ഇനി ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ‘ഡോണ്ട് ഫിയര്‍’

ഇനി ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ‘ഡോണ്ട് ഫിയര്‍’

സുരക്ഷയ്ക്കായി ഇന്ന് സ്മാര്‍ട്ട് ഫോണുകളില്‍ തന്നെ നിരവധി ആപ്ലിക്കേഷനുകള്‍ സജീവമാണ്. എന്നാല്‍ ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാതെ തന്നെ സേവനം നല്‍കുന്ന പുതിയ ആപ്ലിക്കേഷനാണ് ‘ ഡോണ്ട് ഫിയര്‍ ‘. നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവനു ഭീഷണിയുണ്ടാകുന്ന ഘട്ടങ്ങളില്‍ ഓടിയെത്താന്‍ ഈ ആപ്പ് സഹായിക്കും. എസ്എംഎസ്, ജിപിഎസ് സാറ്റലൈറ്റുകളില്‍ നിന്നുള്ള നേരിട്ടുള്ള ഡാറ്റാ ഡൗണ്‍ലോഡിംഗും അടങ്ങുന്നതാണ് ഡോണ്ട് ഫിയര്‍ ആപ്പിന്റെ പ്ലാറ്റ്‌ഫോം

രാത്രികാലങ്ങളിലെ ഒറ്റയ്ക്കുള്ള യാത്ര സ്ത്രീകളെ സംബന്ധിച്ച് പലപ്പോഴും വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഓഫീസിലെ ജോലിത്തിരക്കില്‍ വൈകി ഇറങ്ങേണ്ടി വന്നാല്‍, രാത്രിയില്‍ എപ്പോഴെങ്കിലും വഴിയില്‍ ഒറ്റപ്പെട്ടുപോയാല്‍ വീടെത്തുംവരെ ഓരോ സ്ത്രീയുടേയും ഹൃദയമിടിപ്പും കൂടും. സ്ത്രീകളുടെ സുരക്ഷ എല്ലാക്കാലത്തും അവരുടെ പ്രിയപ്പെട്ടവര്‍ക്ക് ആശങ്ക നല്‍കുന്ന വിഷയമാണ്.

സുരക്ഷയ്ക്കായി പലവിധ സാങ്കേതിക സംവിധാനങ്ങള്‍ നിലവിലുണ്ട്. ഒട്ടുമിക്കരുടേയും കൈയില്‍ സദാ സ്മാര്‍ട്ട് ഫോണുകളും അതില്‍തന്നെ നിരവധി സേഫ്റ്റി ആപ്ലിക്കേഷനുകളും സജീവമാണ്. സുരക്ഷയ്ക്ക് ഭീഷണി നേരിട്ടാല്‍ വീടുകളിലേക്കും മറ്റ് സുരക്ഷാ സംവിധാനങ്ങളിലേക്കും വളരെപെട്ടെന്നുതന്നെ മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനവും ഇന്ന് നിലവിലുണ്ട്. എന്നാല്‍ ഒട്ടുമിക്ക ആപ്ലിക്കേഷനുകളും ഇന്റര്‍നെറ്റ് സൗകര്യം കൂടിയുണ്ടെങ്കില്‍ മാത്രം സേവനം നല്‍കുന്നവയാണ്. ഇനി ഇന്റര്‍നെറ്റ് ഇല്ലാത്ത സാഹചര്യമായാലോ? ഈ ചിന്തയാണ് ഡോണ്ട് ഫിയര്‍ ആപ്ലിക്കേഷന്റെ പിറവിക്ക് കാരണമായത്.

27കാരനായ നിഖില്‍ കുമാര്‍ ഈ വിഷയത്തില്‍ വളരെക്കാലം ഗവേഷണം നടത്തിയതിന്റെ ഫലമായാണ് നൂതന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനായി ഒരു സ്റ്റാര്‍ട്ടപ്പിനു രൂപം നല്‍കിയത്. നിഖിലിന്റെ സംരംഭത്തിലെ പുതിയ ആപ്ലിക്കേഷനാണ് ഡോണ്ട് ഫിയര്‍. നെറ്റ്‌വര്‍ക്ക് അഥവാ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഇല്ലാതെ വരുമ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവനു ഭീഷണിയുണ്ടാകുന്ന ഘട്ടങ്ങളില്‍ ഓടിയെത്താന്‍ ഈ ആപ്പ് നിങ്ങളെ സഹായിക്കും.

എന്താണ് ഡോണ്ട് ഫിയര്‍

ഇന്റര്‍നെറ്റ് ഇല്ലാതെതന്നെ നിങ്ങള്‍ക്ക് മറ്റൊരാളെ വിളിക്കാനും നിങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി മനസിലാക്കി കൊടുക്കാനും സഹായിക്കുന്ന ആപ്ലിക്കേഷനാണ് ഡോണ്ട് ഫിയര്‍. ആദ്യമായി ഡോണ്ട് ഫിയര്‍ ആപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം നമുക്കാവശ്യമായ ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരുടെ നമ്പരുകള്‍ മാത്രം ട്രൂലിസ്റ്റില്‍ ഉള്‍പ്പെടുത്തുക. അതിനുശേഷം ഈ ആപ്ലിക്കേഷന്‍ ലിങ്ക് ലിസ്റ്റിലെ തെരഞ്ഞെടുത്ത അംഗങ്ങള്‍ക്ക് ഷെയര്‍ ചെയ്ത് അവരുടെ ട്രൂ ലിസ്റ്റില്‍ നിങ്ങളുടെ പേരും കൂട്ടിച്ചേര്‍ക്കണം. അതായത് ഇരുകൂട്ടരും ഡോണ്ട് ഫിയര്‍ ആപ്പിലെ ട്രൂലിസ്റ്റില്‍ അംഗങ്ങളായിരിക്കണമെന്നതാണ് ഈ ആപ്ലിക്കേഷന്റെ പ്രേ്രത്യകത.

സുരക്ഷയ്ക്ക് ഭീഷണി നേരിട്ടാല്‍ വീടുകളിലേക്കും മറ്റ് സുരക്ഷാ സംവിധാനങ്ങളിലേക്കും വളരെപെട്ടെന്നുതന്നെ മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനവും ഇന്ന് നിലവിലുണ്ട്. എന്നാല്‍ ഒട്ടുമിക്ക ആപ്ലിക്കേഷനുകളും ഇന്റര്‍നെറ്റ് സൗകര്യം കൂടിയുണ്ടെങ്കില്‍ മാത്രം സേവനം നല്‍കുന്നവയാണ്. ഇനി ഇന്റര്‍നെറ്റ് ഇല്ലാത്ത സാഹചര്യമായാലോ? ഈ ചിന്തയാണ് ഡോണ്ട് ഫിയര്‍ ആപ്ലിക്കേഷന്റെ പിറവിക്ക് കാരണമായത്

ഡോണ്ട് ഫിയറിന്റെ ഓഫ്‌ലൈന്‍ പ്രവര്‍ത്തനം

നിങ്ങള്‍ ഒരു പ്രശ്‌നത്തില്‍ പെട്ടുവെന്ന് മറ്റുള്ളവരെ അറിയിക്കാന്‍ ആദ്യം ചെയ്യേണ്ടത് ഡോണ്‍ണ്ട് ഫിയര്‍ ആപ്പിലെ ഡിസ്ട്രസ് കോള്‍ വിന്‍ഡോയില്‍ നിന്നും അവരുടെ നമ്പര്‍ തെരഞ്ഞടുക്കണം. ഇതുവഴി നിങ്ങള്‍ എവിടെയാണെന്ന വിവരം ജിപിഎസ് സാറ്റ്‌ലൈറ്റ് വഴി നിങ്ങള്‍ തെരഞ്ഞെടുത്ത വ്യക്തിക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. നിങ്ങള്‍ക്കോ അല്ലെങ്കില്‍ തെരഞ്ഞെടുക്കുന്ന വ്യക്തിക്കോ ഇന്റര്‍നെറ്റില്ലാതെ തന്നെ ഇതു സാധ്യമാകും. ഒരുപക്ഷേ നിങ്ങള്‍ വിവരം ധരിപ്പിച്ച വ്യക്തിയുടെ ഫോണ്‍ സൈലന്റ്് മോഡിലോ ഡിഎന്‍ഡി (ഉീ ചീ േഉശേൌൃയ) മോഡിലോ ആണെങ്കില്‍കൂടി അത് ജനറല്‍ മോഡിലേക്ക് മാറ്റപ്പെടുകയും നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ അവരെ വിളിക്കാനും സാധ്യമാകുന്നു. ഈ ഫീച്ചറിനും ഇന്റര്‍നെറ്റ് ലഭ്യത ആവശ്യമില്ല.

നിഖിലിനൊപ്പം പ്രോഗ്രാമറായ ഹിതേഷ് പട്ടേല്‍ , ഡിസൈനര്‍ രാഹുല്‍ രാംധലേ എന്നിവരാണ് ഈ ആപ്പിന്റെ നിര്‍മാണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍. യുഎസ് ആസ്ഥാനമായുള്ള അവന്തിക എന്ന് സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ സ്ഥാപകയും സിഇഒയുമായ റീന ഗുപ്തയുടെ മികച്ച ഉപദേശങ്ങളും ഡോണ്ട് ഫിയര്‍ ആപ്പിന്റെ വിജയത്തിനു പിന്നിലുണ്ട്. നിലവില്‍ ഏകദേശം ഇരുനൂറില്‍പ്പരം റെഗുലര്‍ ഉപഭോക്താക്കള്‍ ഡോണ്ട് ഫിയറിനുണ്ട്

ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഇല്ലാതെയുള്ള ഡോണ്ട് ഫിയര്‍ ആപ്പ് നിര്‍മാണം കനത്ത വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നതായി നിഖില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എസ്എംഎസ് അടിസ്ഥാനമാക്കിയ ആശയവിനിമയവും ലൊക്കേഷന്‍ അറിയുന്നതിനായി ജിപിഎസ് സാറ്റലൈറ്റുകളില്‍ നിന്നുള്ള നേരിട്ടുള്ള ഡാറ്റാ ഡൗണ്‍ലോഡിംഗും സാധ്യമാകുന്ന പ്ലാറ്റ്‌ഫോമിലാണ് ഈ ആപ്പിന്റെ പ്രവര്‍ത്തനം. ” ഇത്തരത്തില്‍ ജിഎസ്എം അടിസ്ഥാനമാക്കിയ ആശയവിനിമയം ഒറ്റപ്പെട്ടതായതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് അതില്‍ പേറ്റന്റും ലഭിച്ചു,” നിഖില്‍ കൂട്ടിച്ചേര്‍ത്തു.

നിഖിലിനൊപ്പം പ്രോഗ്രാമറായ ഹിതേഷ് പട്ടേല്‍ , ഡിസൈനര്‍ രാഹുല്‍ രാംധലേ എന്നിവരാണ് ഈ ആപ്പിന്റെ നിര്‍മാണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍. യുഎസ് ആസ്ഥാനമായുള്ള അവന്തിക എന്ന് സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ സ്ഥാപകയും സിഇഒയുമായ റീന ഗുപ്തയുടെ മികച്ച ഉപദേശങ്ങളും ഡോണ്ട് ഫിയര്‍ ആപ്പിന്റെ വിജയത്തിനു പിന്നിലുണ്ട്. നിലവില്‍ ഏകദേശം ഇരുനൂറില്‍പ്പരം റെഗുലര്‍ ഉപഭോക്താക്കള്‍ ഡോണ്ട് ഫിയറിനുണ്ട്.

ഇന്ന് സമൂഹത്തില്‍ ഡ്രൈവര്‍മാര്‍ക്കെതിരെയും ഡെലിവറി ബോയ്‌സിനെതിരെയും ഉയര്‍ന്നു വരുന്ന പരാതികള്‍ നിരവധിയാണ്. സുരക്ഷാപ്രശ്‌നങ്ങള്‍ വര്‍ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍ ഡോണ്ട് ഫിയര്‍ പോലുള്ള ആപ്ലിക്കേഷനുകള്‍ ഒരോരുത്തര്‍ക്കും വളരെയധികം പ്രയോജനകരമാകുമെന്നതില്‍ സംശയമില്ല.

Comments

comments

Categories: FK Special, Slider