ഹെല്‍ത്തി ഹീറോ രജ്ബീര്‍ സിങ് ശിവക്

ഹെല്‍ത്തി ഹീറോ രജ്ബീര്‍ സിങ് ശിവക്

വ്യായാമം ഇല്ലാതെ തനിക്ക് ജീവിക്കാന്‍ സാധിക്കില്ലെന്നു പറയുന്ന ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്റ്റര്‍( എഎസ്‌ഐ) ഉണ്ട് ഗുഡ്ഗാവ് പോലീസില്‍. രജ്ബീര്‍ സിങ് ശിവക് എന്ന ഈ ഉദ്യോഗസ്ഥന്റെ വാക്കുകളെ അന്വര്‍ത്ഥമാക്കുകയാണ് ബോഡിസ്റ്റര്‍വണ്‍ നാഷണല്‍ ബോഡി ബില്‍ഡിംഗ് അസോസിയേഷന്റെ ബെഞ്ച് പ്രസ് 140 കിലോഗ്രാം വിഭാഗത്തില്‍ അദ്ദേഹം നേടിയ രണ്ട് സ്വര്‍ണമെഡലുകള്‍. ഫരീദാബാദില്‍ നിന്നുള്ള 33 കാരനായ ഈ ഓഫീസര്‍ ഇന്ന് തന്റെ പാത പിന്തുടരാന്‍ സഹപ്രവര്‍ത്തകരേയും പ്രോല്‍സാഹിപ്പിക്കുന്നു. ഫിറ്റ്‌നസിനോടുള്ള തന്റെ അഭിനിവേശം മറ്റുള്ളവര്‍ ഏറെ പ്രശംസിച്ചിക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു.

ഉറച്ച ശരീരം നിലനിര്‍ത്തുക എന്നത് തന്നെ സംബന്ധിച്ച് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ കാര്യമായിരുന്നുവെന്ന് അദ്ദേഹം അംഗീകരിക്കുന്നുണ്ട്. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രവര്‍ത്തിക്കുന്ന തനിക്ക് എങ്ങനെ ഇതിനായി സമയം ചെലവഴിക്കാന്‍ സാധിക്കുന്നുവെന്നതില്‍ പലരും അത്ഭുതപ്പെടാറുണ്ടെന്നും അദ്ദേഹം പറയുന്നു. മികച്ച രീതിയില്‍ ശരീര സൗന്ദര്യം നിലനിര്‍ത്തുന്നതില്‍ തന്നെ ഡിപ്പാര്‍ട്ട്‌മെന്റിലെ മുതിര്‍ന്ന അഭിനന്ദിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരില്‍ കാണുന്ന സമയത്ത് അവര്‍ അടുത്തുവരികയും വ്യായാമത്തെ കുറിച്ചും തന്റെ ഡയറ്റിംഗ് രീതികളെ കുറിച്ചും അവര്‍ ചോദിച്ചറിയാറുണ്ടെന്നും രജ്ബീര്‍ വ്യക്തമാക്കുന്നു. അവര്‍ പലരും താന്‍ കാരണം പ്രചോദിതരായിട്ടുണ്ടെന്നു ഏറെ അഭിമാനത്തോടെയാണ് അദ്ദേഹം പറയുന്നത്. സ്ഥിരമായി കുടവയറുള്ള പൊലിസുകള്‍ക്ക് യൂണിഫോം തയ്ക്കുന്ന ടൈയ്‌ലര്‍മാര്‍ തന്നെ രൂപഭംഗി കണ്ട് ആശ്ചര്യപ്പെടാറുണ്ടെന്നും അദ്ദേഹം പറയുന്നു. യൂണിഫോം വാങ്ങാനായി ചെല്ലുമ്പോള്‍ തങ്ങളെ സമീപിക്കുന്ന മിക്ക പൊലീസുകാര്‍ക്കപം കുടവയറുണ്ടാകാറുണ്ടെന്ന് ട്രൈലര്‍മാര്‍ പറയാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവര്‍ക്ക് തയ്ച്ചുകൊണ്ടുക്കാന്‍ ധാരാളം സമയമെടുക്കുന്ന അവര്‍ തനിക്കുള്ളത് വളരെ പെട്ടന്നു തന്നെ തിരിച്ചു തരാറുണ്ടെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തി.

ആഴ്ചയില്‍ ആറുദിവസം താന്‍ വ്യായാമം ചെയ്യാറുണ്ടെന്നും ആരോഗ്യകരമായ ഭക്ഷണമാണ് കഴിക്കുന്നത് ഉറപ്പു വരുത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ തിരക്കു പിടിച്ച ഔദ്ദ്യോഗിക ജീവിതത്തിനിടയിലും കൃത്യമായി ജിമ്മില്‍ പോകാനും വ്യായാമം ചെയ്യാനും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. തിരക്ക് പിടിച്ച ദിവസത്തിനൊടുവില്‍ ക്ഷീണിതരായി ഉറങ്ങാനാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ ജിമ്മിലെ പരിശീലനങ്ങള്‍ക്ക് ശേഷം താന്‍ ഈ സമ്മര്‍ദ്ദങ്ങള്‍ എല്ലാം മറക്കുന്നതായാണ് രജ്ബീര്‍ പറയുന്നത്. ഒക്‌റ്റോബറില്‍ ഡെല്‍ഹിയില്‍ വച്ചു നടക്കുന്ന ഇന്റര്‍നാഷണല്‍ സ്‌പോട്‌സ് ആന്‍ഡ് ഫിറ്റ്‌നസ് എക്‌സ്‌പോ 2017ന് തയാറെടുക്കുകയാണിപ്പോള്‍ അദ്ദേഹം. രജ്ബീറിനെ സംബന്ധിച്ച് ഫിറ്റ്‌നസ് എന്നത് ഒഴിച്ചുകൂടാന്‍ സാധിക്കാത്തതാണ്. എന്നാല്‍ അതിനുവേണ്ടി തന്റെ കടമകളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ അദ്ദേഹം തയാറല്ല.

Comments

comments

Categories: FK Special, Slider