ലങ്കന്‍ വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല ഇന്ത്യക്ക് ലഭിച്ചേക്കും

ലങ്കന്‍ വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല ഇന്ത്യക്ക് ലഭിച്ചേക്കും

 ന്യൂഡെല്‍ഹി: ഹംബന്‍ടോട്ട വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല ഇന്ത്യക്ക് കൈമാറാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ചൈനയുടെ നിയന്ത്രണത്തിലുള്ള ആഴക്കടല്‍ തുറമുഖത്തിനടുത്താണ് ഹംബന്‍ടോട്ട വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ശ്രീലങ്കയില്‍ സാന്നിധ്യം വിപുലീകരിക്കാന്‍ ഇന്ത്യക്ക് സഹായകരമാകുന്ന സാഹചര്യം നീക്കം ചൈനയ്ക്ക് തലവേദനയാകും.

ചൈനനയിലെ എക്‌സിം ബാങ്കില്‍ നിന്നുമെടുത്തിട്ടുള്ള വായ്പ തിരിച്ചടക്കുന്നതിലൂടെ ഹംബന്‍ടോട്ടയില്‍ ചൈന നിര്‍മിച്ച മട്ടാല രജപക്‌സ അന്താരാഷ്ട്ര വിമാനത്താവളം (എംആര്‍ഐഎ) ഇന്ത്യക്ക് കൈമാറാന്‍ സാധിക്കും. ഇന്ത്യന്‍ കമ്പനിക്ക് വിമാനത്താവളം കൈമാറാനുള്ള നിര്‍ദേശം ശ്രീലങ്കന്‍ വ്യോമയാന മന്ത്രാലയം കാബിനറ്റിന് സമര്‍പ്പിച്ചിട്ടുണ്ട്. എംആര്‍ഐഎ വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല ഇന്ത്യക്ക് കിട്ടുന്നത്, ചൈനയോടും ഇന്ത്യയോടും സമതുലിതമായ സമീപനം സ്വീകരിക്കാനുള്ള ശ്രീലങ്കയുടെ നീക്കത്തിന്റെ സൂചനയായിരിക്കും. തെക്കന്‍ ശ്രീലങ്കയിലെ ഹംബന്‍ടോട്ടയ്ക്ക് ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയിലും നിര്‍ണായക പങ്കാണുള്ളത്.

നഷ്ടം നേരിടുന്ന എംആര്‍ഐഎ വിമാനത്താവളത്തിന്റെ 70 ശതമാനം ഓഹരികള്‍ ഏറ്റെടുത്തുകൊണ്ട് നാല്‍പ്പത് വര്‍ഷത്തേക്ക് ഇന്ത്യ 205 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചൈനയില്‍ നിന്നുള്ള ഒരെണ്ണം ഉള്‍പ്പെടെ എട്ട് നിര്‍ദേശങ്ങള്‍ വിമാനത്താവളം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീലങ്കയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതില്‍ ഇന്ത്യയുടെ നിര്‍ദേശങ്ങള്‍ പ്രത്യേകമായി അവലോകനം ചെയ്തിട്ടുണ്ടെന്നാണ് വിവരം. കൊളംബോയില്‍ നിന്നും 250 കിലോ മീറ്റര്‍ അകലെ തെക്ക് ഭാഗത്താണ് എംആര്‍ഐഎ സ്ഥിതി ചെയ്യുന്നത്. 209 മില്യണ്‍ ഡോളറിനു പണികഴിപ്പിച്ച വിമാനത്താവളത്തില്‍ 109 മില്യണ്‍ ഡോളറിന്റെ സഹായം ചൈനയുടേതാണ്.

Comments

comments

Categories: Slider, Top Stories

Related Articles