ഫോണിന്റെ അഭാവത്തിലുണ്ടാകുന്ന ആശങ്ക നോമോഫോബിയക്ക് കാരണമാകും

ഫോണിന്റെ അഭാവത്തിലുണ്ടാകുന്ന ആശങ്ക നോമോഫോബിയക്ക് കാരണമാകും

ഫോണിന്റെ അഭാവം നിങ്ങളില്‍ പരിഭ്രമം ഉണ്ടാക്കുന്നുണ്ടോ ? ഉത്തരം അതെ എന്നാണെങ്കില്‍ നിങ്ങള്‍ ഉല്‍ക്കണ്ഠയ്ക്ക് അടിമപ്പെട്ടുവെന്ന് സാരം. നോമോ ഫോബിയ എന്ന ഈ രോഗം നിങ്ങളുടെ ഹൃദയ സ്പന്ദനം കൂട്ടുകയും ഉത്്കണ്ഠ ജനിപ്പിച്ച് രക്തസമ്മര്‍ദം വര്‍ധിക്കാനും കാരണമാകും. മൊബീല്‍ ഫോണ്‍ പെട്ടെന്നു ഓഫ് ആവുകയോ പെട്ടെന്നു കാണാതാവുകയോ ചെയ്താല്‍ ഉണ്ടാകുന്ന പരിഭ്രമം നോമോ ഫോബിയയ്ക്കു വഴിവെക്കുന്നുവെന്നാണ് ഗവേഷകര്‍ സൂചിപ്പിക്കുന്നത്.

സ്മാര്‍ട്ട് ഫോണുകള്‍ വ്യക്തികളില്‍ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറുകയും അതിനൊപ്പം ചെലവഴിക്കുന്ന സമയം കൂടുകയും ചെയ്യുന്നവരിലാണ് ഈ പരിഭ്രമം കൂടുതലായും കാണാന്‍ കഴിയുന്നത്. സ്മാര്‍ട്ട് ഫോണുകള്‍ അല്പ സമയം പോലും ഇവര്‍ക്ക് കാണാതിരിക്കാന്‍ കഴിയാത്തവിധത്തില്‍ അടിമപ്പെടുന്നതും ഇതിനു കാരണമാകുന്നതായി സംഗിക്വാന്‍ സര്‍വകലാശാലയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥി സെയിന്‍ഗീ ഹാന്‍ പറയുന്നു.

സ്മാര്‍ട്ട് ഫോണ്‍ നിരവധിയാളുകളില്‍ പ്രയോജനപ്രദമാകുമ്പോള്‍ അതിന്റെ അമിതമായ ഉപയോഗം ചിലരില്‍ വരുത്തിവെയ്ക്കുന്ന ദൂഷ്യഫലങ്ങളേകുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് ഗവേഷര്‍. സൈബര്‍ സൈക്കോളജി എന്ന ജേര്‍ണലില്‍ ഇത് സംബന്ധിച്ചു നടന്ന പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments

comments

Categories: FK Special, Life