സുതാര്യബാങ്കിംഗിന് ബിഗ്ഡാറ്റ

സുതാര്യബാങ്കിംഗിന് ബിഗ്ഡാറ്റ

കംപ്യൂട്ടര്‍ സുരക്ഷയും ഉപഭോക്തൃസേവനങ്ങളും ബാങ്കിംഗില്‍ ബിഗ്ഡാറ്റ ഉപയോഗം കൂടുന്നു

കംപ്യൂട്ടര്‍ അധിഷ്ഠിത സാങ്കേതിക വിദ്യ ബിഗ്ഡാറ്റയുടെ ഉപയോഗം ഇന്നു വിപുലമായി ഉപയോഗിക്കപ്പെടുന്ന മേഖലയാണ് സാമ്പത്തിക രംഗം. സാമ്പത്തിക സ്ഥാപനങ്ങളുടെ സുരക്ഷയും നടത്തിപ്പും അവര്‍ പ്രദാനം ചെയ്യുന്ന സേവനവുമെല്ലാം ബിഗ് ഡാറ്റയില്‍ അധിഷ്ഠിതമാക്കി നവീകരിക്കുകയാണ് ബാങ്കിംഗ് മേഖല. സൈബര്‍ ആക്രമണങ്ങളുടെയും ഉപയോക്താക്കള്‍ക്ക് സ്ഥാപനത്തോട് ദീര്‍ഘകാല പ്രതിബദ്ധത വളര്‍ത്തിയെടുക്കുന്നതിന്റെയും ബാങ്ക് രേഖകളുടെയുമെല്ലാം സങ്കീര്‍ണസാഹചര്യങ്ങള്‍ ബിഗ് ഡാറ്റ ലളിതമാക്കുന്നു. പരമ്പരാഗതബാങ്കിംഗ് രീതിയില്‍ നിന്ന് വലിയ മാറ്റമാണ് ന്യൂജനറേഷന്‍ ബാങ്കുകള്‍ അരങ്ങുവാഴുന്ന ഇക്കാലത്തുള്ളത്. അടിക്കടി സ്ഥലംമാറുന്ന ഉപയോക്താവിന് സ്വന്തം ബാങ്ക് ശാഖ നല്‍കുന്ന അതേ സേവനം മുന്‍കാലങ്ങളില്‍ അവകാശപ്പെടാനാകില്ലായിരുന്നു. എന്നാല്‍ ഇന്നിത് സാധ്യമാക്കാന്‍ ബാങ്കുകളെ സഹായിക്കുന്നത് ബിഗ് ഡാറ്റയാണ്.

ഡിജിറ്റല്‍ ഇന്റലിജന്‍സ് സംവിധാനമാണ് ഇതിനു സാധ്യമാക്കുന്നത്. നിലവിലുള്ള കണ്ടുപിടിത്തങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും വേണ്ടി പരമ്പരാഗതവും ആധുനികവുമായ ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളാല്‍ ഇ- പേപ്പര്‍ ട്രയല്‍ തയാറാക്കുന്നു. ഇതിനെയാണ് ബിഗ് ഡാറ്റയെന്നു പറയുന്നത്. ഇതുപയോഗിച്ച് ഉപയോക്താവിന്റെ സ്വകാര്യ വിശദാംശങ്ങളും സാമ്പത്തിക കൈമാറ്റങ്ങളും പണമടവു രേഖകളും വായ്പാവിവരങ്ങളും ബാങ്കുമായുള്ള വിനിമയങ്ങളും എല്ലാം ഉള്‍പ്പെടുന്ന ഡിജിറ്റല്‍ വിവരശേഖരമുണ്ടാക്കാം. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിറ്റല്‍ ലോകത്തോടുള്ള ഉപയോക്താവിന്റെ ഉള്‍ക്കാഴ്ച എന്തെന്നു വ്യക്തമാക്കുന്ന പെരുമാറ്റ വിശകലനം ബാങ്കിനു നല്‍കുന്നു. ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍, ഓണ്‍ലൈന്‍ ഗെയിമുകള്‍, വെബ് അധിഷ്ഠിത വിവരങ്ങള്‍, മൊബീല്‍ ആപ്ലിക്കേഷനുകള്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് എന്നിവയിലുള്ള പെരുമാറ്റരീതിയാണ് പരിഗണിക്കുക.

നിലവിലുള്ള കണ്ടുപിടിത്തങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും വേണ്ടി പരമ്പരാഗതവും ആധുനികവുമായ ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളാല്‍ ഇ- പേപ്പര്‍ ട്രയല്‍ തയാറാക്കുന്നു. ഇതിനെയാണ് ബിഗ് ഡാറ്റയെന്നു പറയുന്നത്. ഇതുപയോഗിച്ച് ഉപയോക്താവിന്റെ സ്വകാര്യ വിശദാംശങ്ങളും സാമ്പത്തിക കൈമാറ്റങ്ങളും പണമടവു രേഖകളും വായ്പാവിവരങ്ങളും ബാങ്കുമായുള്ള വിനിമയങ്ങളും എല്ലാം ഉള്‍പ്പെടുന്ന ഡിജിറ്റല്‍ വിവരശേഖരമുണ്ടാക്കാം

ഉപയോക്താക്കള്‍ക്ക് സ്ഥാപനത്തോട് ദീര്‍ഘകാല പ്രതിബദ്ധത വളര്‍ത്തിയെടുക്കാന്‍ വേണ്ടി സൈബര്‍സുരക്ഷ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മുന്‍നിരബാങ്കുകള്‍ ബിഗ്ഡാറ്റ ഉപയോഗിക്കുന്നു. നൂതന വ്യക്തിഗത വാഗ്ദാനങ്ങള്‍ ആധുനിക ബാങ്കിംഗില്‍ വളരെയധികം വ്യതിരിക്താനുഭവം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ബിഗ്ഡാറ്റയുടെ ഉപയോഗവും നിര്‍ണായകമാകുന്നു. ഇന്ന് വ്യക്തിഗതബാങ്കിംഗ് ആരംഭിക്കുന്നതിന് ബിഗ്ഡാറ്റ ഉപയോഗിക്കുന്നു. മുമ്പു ലഭിക്കാതിരുന്ന ഉപഭോക്തൃസേവന ഉള്‍ക്കാഴ്ചകളെക്കുറിച്ച് ഇതു വിവരം തരുന്നു. ഉപയോക്താക്കളുടെ സാമ്പത്തികപെരുമാറ്റത്തെക്കുറിച്ച് മനസിലാക്കാനും അവരുടെ ഭാവി ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന നിഗമനത്തിലെത്തിച്ചേരാനും ബാങ്കുകളെ ഇത് പ്രാപ്തരാക്കുന്നു. എന്നാല്‍ ഡിജിറ്റൈസേഷനാകരുത് ലക്ഷ്യം, മെച്ചപ്പെട്ട ഉപഭോക്തൃഅനുഭവത്തിനുള്ള മാര്‍ഗമാകണം. ബാങ്കുകള്‍ക്ക് തങ്ങളുടെ ഉപഭോക്താവിന് അനുയോജ്യമെന്നു കരുതുന്ന ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ച് വിശകലനത്തിനും പഠനത്തിനും ഭേദഗതിക്കും സാധ്യമാകുന്നു. ഇതേക്കുറിച്ച് ഉപയോക്താവിന് താല്‍പര്യമുള്ള വിനിമയമാര്‍ഗത്തിലൂടെ അറിയിക്കാനും ബാങ്കിനാകുന്നു. മൊബീല്‍ സന്ദേശങ്ങള്‍, ഇ-മെയിലുകള്‍, കത്തുകള്‍ തുടങ്ങിയവ ഉദാഹരണം.

വീട് നിര്‍മ്മാണം, പഠനാവശ്യം തുടങ്ങിയവ്യക്കുള്ള വായ്പകള്‍, ഉചിതമായ പെന്‍ഷന്‍പ്ലാന്‍ തെരഞ്ഞെടുക്കല്‍, വായ്പ തിരിച്ചടച്ചതിന് അനുമോദനക്കുറിപ്പും സമ്മാനങ്ങളുമയക്കല്‍, സാമ്പത്തികമാനേജ്‌മെന്റ് ഉപദേശങ്ങള്‍, സാമ്പത്തിക തടസങ്ങളെക്കുറിച്ച് മുന്നറിയിപ്പ് തുടങ്ങി ഉപയോക്താക്കളുടെ ആവശ്യാനുസാരവും സ്ഥാപനത്തോട് ദീര്‍ഘകാല പ്രതിബദ്ധത വളര്‍ത്തിയെടുക്കാനുമുള്ള സേവനങ്ങളിലൂടെ ബാങ്കുകള്‍ മുന്നേറുന്നു. ഇതിന് ബിഗ്ഡാറ്റ നല്‍കുന്ന സഹായം ചില്ലറയല്ല. വിശിഷ്ടസേവനങ്ങള്‍ യുവാക്കള്‍ക്കു നല്‍കാന്‍ ബാങ്കുകളെ ബിഗ്ഡാറ്റ പ്രേരിപ്പിക്കുന്നു. മൊബീല്‍ ബാങ്കിംഗ് ആപ്പുകള്‍ അടക്കമുള്ള വ്യക്തിധിഷ്ഠിത ഡിജിറ്റല്‍ സേവനങ്ങളില്‍ യുവാക്കള്‍ ഏറെ സംതൃപ്തി പ്രകടിപ്പിക്കുന്നു. മുന്‍നിരബാങ്കുകള്‍ക്ക് സമാന സേവനങ്ങള്‍ ചെറുകിട, വാണിജ്യ, കോര്‍പ്പറേറ്റ് ബാങ്കുകള്‍ക്കു വേണ്ടിയും തയാറാക്കാം.

ബാങ്കുകളുടെ സുരക്ഷാ മേഖലയിലും ബിഗ് ഡാറ്റ വലിയ പങ്കുവഹിക്കുന്നു. ലോകത്തിന്റെ ഏതു കോണില്‍ നിന്നും വേഗത്തിലും എളുപ്പത്തിലും സുരക്ഷിതമായും ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ ഇത് സഹായിക്കുന്നു. വിവരങ്ങളുടെ രഹസ്യാത്മകത സൂക്ഷിക്കാനും ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചോരാതിരിക്കാനും ബിഗ്ഡാറ്റ നല്‍കുന്ന സംഭാവനകള്‍ വലുതാണ്. ഓണ്‍ലൈന്‍, മൊബീല്‍ ബാങ്കിംഗ് തുടങ്ങിയ തട്ടിപ്പിനു സാധ്യതയുള്ള വിനിമയമാര്‍ഗങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ മുമ്പില്ലാത്ത വിധം പഴുതില്ലാത്ത സുരക്ഷ ഏര്‍പ്പെടുത്തേണ്ടി വരുന്നു. ഉപഭോക്തൃസേവനം മെച്ചപ്പെടുത്താന്‍ സാങ്കേതികവിദ്യയും ഡിജിറ്റല്‍ ഡാറ്റയും പുതിയ വാതായനങ്ങള്‍ തുറന്നിരിക്കുകയാണെന്ന് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ അപഗ്രഥനവിഭാഗം ആഗോള മേധാവി സാംകുമാര്‍ പറയുന്നു.

ഉപയോക്താവിന്റെ വ്യക്തിതാല്‍പര്യവും സാമ്പത്തിക അഭിവാഞ്ജയും സംബന്ധിച്ചു വ്യക്തമായ ഒരു ചിത്രം നല്‍കാന്‍ ബിഗ്ഡാറ്റയ്ക്കു കഴിയും. ബാങ്ക് എക്കൗണ്ട് തുടങ്ങാന്‍ ഉപയോക്താവു നല്‍കിയ വായ്പ, ശമ്പള രേഖകള്‍ രാജ്യം വിട്ടാലും അയാളെ പിന്തുടരുന്നു. പുതിയൊരു രാജ്യത്തേക്കു താമസം മാറിയെത്തുമ്പോള്‍ത്തന്നെ പുതിയൊരു ക്രെഡിറ്റ് കാര്‍ഡ് കിട്ടുന്നത് അയാളുടെ ജീവിതവും ബിസിനസും ഒരു ഭംഗവും കൂടാതെ മുമ്പോട്ടു കൊണ്ടുപോകാന്‍ വളരെയധികം സഹായകമാകുന്നു. ഉപയോക്താവിന് ഇണങ്ങുന്ന മൂല്യവത്തായ ബാങ്കിംഗ് ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദാനം ചെയ്യാനാകുന്നു. ഇതാണ് ബിഗ്ഡാറ്റയുടെ ഏറ്റവും വലിയ ശക്തി.

ബാങ്കുകളുടെ സുരക്ഷാ മേഖലയിലും ബിഗ് ഡാറ്റ വലിയ പങ്കുവഹിക്കുന്നു. ലോകത്തിന്റെ ഏതു കോണില്‍ നിന്നും വേഗത്തിലും എളുപ്പത്തിലും സുരക്ഷിതമായും ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ ഇത് സഹായിക്കുന്നു. വിവരങ്ങളുടെ രഹസ്യാത്മകത സൂക്ഷിക്കാനും ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചോരാതിരിക്കാനും ബിഗ്ഡാറ്റ നല്‍കുന്ന സംഭാവനകള്‍ വലുതാണ്‌

ഉപയോക്താക്കളെ മികച്ച രീതിയില്‍ സേവിക്കാന്‍ ബാങ്കുകളെ പ്രാപ്തമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഡിജിറ്റല്‍ കാലഘട്ടത്തില്‍ 24 മണിക്കൂറും വികസിക്കുന്ന വലിയ അളവ് വിവരങ്ങളുടെ സംഭരണം സാധ്യമാകുന്ന ഹാര്‍ഡ്‌വെയര്‍ തയാറാക്കുകയാണ് ആദ്യപടി. വിപുലമായ വിവരങ്ങള്‍ കടഞ്ഞെടുത്ത് പ്രവര്‍ത്തനസജ്ജമാക്കുന്ന സൂക്ഷ്മതയോടെ തയാറാക്കി നല്‍കുന്ന അപഗ്രഥന സോഫ്റ്റ്‌വെയര്‍ തയാറാക്കുകയാണ് അടുത്ത ഘട്ടം. വിപുലമായ ഡിജിറ്റല്‍ ഡാറ്റ ഉല്‍പ്പാദനമാണ് അടുത്തത്. ഉപയോക്താവ് മാളിലോ സൂപ്പര്‍ മാര്‍ക്കറ്റിലോ ഷോപ്പിംഗ് നടത്തുമ്പോള്‍ ബാങ്ക്, അയാളുടെ ചെലവിടല്‍ രീതിയും താല്‍പര്യവും കണക്കിലെടുത്ത് വാഗ്ദാനങ്ങള്‍ നിരത്തുന്നത് ഉദാഹരണം. മാളിലെത്തുന്ന ഉപയോക്താവിന്റെ ഷോപ്പിംഗ് താല്‍പര്യമനുസരിച്ച് ബിഗ്ഡാറ്റ വിശകലനം ചെയ്ത് അവിടത്തെ കച്ചവടസ്ഥാപനങ്ങളുമായി താരതമ്യപ്പെടുത്തി തല്‍സമയസമയ വാഗ്ദാനങ്ങളുടെ കണക്കെടുപ്പു നടത്തുന്നു. തുടര്‍ന്ന് അത്തരം ഓഫറുകള്‍ അറിയിക്കാന്‍ മൊബീല്‍ സന്ദേശമയയ്ക്കുന്നു. അങ്ങനെ ബിഗ്ഡാറ്റയുടെ സഹായത്താല്‍ ഉപയോക്താവിന്റെ താല്‍പര്യമനുസരിച്ചുള്ള ഷോപ്പിംഗിലേക്കു നയിക്കാനാകുന്നു.
വിശകലനവൈദഗ്ധ്യത്തിനും മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാനാകും. ഇത് മാര്‍ക്കറ്റിംഗ് പ്രചാരണത്തിന്റെ ഭാഗമല്ലാതെ, ഉപയോക്താവിന്റെ വ്യക്തിതാല്‍പര്യവും ഉപഭോഗ രീതിയും മാത്രം നോക്കി വിവരവിനിമയം സാധ്യമാക്കുന്നു. അതായത് ഷോപ്പിംഗിനിടെ ഉപയോക്താവിന് ആവശ്യമായ ഓഫറുകള്‍ മാത്രം അയാളുടെ മൊബീലിലേക്ക് സന്ദേശമായെത്തുന്നു. ഇത്തരം സൂക്ഷ്മവും പ്രത്യേകവുമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നല്‍കുന്ന സന്ദേശങ്ങള്‍ ഉപയോക്താവിനും കാര്യങ്ങള്‍ എളുപ്പമാക്കുന്നു. മാത്രമല്ല വലിയൊരളവ് സംതൃപ്തിക്കും കാരണമാകുന്നു. വളരെ ധൃതിയുള്ള ഉപയോക്താവിനെ വിപുലമായ വാഗ്ദാനനിര പരിചയപ്പെടുത്തേണ്ട കാര്യമില്ല. അയാള്‍ ചെലവിടാന്‍ താല്‍പര്യപ്പെടുന്ന ഉല്‍പ്പന്നങ്ങളുടെ വിവരം മാത്രം അയച്ചുകൊടുത്താല്‍ മതി.

ക്രെഡിറ്റ്കാര്‍ഡിനായി എത്തുന്ന ഉപയോക്താവിനെ അടുത്തുള്ള ബാങ്ക് ശാഖയില്‍ പോയി അപേക്ഷ അയച്ചു കാത്തിരിക്കാന്‍ പറയുകയല്ല ചെയ്യേണ്ടത്. എത്രയും പെട്ടെന്ന് കാര്‍ഡ് എത്തിച്ചു കൊടുക്കാനുള്ള ഏര്‍പ്പാടുണ്ടാക്കുകയാണു വേണ്ടത്. കാര്യക്ഷമതയ്ക്കാണു പ്രാധാന്യം. സംവിധാനമാകെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകാണെങ്കില്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും. പ്രാദേശിക ബാങ്കുകളുടെ കാര്യത്തില്‍ യാത്രയുടെ വലിയ ഭാഗം വ്ണ്ടി വരുന്നത് അന്തിമഫലം കൈവരിക്കാനാാണ്. ഉപയോക്താവിന് ബാങ്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ അയാളുടെ താല്‍പര്യത്തിനും ഔചിത്യത്തിനുമനുസരിച്ചുള്ള മൂല്യം അര്‍ഹിക്കുന്നുണ്ടോയെന്നു ബിഗ്ഡാറ്റ മനസിലാക്കിത്തരുന്നു. ഇത് ഉപയോക്താവിന് ഈ സേവനമുപയോഗിച്ച് അതിവേഗത്തില്‍ സംതൃപ്തിയടയുന്നതിനുള്ള അവസരവുമൊരുക്കുന്നു.

Comments

comments

Categories: FK Special, Slider