സൂര്യഗ്രഹണത്തില്‍ ഉദിച്ചയുയര്‍ന്ന് ആന്‍ഡ്രോയ്ഡ് ഓറിയോ

സൂര്യഗ്രഹണത്തില്‍ ഉദിച്ചയുയര്‍ന്ന് ആന്‍ഡ്രോയ്ഡ് ഓറിയോ

ഗൂഗിള്‍ പിക്‌സല്‍, ഗൂഗിള്‍ പിക്‌സല്‍ എക്‌സ്എല്‍ എന്നിവയിലായിരിക്കും ആന്‍ഡ്രോയ് ഒ ഓപറേറ്റിംഗ് സിസ്റ്റം ആദ്യം വരിക

ന്യൂയോര്‍ക്ക്: സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് അമേരിക്ക സാക്ഷ്യം വഹിച്ചപ്പോള്‍ ഗൂഗിള്‍ ആന്‍ഡ്രോയ്ഡിന്റെ എട്ടാം പതിപ്പായ ഓറിയോ ന്യൂയോര്‍ക്കില്‍ നിന്നും ഉദിച്ചുയര്‍ന്നു. കഴിഞ്ഞദിവസം ഇന്ത്യന്‍ സമയം രാത്രി 12.10ഓടെ ന്യൂയോര്‍ക്കില്‍ വച്ചു നടന്ന ചടങ്ങിലാണ് ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ഗൂഗിള്‍ അവതരിപ്പിച്ചത്. ഒക്ടോപസ്, ഓട്ട്മീല്‍ കുക്കീ, ഓറഞ്ച് എന്നീ പേരുകളെ പിന്തള്ളിയാണ് ഓറിയോയെ ഗൂഗിള്‍ തിരഞ്ഞെടുത്തത്. കൂടുതല്‍ മധുരതരമാര്‍ന്നത് , കൂടുതല്‍ സ്മാര്‍ട്, കരുത്താര്‍ന്നത്, കൂടുതല്‍ സുരക്ഷിതം തുടങ്ങിയ വിശേഷണങ്ങളോടെയാണ് എട്ടാം പതിപ്പ് എത്തിയിരിക്കുന്നത്.

അമേരിക്കയില്‍ 91 വര്‍ഷത്തിനിടെ അനുഭവപ്പെട്ട സമ്പൂര്‍ണ സൂര്യഗ്രഹണത്തിനിടെയായിരുന്നു ഓറിയോയുടെ വരവെന്നതായിരുന്നു ശ്രദ്ധേയം. സൂര്യനും ചന്ദ്രനും ആകാശത്ത് സൃഷ്ടിക്കുന്ന ഒ ആകൃതിക്ക് സമാനമാണ് ഓറിയോ എന്ന് വിശേഷിപ്പിച്ചാണ് എട്ടാം പതിപ്പ് പുറത്തിറക്കിയത്. മികച്ച ബാറ്ററി പെര്‍ഫോമന്‍സാണ് ഓറിയോയുടെ പ്രത്യേകത. ഐക്കണ്‍ ഷേപ്‌സ്, നോട്ടിഫിക്കേഷന്‍ ഡോട്ട്‌സ്, സ്മാര്‍ട് ടെക്സ്റ്റ് സെലക്ഷന്‍, പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ്, തുടങ്ങി ഒട്ടേറെ ഫീച്ചറുകളുമായാണ് ആന്‍ഡ്രോയ്ഡ് ഒ എത്തിയിരിക്കുന്നത്. ഇതില്‍ ചില ഫീച്ചറുകള്‍ ഗൂഗിള്‍ പിക്‌സല്‍ നെക്‌സസ് ഫോണുകളില്‍ മാത്രമേ ആദ്യ ഘട്ടത്തില്‍ ലഭ്യമാവുകയുള്ളൂ.

ഗൂഗിള്‍ പിക്‌സല്‍, ഗൂഗിള്‍ പിക്‌സല്‍ എക്‌സ്എല്‍ എന്നിവയിലായിരിക്കും ആന്‍ഡ്രോയ് ഒ ഓപറേറ്റിംഗ് സിസ്റ്റം ആദ്യം വരികയെന്നാണ് സൂചന. നോക്കിയ 3,5,6 മോഡലുകളിലും ഓറിയോ അപ്‌ഡേറ്റ് ലഭിക്കും.. സോണി എക്‌സിപീരിയോ ഫോണുകള്‍ക്കും അപ്‌ഡേഷനുണ്ടെന്നാണ് സൂചന. സാംസംഗ്, എച്ച്ടിസി, ബ്ലാക്ക്‌ബെറി, എല്‍ജി എന്നിവയിലും വൈകാതെ ഓറിയോ അപ്‌ഡേഷന്‍ ലഭിക്കും.

ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ക്ക് മധുരപലഹാരങ്ങളുടെ പേരിടുന്ന പതിവില്‍ നിന്ന് ഇത്തവണയും ഗൂഗിള്‍ വ്യതിചലിച്ചില്ല. ആന്‍്‌ഡ്രോയ്ഡിന്റെ നാലാം പതിപ്പിന് നെസ്‌ലെയുമായി സഹകരിച്ച് കിറ്റ്കാറ്റ് എന്നായിരുന്നു ഗൂഗിള്‍ പേര് നല്‍കിയിരുന്നത്. സമാനമായ രീതിയില്‍ ഓറിയോ നിര്‍മ്മാതാക്കളായ നബിസ്‌കോ കമ്പനിയുമായും ഗൂഗിള്‍ സഹകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Comments

comments

Categories: Slider, Top Stories