ഹജ്ജ് തീര്‍ത്ഥാടനം: ഖത്തറില്‍ ലാന്‍ഡ് ചെയ്യുന്നതിനുള്ള അനുവാദം ലഭിച്ചില്ലെന്ന് സൗദി എയര്‍ലൈന്‍സ്

ഹജ്ജ് തീര്‍ത്ഥാടനം: ഖത്തറില്‍ ലാന്‍ഡ് ചെയ്യുന്നതിനുള്ള അനുവാദം ലഭിച്ചില്ലെന്ന് സൗദി എയര്‍ലൈന്‍സ്

ഖത്തറില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരെ സൗദി വിമാനങ്ങളില്‍ എത്തിക്കുമെന്ന് സൗദി രാജാവ് അറിയിച്ചിരുന്നു

റിയാദ്: ഖത്തറിലെ ഹജ്ജ് തീര്‍ത്ഥാടകരെ കൊണ്ടുപോകുന്നതിനുള്ള വിമാനങ്ങള്‍ ദോഹ വിമാനത്താവളത്തില്‍ ഇറക്കുന്നതിനുള്ള അനുവാദം ഖത്തറില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് സൗദി അറേബ്യ എയര്‍ലൈന്‍സ് ഡയറക്റ്റര്‍ ജനറല്‍ സലെ അല്‍ ജാസ്സെര്‍ പറഞ്ഞു. ഇതിനായി ദിവസങ്ങള്‍ക്ക് മുന്‍പ് അപേക്ഷ സമര്‍പ്പിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം.

ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിസന്ധി നിലനില്‍ക്കുമ്പോഴും ഖത്തറില്‍ നിന്നുള്ള തീര്‍ത്ഥാടകരോട് അനുഭാവ പൂര്‍ണമായ നിലപാടാണ് സൗദി സ്വീകരിച്ചത്

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി അതിര്‍ത്തി തുറന്നു കൊടുക്കുന്നതിന് കഴിഞ്ഞ ആഴ്ചയാണ് സൗദി അറേബ്യന്‍ രാജാവ് സല്‍മാന്‍ അനുവാദം നല്‍കിയത്. ഖത്തറില്‍ നിന്നുള്ളവര്‍ക്ക് സൗദി എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ സൗദിയുടെ ചെലവില്‍ യാത്ര ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിസന്ധി നിലനില്‍ക്കുമ്പോഴും ഖത്തറില്‍ നിന്നുള്ള തീര്‍ത്ഥാടകരോട് അനുഭാവ പൂര്‍ണമായ നിലപാടാണ് സൗദി സ്വീകരിച്ചത്.

സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത് മുതലാണ് ഇരു രാജ്യങ്ങളുടേയും അതിര്‍ത്തി അടച്ചത്. ഖത്തര്‍ പൗരന്മാരെ സഹോദരന്‍മാരായി കണ്ട് സ്വാഗതം ചെയ്ത സൗദിയുടെ തീരുമാനത്തെ ഖത്തര്‍ പൗരന്‍മാരും ഗള്‍ഫ് ഉദ്യോഗസ്ഥരും സോഷ്യല്‍ മീഡിയയിലൂടെ പ്രശംസിച്ചിരുന്നു. കഴിഞ്ഞ ദിവസം ഖത്തറില്‍ നിന്നുള്ള രാജകുടുംബം ഷേയ്ഖ് അബ്ദുള്ള ബിന്‍ അലി അല്‍ താനി സൗദിയുടെ സല്‍മാന്‍ രാജാവുമായും കിരീടാവകാശി പ്രിന്‍സ് മൊഹമ്മെദ് ബിന്‍ സല്‍മാനുമായും കൂടിക്കാഴ്ച നടത്തി ഹജ്ജ് സൗകര്യങ്ങളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

Comments

comments

Categories: Arabia

Related Articles