കല്യാണ്‍ ജൂവലേഴ്‌സ് ഷാര്‍ജയിലെ മുവൈയ്‌ലായിലും ബൂട്ടീനയിലും പുതിയ ഷോറൂമുകള്‍ തുറന്നു

കല്യാണ്‍ ജൂവലേഴ്‌സ് ഷാര്‍ജയിലെ മുവൈയ്‌ലായിലും ബൂട്ടീനയിലും പുതിയ ഷോറൂമുകള്‍ തുറന്നു

യുഎഇയിലെ 16 ഷോറൂമുകള്‍ അടക്കം മേഖലയില്‍ കമ്പനിക്ക് 27 ഷോറൂമുകള്‍ ഉണ്ട്

കൊച്ചി: പ്രമുഖ ആഭരണബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്‌സ് ഷാര്‍ജയിലെ മുവൈയ്‌ലായിലും ബൂട്ടീനയിലും പുതിയ ഷോറൂമുകള്‍ തുറന്നു. ഇതോടെ കല്യാണ്‍ ജൂവലേഴ്‌സിന്റെ ആകെ ഷോറൂമുകളുടെ എണ്ണം 114 ആയി. രണ്ട് സ്ഥലങ്ങളിലും നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിലാണ് പുതിയ ഷോറൂമുകള്‍. കല്യാണ്‍ ജൂവലേഴ്‌സിന്റെ പുതിയ ഷോറൂമുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട ആഭരണങ്ങളുടെ വിപുലമായ ശേഖരത്തിനൊപ്പം ആകര്‍ഷകമായ പായ്‌ക്കേജുകളും പുതിയ ഡിസൈനുകളും പ്രത്യേക ആനുകൂല്യങ്ങളും സ്വന്തമാക്കാമെന്ന് കമ്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

രണ്ട് ഷോറൂമുകളിലും കല്യാണ്‍ ജൂവലേഴ്‌സിന്റെ ഏറെ ജനപ്രിയമായ അറബിക് വിവാഹാഭരണങ്ങള്‍ അടങ്ങിയ അമീര, കരവിരുതില്‍ തീര്‍ത്ത ആന്റിക് ആഭരണങ്ങളായ മുദ്ര, വിശ്വാസയോഗ്യമായ പരമ്പരാഗത ആഭരണങ്ങളായ നിമാഹ്, അണ്‍കട്ട് ഡയമണ്ടുകള്‍ അടങ്ങിയ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായി തയാറാക്കിയ അപൂര്‍വ ഡയമണ്ടുകള്‍, വിവാഹ ഡയമണ്ടുകളായ അന്തര, ദിവസവും അണിയാനുള്ള ആഭരണശേഖരമായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ രംഗ് എന്നിങ്ങനെയുള്ള ഹൗസ് ബ്രാന്‍ഡുകളില്‍നിന്ന് ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. കൂടാതെ അനുപമമായ ടര്‍ക്കിഷ്, ആന്റിക് ആഭരണങ്ങളും ഇവിടെനിന്ന് ലഭ്യമാകും. എല്ലാ ആഘോഷങ്ങള്‍ക്കും ദൈനംദിന ഉപയോഗത്തിനും അനുസൃതമായ നവീനവും പരമ്പരാഗതവുമായ ആഭരണങ്ങളുടെ ശേഖരം ഇവിടെയുണ്ട്.

ഉപയോക്താക്കള്‍ക്ക് വിപുലമായ സ്വര്‍ണം, ഡയമണ്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളുടെ നിരയാണ് പുതിയ രണ്ട് ഷോറൂമുകളിലും ഒരുക്കിയിരിക്കുന്നതെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ടി എസ് കല്യാണരാമന്‍

ഉപയോക്താക്കള്‍ക്ക് വിപുലമായ സ്വര്‍ണം, ഡയമണ്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളുടെ നിരയാണ് പുതിയ രണ്ട് ഷോറൂമുകളിലും ഒരുക്കിയിരിക്കുന്നതെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ടി എസ് കല്യാണരാമന്‍ പറഞ്ഞു. എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലങ്ങളിലാണ് രണ്ട് ആഭരണഷോറൂമുകളും. മുവൈയ്‌ലായിലും ബൂട്ടീനയിലുമുള്ള ഉപയോക്താക്കള്‍ക്ക് അവരുടെ സവിശേഷമായ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള ആഭരണങ്ങള്‍ ഇവിടെനിന്ന് തെരഞ്ഞെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു.

2013-ല്‍ പശ്ചിമ ഏഷ്യയില്‍ തുടക്കം കുറിച്ചതുമുതല്‍ കല്യാണ്‍ ജൂവലേഴ്‌സ് യുഎഇയിലെ 16 ഷോറൂമുകള്‍ അടക്കം 27 ഷോറൂമുകള്‍ തുറന്നു. ഷാര്‍ജയിലെ ഫ്രീ സോണില്‍ കല്യാണിന് രൂപകല്‍പ്പനയ്ക്കും നിര്‍മാണത്തിനുമായുളള സൗകര്യമുണ്ട്.

Comments

comments

Categories: Arabia