുന്നത് വലിക്കയറ്റം 1.4 ശതമാനം വര്‍ധിക്കാന്‍ കാരണമാകുമെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റിയുടെ ഡയറക്റ്റര്‍ ജനറല്‍ ഖാലിദ് അല്‍ ബുസ്താനി ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. ഏകദേശം 250 കമ്പനികളാണ് എക്‌സൈസ് നികുതിയുടെ കീഴില്‍ വരുന്നത്.

2014 ന്റെ പകുതി മുതല്‍ എണ്ണ വിലയില്‍ കാര്യമായ ഇടിവുണ്ടായി. ഇതിനെ തുടര്‍ന്ന് രാജ്യങ്ങളിലെ വരുമാനം കുറഞ്ഞതോടെ കൂടുതല്‍ വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് യുഎഇ ഉള്‍പ്പടെയുള്ള ജിസിസി രാജ്യങ്ങള്‍ നികുതികള്‍ നടപ്പാക്കുന്നത്. എക്‌സൈസ് ടാക്‌സില്‍ ഉള്‍പ്പെട്ട ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയോ ഇറക്കുമതി ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യുന്ന കമ്പനികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം സെപ്റ്റംബര്‍ മുതല്‍ ഫെഡറല്‍ ടാക്‌സ് അതോറിറ്റിക്ക് നല്‍കും.

ജിസിസിയുടെ എക്‌സൈസ് കരാറിന്റെ അടിസ്ഥാനത്തിലാണ് യുഎഇയും സൗദിയും നിയമ നിര്‍മാണം നടത്തിയിരിക്കുന്നത്. അതിനാല്‍ ഇരു രാജ്യങ്ങളിലേയും നിയമങ്ങള്‍ തമ്മില്‍ ചില സാമ്യങ്ങള്‍ ഉണ്ടെന്നും യുഎഇയിലെ നിയമ സ്ഥാപനമായ അല്‍ തമീമി ആന്‍ഡ് കമ്പനിയുടെ സീനിയര്‍ ടാക്‌സ് അഡൈ്വസര്‍ ഷിറാസ് ഖാന്‍ പറഞ്ഞു. ഇതുവരെ പുറത്തിറക്കാത്ത നിയമത്തിന്റെ ചെറിയ ഭാഗം മാത്രമണ് യുഎഇ പുറത്തുവിട്ടത്. അതിനാല്‍ സൗദിയുടെ നിയമവുമായി താരതമ്യം ചെയ്യാനാവില്ലെന്നും അദ്ദേഹം.

റീട്ടെയ്ല്‍ വില്‍പ്പന വിലയുടെ ശതമാനം കണക്കാക്കിയാണ് യുഎഇ എക്‌സൈസ് നികുതി കണക്കാക്കുന്നത്. വാറ്റ് നിയമം പ്രഖ്യാപിച്ചതിന് പിന്നാലെ എക്‌സൈസ് നിയമവും പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് നികുതിയുടേയും നിയമങ്ങള്‍ നാലാം പാദത്തില്‍ കൊണ്ടുവരുമെന്നും അല്‍ ബസ്താനി പറഞ്ഞു. നികുതികള്‍ നടപ്പാക്കുന്നത് ജിസിസിയുടെ ജിഡിപിയില്‍ 1.5 ശതമാനത്തിന്റെ വര്‍ധനവിന് കാരണമാകുമെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: Arabia